Home
News

ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ ഇനി മൂന്ന് മാസത്തേക്കും ലഭിക്കും

ഇന്ത്യയിലെ എല്ലായിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ജിയോഫൈബർ ബ്രോഡ്ബാന്റ് സേവനം മികച്ച സേവനങ്ങളും പ്ലാനുകളുമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ധാരാളം വരിക്കാരെ നേടാൻ ജിയോഫൈബറിന് സാധിച്ചിട്ടുണ്ട്. ഒരു മാസം, ആറ് മാസം, ഒരു വർഷം എന്നീ കാലയളവിലേക്കാണ് ജിയോഫൈബർ പ്ലാനുകൾ നൽകിയിരുന്നത്. ഇപ്പോഴിതാ മൂന്ന് മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. മറ്റ് പ്ലാനുകലെ പോലെ സീറോ ഇൻസ്റ്റാളേഷൻ ചാർജ് ഓഫർ ത്രൈമാസ പ്ലാനുകൾക്കും ബാധകമാണ്.

ത്രൈമാസ പ്ലാനുകൾ

പുതുതായി അവതരിപ്പിച്ച ത്രൈമാസ പ്ലാനുകളിലൂടെ ജിയോ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് ജിയോ ഫൈബർ പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും പണം പിന്നീട് അടയ്ക്കാനും സാധിക്കും. ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ ഈ പ്ലാനുകൾ ലഭ്യമാണ്. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഈ പ്ലാനുകൾ ബുക്ക് ചെയ്യാം. ഉപയോക്താക്കൾക്ക് ബുക്ക് നൗ ബട്ടണിൽ ക്ലിക്ക് ചെയ്ത് പ്ലാനുകൾ ആക്റ്റിവേറ്റ് ചെയ്യാം. ഇത്തരത്തിൽ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാവുന്ന ആറ് പ്ലാനുകളാണ് ജിയോ ഫൈബർ നൽകുന്നത്. ഈ പ്ലാനുകളിലൂടെ അധിക ചിലവില്ലാതെ 4കെ സെറ്റ്ടോപ്പ് ബോക്സും ജിയോഫൈബർ നൽകുന്നുണ്ട്.

4കെ സെറ്റ് ടോപ്പ് ബോക്സ്

4കെ സെറ്റ് ടോപ്പ് ബോക്സ് ലഭിക്കുമെങ്കിലും ജിയോയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഡിവൈസുകൾക്കുള്ള വൺടൈം റീഫണ്ടബിൾ തുകയും 1000 രൂപ ഇൻസ്റ്റാളേഷൻ സർവ്വീസ് തുകയും തിരികെ ലഭിക്കണം എങ്കിൽ 30 ദിവസത്തെ ട്രയൽ കാലയളവിൽ തന്നെ കേടുപാടുകൾ ഒന്നും കൂടാതെ ഈ ഉപകരണം തിരിച്ച് ഏൽപ്പിക്കണം. ഈ പോസ്റ്റ്‌പെയ്ഡ് ജിയോ ഫൈബർ പ്ലാനുകൾക്ക് മുൻകൂറായി പണം നൽകേണ്ടതില്ലെന്ന് ജിയോ അവകാശപ്പെടുന്നു. ഈ അൺലിമിറ്റഡ് പ്ലാനുകൾക്ക് 3300 ജിബി എഫ്യുപി ലിമിറ്റ് ഉണ്ടെന്നും ജിയോ വ്യക്തമാക്കുന്നുണ്ട്. മൂന്ന് മാസം വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ വിശദമായി നോക്കാം.

ജിയോഫൈബർ 2097 രൂപ പ്ലാൻ

ജിയോഫൈബർ 2097 രൂപ പ്ലാൻ

ജിയോഫൈബർ 2097 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിലൂടെ മൂന്ന് മാസത്തേക്ക് ലഭിക്കുന്നു. ഈ പ്ലാൻ സ്ട്രീമിംഗ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

ജിയോഫൈബർ 2997 രൂപ പ്ലാൻ

ജിയോഫൈബർ 2997 രൂപ പ്ലാൻ

ജിയോഫൈബർ 2997 രൂപ പ്ലാനിലൂടെ 150 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ആമസോൺ പ്രൈമും ഡിസ്നി+ ഹോട്ട്സ്റ്റാറും ഉൾപ്പെടെ 13 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളോടെയാണ് പ്ലാൻ വരുന്നത്, പക്ഷേ ഈ പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സൌജന്യമായി ലഭിക്കില്ല. ഈ പ്ലാനും മൂന്ന് മാസം വാലിഡിറ്റി നൽകുന്നു.

ജിയോഫൈബർ 4497 ​​രൂപ പ്ലാൻ

ജിയോഫൈബർ 4497 ​​രൂപ പ്ലാൻ

ജിയോഫൈബർ 4497 ​​രൂപ പ്ലാൻ 300 എംബിപിഎസ് വേഗത നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ്, അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെ 15 ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിനൊപ്പം സൌജന്യമായി ലഭിക്കും.

ജിയോഫൈബർ 7497 രൂപ പ്ലാൻ

ജിയോഫൈബർ 7497 രൂപ പ്ലാൻ

ജിയോഫൈബർ പുതുതായി അവതരിപ്പിച്ച 7497 രൂപ പ്ലാൻ 500 എംബിപിഎസ് വേഗതയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെ 15 ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും.

ജിയോഫൈബർ 11997 രൂപ പ്ലാൻ

ജിയോഫൈബർ 11997 രൂപ പ്ലാൻ

മൂന്ന് മാസത്തേക്ക് 11997 രൂപ വില വരുന്ന ജിയോഫൈബർ പ്ലാൻ 1 ജിബിപിഎസ് വേഗതയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, സ്ട്രീമിംഗ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നു.

ജിയോ ഫൈബർ 25497 രൂപ പ്ലാൻ

ജിയോ ഫൈബർ 25497 രൂപ പ്ലാൻ

ജിയോ ഫൈബർ 25497 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 11997 രൂപ പ്ലാനിന് സമാനമായ 1ജിബിപിഎസ് വേഗത തന്നെയാണ് നൽകുന്നത്. ഈ പ്ലാനിന്റെ മാറ്റം ഈ പ്ലാനിലൂടെ ലഭിക്കുന്ന എഫ്യുപി ലിമിറ്റ് 6600ജിബി ആണ് എന്നതാണ്. മറ്റ് ആനുകൂല്യങ്ങൾ എല്ലാം 11997 രൂപ പ്ലാനിന് സമാനമാണ്.

Best Mobiles in India

English summary
JioFiber, which offers plans for one month, six months and one year, now introduced plans for three months. JioFiber has introduced six new quarterly plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X