സ്വതന്ത്രദിന ഓഫറിലൂടെ JioFiber നൽകുന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾ

|

റിലയൻസ് ജിയോ (Jio)യുടെ ഫൈബർ കേബിൾ ബ്രോഡ്ബാന്റ് സേവനമായ ജിയോഫൈബറിന്റെ (JioFiber) ഉപയോക്തക്കൾക്കായി പ്രത്യേക സ്വാതന്ത്രദിന ഓഫർ പ്രഖ്യാപിച്ചു. പരിമിതമായ കാലയളവിലേക്ക് മാത്രം ലഭ്യമാകുന്ന ഓഫറാണ് ജിയോഫൈബർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 2999 രൂപ പ്ലാനിനൊപ്പം സ്വാതന്ത്രദിനദിന പ്രത്യേക ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

 

ജിയോഫൈബർ സ്വാതന്ത്ര്യദിന ഓഫർ

ജിയോഫൈബർ സ്വാതന്ത്ര്യദിന ഓഫർ

ജിയോ ഫൈബർ ഇൻഡിപെൻഡൻസ് ഡേ ഓഫറിലൂടെ ജിയോ ഫൈബർ കണക്ഷൻ എന്റർടൈൻമെന്റ് ബോണൻസ പ്ലാൻ സബ്‌സ്‌ക്രൈബുചെയ്യുന്ന പുതിയ ഉപയോക്താക്കൾക്ക് കമ്പനി അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 16 വരെയുള്ള പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകുകയുള്ളു എന്ന കാര്യം ശ്രദ്ധിക്കുക. ഈ കാലയളവിൽ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്കാണ് പ്രത്യേക ഓഫർ ലഭിക്കുന്നത്.

ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ജിയോഫൈബർ

ജിയോഫൈബർ ഇൻഡിപെൻഡൻസ് ഡേ ഓഫറിന്റെ ഭാഗമായി, റിലയൻസ് ജിയോയിൽ നിന്ന് വൈഫൈ ഹോട്ട്‌സ്‌പോട്ട് ഡിവൈസ് വാങ്ങുന്ന പുതിയ സബ്‌സ്‌ക്രൈബർമാർക്ക് 15 ദിവസത്തെ ആനുകൂല്യം അധികമായി ലഭിക്കും, നിശ്ചിത കാലയളവിൽ കണക്ഷൻ എടുക്കുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 19ന് ഓഫർ കാലയളവിന് ശേഷം പുതിയ കണക്ഷന്റെ ആക്ടിവേഷൻ പൂർത്തിയാകും. തുടർന്നാണ് ഈ ഓഫർ ലഭിക്കുന്നത്.

എന്റർടൈൻമെന്റ് ബോണൻസ
 

ഈ ജിയോഫൈബർ സ്വാതന്ത്ര്യദിന ഓഫർ എന്റർടൈൻമെന്റ് ബോണൻസ സെഗ്‌മെന്റിന് കീഴിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ പുതിയ ജിയോ ഫൈബർ വരിക്കാർക്ക് മാത്രമേ ബാധകമാകൂ. 499 രൂപ, 599 രൂപ, 799 രൂപ, 899 രൂപ എന്നീ പ്ലാനുകളിലാണ് ഇത് ലഭിക്കുന്നത്. ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ വാലിഡിറ്റിയുള്ള പ്ലാനുകളിൽ മാത്രമേ ഓഫർ ബാധകമാകൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. 15 ദിവസത്തെ ആനുകൂല്യത്തിന് പുറമേ മൈ ജിയോ ആപ്പിലെ 'മൈ വൗച്ചറുകൾ' വിഭാഗത്തിൽ കിഴിവ് വൗച്ചറുകളും ലഭിക്കും.

എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?

ജിയോ പ്രീപെയ്ഡ് സ്വാതന്ത്ര്യദിന ഓഫർ

ജിയോ പ്രീപെയ്ഡ് സ്വാതന്ത്ര്യദിന ഓഫർ

മുകളിൽ സൂചിപ്പിച്ചതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിയോ പ്രീപെയ്ഡ് വരിക്കാർക്കായി ഒരു സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ചിരുന്നു. ഈ ഓഫർ 2999 രൂപ വിലയുള്ള ദീർഘകാല റീചാർജ് പ്ലാനിനൊപ്പമാണ് ലഭിക്കുന്നത്. ഓഫർ കാലയളവിൽ ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന വരിക്കാർക്ക് 3000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 750 രൂപ നെറ്റ്‌മെഡ്‌സ് കിഴിവ്, 750 രൂപ അജിയോ ഡിസ്‌കൗണ്ട്, 750 രൂപ ഇക്സിഗോ കിഴിവ് എന്നിവയാണ് ഇതിലൂടെ ലഭിക്കുന്നത്.

2999 രൂപ

2999 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 75 ജിബിയുടെ അധിക ഡാറ്റാ ആനുകൂല്യവും ഡിസ്നി + ഹോട്ട്‌സ്റ്റാറിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. പതിവുപോലെ, ജിയോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോസാവൻ, ജിയോസിനിമ തുടങ്ങിയ ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും ലഭിക്കും.

ജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

ഓഫർ

2999 രൂപ പ്ലാനലൂടെ സാധാരണ നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഈ ഓഫർ കാലയളവിലും ലഭിക്കും. ദിവസവും 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഒരു വർഷം വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഇപ്പോൾ റീചാർജ് ചെയ്താൽ പ്രത്യേകം സ്വാതന്ത്രദിന ഓഫറും ലഭിക്കും എന്നതിനാൽ ഇത് മികച്ച ഡീലാണ്.

Best Mobiles in India

English summary
Reliance Jio has announced a special Independence Day offer for users of JioFiber, Jio's fiber cable broadband service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X