1000 രൂപയിൽ താഴെ വിലയിൽ കിടിലൻ വേഗതയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ജിയോഫൈബർ പ്ലാനുകൾ

|

ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്ന ആളുകളുടെ ആദ്യത്തെ ചോയിസുകളിൽ ഒന്നായിരിക്കും ജിയോഫൈബർ. മികച്ച സേവനവും പ്ലാനുകളും കൊണ്ട് ചുരുങ്ങിയ കാലത്തിനിടെ രാജ്യത്തെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ജനപ്രിതി നേടാൻ ജിയോഫൈബറിന് സാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ പോലും മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നൽകുന്നു എന്നതാണ് ജിയോഫൈബറിന്റെ ഏറ്റവും വലിയ സവിശേഷത. 399 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് ജിയോഫൈബറിന് ഉള്ളത്.

 

ജിയോഫൈബർ

ജിയോഫൈബറിന്റെ 1000 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ 399 രൂപ മുതൽ 999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഉള്ളത്. മികച്ച ഡാറ്റ വേഗത, അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ എന്നിവയെല്ലാം ഈ പ്ലാനുകളിലൂടെ ജിയോഫൈബർ നൽകുന്നുണ്ട്.

999 രൂപയുടെ ജിയോഫൈബർ പ്ലാൻ

999 രൂപയുടെ ജിയോഫൈബർ പ്ലാൻ

999 രൂപ വിലയുള്ള ജിയോഫൈബർ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. സൌജന്യ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ നോട്ട്സ് എന്നിവയിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനുകൾ ഈ പ്ലാനിലൂടെ ലഭിക്കുന്നു.

വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാംവില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം

899 രൂപയുടെ ജിയോഫൈബർ പ്ലാൻ
 

899 രൂപയുടെ ജിയോഫൈബർ പ്ലാൻ

899 രൂപയുടെ ജിയോഫൈബർ പ്ലാൻ 12 ഒടിടി സബ്ക്രിപ്ഷനുകളുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും 899 രൂപ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയി, യൂണിവേഴ്സൽ+, എഎൽടി ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ജിയോ സിനിമ, ജിയോ സാവൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനാണ് ഈ പ്ലാൻ നൽകുന്നത്.

799 രൂപയുടെ ജിയോഫൈബർ പ്ലാൻ

799 രൂപയുടെ ജിയോഫൈബർ പ്ലാൻ

799 രൂപയുടെ പ്ലാൻ 100 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡാറ്റയുമാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ ലഭിക്കുന്നു. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ പോലും തിരഞ്ഞെടുക്കാവുന്നതാണ്. 400ൽ അധികം ടിവി ചാനലുകളിലേക്കുള്ള സബ്ക്രിപ്ഷനുമായി വരുന്ന പ്ലാനാണ് ഇത്.

699 രൂപയുടെ ജിയോഫൈബർ പ്ലാൻ

699 രൂപയുടെ ജിയോഫൈബർ പ്ലാൻ

699 രൂപയുടെ ജിയോഫൈബർ പ്ലാൻ കൂടുതൽ വേഗതയുള്ള പ്ലാൻ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനിലൂടെ 100 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വർക്ക് ഫ്രം ഹോം, ഗെയിമിങ്, സ്ട്രീമിങ് എന്നിവയ്ക്കെല്ലാം ഈ വേഗത മതിയാകും.

നമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾനമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾ

599 രൂപയുടെ ജിയോഫൈബർ പ്ലാൻ

599 രൂപയുടെ ജിയോഫൈബർ പ്ലാൻ

ജിയോഫൈബറിന്റെ 599 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനുകൾ സൌജന്യമായി ലഭിക്കുന്നു. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ തിരഞ്ഞെടുക്കാവുന്നതാണ്. 30 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും പ്ലാൻ നൽകുന്നു. 550ൽ അധികം ടിവി ചാനലുകൾ നൽകുന്ന ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ലഭിക്കും.

499 രൂപയുടെ ജിയോഫൈബർ പ്ലാൻ

499 രൂപയുടെ ജിയോഫൈബർ പ്ലാൻ

499 രൂപ വിലയുള്ള ജിയോഫൈബറിന്റെ പ്ലാനിലൂടെ ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് സൌജന്യമായി ലഭിക്കുന്നു. ഈ പ്ലാനിലൂടെ 30 എംബിപിഎസ് വേഗതയാണ് ഉപയോക്തക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. സൌജന്യ കോളുകളും 499 രൂപ പ്ലാൻ നൽകുന്നു. 400ൽ അധികം ടിവി ചാനലുകളിലേക്ക് സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനാണ് ഇത്. യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂമീ, ജിയോസാവൻ എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനുകളെല്ലാം ഈ ജിയോഫൈബർ പ്ലാൻ നൽകുന്നുണ്ട്.

399 രൂപയുടെ ജിയോഫൈബർ പ്ലാൻ

399 രൂപയുടെ ജിയോഫൈബർ പ്ലാൻ

399 രൂപ വിലയുള്ള ജിയോഫൈബർ പ്ലാനിലൂടെ 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. 399 രൂപ എന്നത് ജിഎസ്ടി ഉൾപ്പെടുത്താത്ത വിലയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാന്റ് കണക്ഷൻ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

75-ാം സ്വാതന്ത്രദിനത്തിൽ 750 രൂപയ്ക്ക് കിടിലൻ ഓഫറുമായി Jio75-ാം സ്വാതന്ത്രദിനത്തിൽ 750 രൂപയ്ക്ക് കിടിലൻ ഓഫറുമായി Jio

Most Read Articles
Best Mobiles in India

English summary
Here is the list of best JioFiber plans under Rs 1000. It has plans priced from Rs 399 to Rs 999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X