1000 രൂപയിൽ താഴെ മാത്രം വിലയുള്ള ടാറ്റ സ്കൈ, ജിയോഫൈബർ, എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

കൊറോണ വൈറസ് കാരണം ആളുകൾ വീടുകളിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ ബ്രോഡ്ബാന്റ് സേവനം കൂടുതൽ ആളുകൾ തിരഞ്ഞെടുത്തു. ഓൺലൈൻ ഗെയിമിങ്, വീഡിയോ സ്ട്രീമിങ്, വർക്ക് ഫ്രം ഹോം എന്നിവയ്ക്കായി ബ്രോഡ്ബാന്റ് ഉപയോഗിക്കുന്ന ആളുകൾ ധാരാളമാണ്. അതുകൊണ്ട് തന്നെ ബ്രോഡ്ബാന്റ് വിപണി ഉണർന്നതും കൂടുതൽ മത്സരാധിഷ്ഠിതമായി കമ്പനികൾ പ്രവർത്തിക്കാൻ തുടങ്ങിയതും ധാരാളം ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് ലഭിക്കാൻ കാരണമായി.

 

ജിയോ ഫൈബർ, എയർടെൽ, ടാറ്റ സ്കൈ

ജിയോ ഫൈബർ, എയർടെൽ, ടാറ്റ സ്കൈ എന്നിവ രാജ്യത്തെ മുൻനിര ഇന്റർനെറ്റ് സേവന ദാതാക്കളാണ്. മിതമായ നിരക്കിൽ മികച്ച പായ്ക്കുകൾ നൽകുന്നു എന്നതാണ് ഈ കമ്പനികളുടെ ഗുണം. മൂന്ന് കമ്പനികളും തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങൾ, അതിവേഗ ഇന്റർനെറ്റ്, ടിവി ചാനലുകളിലേക്കുള്ള ആക്സസ് എന്നിവ നൽകുന്നുണ്ട്. 1,000 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോഫൈബർ, ടാറ്റ സ്കൈ എന്നിവയുടെ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

1,000 രൂപയിൽ താഴെ വിലയുള്ള ടാറ്റ സ്കൈ പ്ലാനുകൾ

1,000 രൂപയിൽ താഴെ വിലയുള്ള ടാറ്റ സ്കൈ പ്ലാനുകൾ

ടാറ്റ സ്കൈയുടെ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആദ്യത്തേതിന് പ്രതിമാസം 950 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 100Mbps വേഗത നൽകുന്നു. ടാറ്റ സ്കൈയുടെ 200 എം‌ബി‌പി‌എസ്, 300 എം‌ബി‌പി‌എസ്, 500 എം‌ബി‌പി‌എസ് സ്പീഡ് പ്ലാനുകൾക്ക് 1,000 രൂപയിൽ കൂടുതൽ വിലയുണ്ട്. അതിശയകരമെന്നു പറയട്ടെ, ടാറ്റ സ്കൈ ഇൻസ്റ്റാളേഷനായി നിരക്ക് ഈടാക്കുന്നില്ല; എന്നിരുന്നാലും, പുതിയ കണക്ഷൻ ലഭിക്കുന്നതിന് ഉപയോക്താക്കൾ ഈ ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.

1,000 രൂപയിൽ താഴെ വിലയുള്ള ജിയോഫൈബർ പ്ലാനുകൾ
 

1,000 രൂപയിൽ താഴെ വിലയുള്ള ജിയോഫൈബർ പ്ലാനുകൾ

1,000 രൂപയിൽ താഴെ വിലയിൽ മൂന്ന് പ്ലാനുകളാണ് ജിയോഫൈബർ നൽകുന്നത്. ഈ പ്ലാനുകൾക്ക് 399 രൂപ, 699 രൂപ, 99 രൂപ എന്നിങ്ങനെയാണ് വില. 399 പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും 30 എം‌ബി‌പി‌എസ് സ്പീഡും നൽകുന്നു. 699 രൂപ പ്ലാൻ സൌജന്യ കോളിങും 100 എംബിപിഎസ് വേഗതയും നൽകുന്നു. 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 150 എംബിപിഎസ് സ്പീഡും 14 വീഡിയോ സ്ട്രീമിങ് ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും നൽകുന്നു. ALT ബാലാജി, ഡിസ്കവറി+, ഇറോസ് നൌ, ജിയോ സിനിമാ, ലയൺസ്ഗേറ്റ് പ്ലേ, ഷെമറൂമി, ഹോയിചോയ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, സോണി എൽഐവി, സീ5 പ്രീമിയം, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, സൺ എൻ‌എക്സ്ടി എന്നീ സബ്ക്രിപ്ഷനുകളാണ് ഇവയിലൂടെ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാംകൂടുതൽ വായിക്കുക: നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാം

1,000 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്‌സ്ട്രീം പ്ലാനുകൾ

1,000 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്‌സ്ട്രീം പ്ലാനുകൾ

എയർടെൽ എക്‌സ്ട്രീം 1,000 രൂപയിൽ താഴെ വിലയിൽ മൂന്ന് പായ്ക്കുകളാണ് നൽകുന്നത്. 499 രൂപ, 799 രൂപ, 999 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. 499 രൂപ പായ്ക്ക് അൺലിമിറ്റഡ് കോളിങ്, 40 എംബിപിഎസ് സ്പീഡ്, അൺലിമിറ്റഡ് ഡാറ്റ എന്നിവ നൽകുന്നു. ഈ പ്ലാൻ എക്സ്സ്ട്രീം ആപ്പ്, വിങ്ക് മ്യൂസിക്, ഷാ അക്കാദമി കോഴ്സുകൾ എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും. ഇതിനൊപ്പം 10,000 സിനിമകളും എക്‌സ്ട്രീം ആപ്പ് നൽകുന്നു, രണ്ടാമത്തെ പ്ലാനിന് 799 രൂപയാണ് വില. ഈ പ്ലാൻ 499 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത് പക്ഷേ വേഗത 100എംബിപിഎസ് ആണ്.

എയർടെൽ എക്സ്ട്രീം

999 രൂപയുടെ എയർടെൽ എക്സ്ട്രീം പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ്, ഷാ അക്കാദമി കോഴ്സുകൾ, 200 എംബിപിഎസ് സ്പീഡ്, അൺലിമിറ്റഡ് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. സീ5 സബ്‌സ്‌ക്രിപ്‌ഷൻ, ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷൻ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ആപ്പുകളിൽ നിന്നുള്ള കണ്ടന്റും ഇതിനൊപ്പം ലഭിക്കും. ജിയോ ഫൈബറിനേക്കാളും ടാറ്റ സ്കൈയേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ എയർടെൽ എക്സ്സ്ട്രീം പ്ലാനുകൾ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ മൂന്ന് പുതിയ ഡി‌എസ്‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ മൂന്ന് പുതിയ ഡി‌എസ്‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
Jiofiber, Airtel and Tatasky are the leading internet service providers in the country. All three companies offer the best packs at affordable rates. That is the advantage of these companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X