Home
News

JioFiber: ജിയോ ഫൈബറിൽ ഇനി സൗജന്യ ഇന്‍റർനെറ്റ് ഇല്ല; പ്രിവ്യൂ ഓഫർ അവസാനിച്ചു

ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സർവ്വീസ് പ്രഖ്യാപിക്കുന്ന സമയത്ത് പ്രിവ്യൂ ഓഫറിന് കീഴിൽ രണ്ട് മാസം ഉപയോക്താക്കൾക്ക് സൗജന്യമായി ഇന്‍റർനെറ്റ് സേവനം നൽകുമെന്ന് റിലയൻസ് ജിയോ വ്യക്തമാക്കിയിരുന്നു. കമ്പനി പ്രഖ്യാപിച്ചതുപോലെ സേവനം ആരംഭിച്ചതുമുതൽ ഉപയോക്താക്കൾക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമായിരുന്നു. രണ്ട് മാസത്തെ പ്രിവ്യൂ ഓഫർ അവസാനിക്കുകയാണ്. ഈ അവസരത്തിൽ കമ്പനി അവതരിപ്പിച്ചിട്ടുള്ള പ്ലാനുകളിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് തടസമില്ലാതെ ഇന്‍റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം.

സൗജന്യ സേവനങ്ങൾ

പുതുതായി വരിക്കാരായവർക്കും സൗജന്യ സേവനങ്ങൾ ലഭ്യമാകില്ലെന്നും എല്ലാവരും പണം നൽകി പ്ലാനുകൾ തിരഞ്ഞെടുക്കണമെന്നും കമ്പനി അധികൃതർ അറിയിച്ചു. തുടക്കത്തിൽ ജിയോ ഫൈബർ പ്രിവ്യൂ ഓഫർ എല്ലാ മാസവും 1.1 ടിബി എഫ്യുപി ലിമിറ്റിൽ 100 എംബിപിഎസ് വേഗതയിലുള്ള ഇന്‍ർനെറ്റാണ് ഉപയോക്താക്കൾക്ക് നൽകിയത്. ഇതിവ് പണം ഈടാക്കിയിരുന്നില്ല. സേവനം ഔദ്യോഗികമായി ആരംഭിച്ചതിന് ശേഷവും കമ്പനി രണ്ട് മാസം സൗജന്യ സേവനം നൽകി. പുതിയ ഉപയോക്താക്കൾക്ക് മാത്രം ഇതിനായി 699 രൂപ അടയ്ക്കേണ്ടി വന്നിട്ടുണ്ട്.

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

രണ്ട് മാസത്തെ സൗജന്യ ഇന്‍റർനെറ്റ് സേവനം നൽകുന്ന പ്രിവ്യൂ ഓഫർ അവസാനിച്ചതുകൊണ്ട് ഉപയോക്താക്കൾ ആവശ്യമുള്ള പ്ലാനുകൾ തിരഞ്ഞെടുക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിയോ ഫൈബർ ഇന്റർനെറ്റ് സേവനം തുടർന്ന് ആസ്വദിക്കാനും പുതുതായി ആരംഭിക്കാനും താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് സെപ്റ്റംബറിൽ കമ്പനി പ്രഖ്യാപിച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

ജിയോ ഫൈബർ

ജിയോ ഫൈബർ സേവനം ആരംഭിക്കുന്നതിനായി പുതിയ ഉപഭോക്താക്കൾ 2500 രൂപയാണ് നൽകേണ്ടിവരിക. ഈ തുക ഒറ്റത്തവണത്തെ മാത്രം ചിലവാണ്. ഇതിൽ 1,000 രൂപ ഇൻസ്റ്റാളേഷൻ ചാർജ്ജാണ്. അത് കമ്പനി തിരികെ നൽകില്ല. ബാക്കിയുള്ള 1500 രൂപ ജിയോ ഫൈബർ സേവനം അവസാനിപ്പിക്കുന്ന അവസരത്തിൽ തിരികെ ലഭിക്കുന്ന തുകയാണ്. 2,500 അടച്ച് സേവനം ആരംഭിക്കുമ്പോൾ പുതിയ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് 2.4GHz വൈഫൈ റൂട്ടറും ഒഎൻ‌ടി ബോക്സും ലഭിക്കും.

 പ്രിവ്യൂ ഓഫർ

ജിയോ ഫൈബർ പ്രിവ്യൂ ഓഫർ ആസ്വദിക്കുന്ന ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ രണ്ട് ഓപ്ഷനുകളാണ് നൽകുന്നത്. ആദ്യത്തേത് പണമടച്ചുള്ള പ്ലാൻ സബ്‌സ്‌ക്രൈബുചെയ്യാനുള്ള ഓപ്ഷനാണ്. ഇതിലൂടെ ജിയോ ഉപയോക്താവായി തുടരാൻ സാധിക്കും. രണ്ടാമത്തെ ഓപ്ഷൻ സേവനം അവസാനിപ്പിച്ച് റീഫണ്ട് തുക ഭാഗികമായി നേടുക എന്നതാണ്.

പണമടച്ചുള്ള സേവനം

ചില ഉപയോക്താക്കൾ പണമടച്ചുള്ള സേവനത്തിലേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോൾ, മറ്റുചിലർ സേവനം അവസാനിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പുതിയ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ കമ്പനി അധികം വൈകാതെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാനുകൾ വരികയാണെങ്കിൽ അവയിലും ഒടിടി സേവനങ്ങൾ ലഭ്യമാകാനാണ് സാധ്യത. പല ഒടിടി സർവ്വീസ് പ്രൊവൈഡർമാരുമായും കമ്പനി കരാറിലെത്തിയിട്ടുണ്ട്. വരാൻ പോകുന്ന പ്ലാനുകളിൽ ഹോട്ട്സ്റ്റാർ. വൂട്ട് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ലഭ്യമായേക്കും.

ഫൈബർ, ബ്രോഡ്ബാന്‍റ്

ജിയോ ഫൈബർ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ഫൈബർ, ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് സേവന വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മേഖലകളിലേക്കും സേവനം ഇതുവരെയും വ്യാപിപിച്ചിട്ടില്ല എങ്കിൽ പോലും ഇതിനകം തന്നെ ശക്തമായ സാന്നിധ്യം വിപണിയിൽ ജിയോ ഫൈബർ ഉറപ്പിച്ചു കഴിഞ്ഞു. വീഡിയോ സ്ട്രീമിങ് ഉപയോക്താക്കളുടെ സേവനം ശക്തമായി വർദ്ധിക്കുമ്പോൾ അവരെ കൂടി ലക്ഷ്യമിടുന്നതാണ് ജിയോയുടെ പ്ലാനുകളൊക്കെയും.

More from GizBot

Best Mobiles in India

English summary
At the time of announcing the JioFiber broadband service, Reliance Jio stated that there will be two months of free service under the Preview Offer. Now, the JioFiber Preview Offer has ended and subscribers are prompted to choose a paid plan to use the services. This applies to both existing users who were enjoying the free service and new users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X