Home
News

150 എംബിപിഎസ് വേഗതയുമായി ജിയോഫൈബറിന്റെ പുതിയ 399 രൂപ പ്ലാൻ

റിലയൻസ് ജിയോ പുതിയ ബ്രോഡ്‌ബാൻഡ് പ്ലാൻ അനതരിപ്പിച്ചു. ജിയോഫൈബറിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ വിലയുള്ള പുതിയ ജിയോ ഫൈബർ പ്ലാൻ നാളെ മുതൽ ലഭ്യമാകും. 399 രൂപയ്ക്ക് ലഭിക്കുന്ന ഈ പ്ലാൻ നിരവധി ഒടിടി ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷൻ, 150 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് എന്നിങ്ങനെ ഫ്രീ ട്രയൽ ആനുകൂല്യങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജിയോഫൈബർ

ജിയോയുടെ പുതിയ പ്ലാൻ ഒരു മാസത്തെ സൌജന്യ ട്രയലിലൂടെ 10 ഒടിടി ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ്, 4 കെ സെറ്റ്-ടോപ്പ് ബോക്സ്, 150 എംബിപിഎസ് അൺലിമിറ്റഡ് ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഓഗസ്റ്റ് 15 മുതൽ 31 വരെ ജിയോ ഫൈബർ കണക്ഷനുകളെടുത്ത ഉപഭോക്താക്കൾക്ക് മൈജിയോ ആപ്ലിക്കേഷനിൽ 30 ദിവസത്തെ സൌജന്യ ട്രയൽ ഓഫറും ലഭിക്കും.

399 രൂപ പ്ലാൻ

ജിയോ ഫൈബറിന്റെ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 150 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് നൽകുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സൺ എൻ‌എക്സ്‌ടി, എ‌എൽ‌ടി ബാലാജി തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗും നൽകുന്നുണ്ട്. ഈ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഒഴിവാക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. പുതിയ പ്ലാൻ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

399 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിനിലൂടെ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വരെ ഡൗൺലോഡ് സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും. ജിയോഫൈബറിന്റെ അടുത്ത പ്ലാൻ 699 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ 100 എം‌ബി‌പി‌എസ് വരെ ഡൌൺ‌ലോഡ് സ്പീഡുള്ള അൺലിമിറ്റഡ് ഇൻറർനെറ്റാണ് ലഭിക്കുന്നത്. ഇതിനൊപ്പം പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും നൽകുന്നു. ഈ പ്ലാനിലൂടെ ഒടിടി അപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കില്ല.

999 രൂപ

ജിയോഫൈബറിന്റെ 999 രൂപ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റാണ് നൽകുന്നത്. ഈ പ്ലാനിൽ ഡൌൺ‌ലോഡ്, അപ്‌ലോഡ് സ്പീഡ് 150 എം‌ബി‌പി‌എസാണ്. ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ ഉൾപ്പെടെ 1000 രൂപ വിലയുള്ള 11 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസും അൺലിമിറ്റഡ് വോയ്‌സ് കോളിങും ഈ പ്ലാൻ നൽകുന്നു.

1499 രൂപ പ്ലാൻ

ജിയോഫൈബറിന്റെ ഒരു മാസം സേവനം ലഭിക്കുന്ന പ്ലാനുകളിൽ പ്രധാനപ്പെട്ട പ്ലാനാണ് 1499 രൂപയുടേത്. ഈ പ്ലാനിലൂടെ 300 എം‌ബി‌പി‌എസ് ഡൌൺ‌ലോഡ്, അപ്‌ലോഡ് വേഗതയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിംഗ് നൽകുന്നതിനൊപ്പം അധിക ചെലവില്ലാതെ 12 ഒടിടി അപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Reliance Jio unveils new broadband plan Jiofiber's cheapest plan has now been introduced. The new JioFiber plan priced at Rs 399 will be available from tomorrow.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X