Jio Data Plans: 1076 ജിബി ഡാറ്റ വരെ നൽകുന്ന ജിയോലിങ്ക് പ്ലാനുകൾ; അറിയേണ്ടതെല്ലാം

|

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മിതമായ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. മറ്റ് നെറ്റ്വർക്കിലേക്കുള്ള സൌജന്യ കോളുകൾ നിശ്ചിത പരിധിയോടെ മാത്രം നൽകുന്നുവെന്ന പോരായ്മയ്ക്കിടയിലും എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും കമ്പനി മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ ജനതയുടെ ഡാറ്റ ഉപഭോഗ ശീലങ്ങളും ടെലിക്കോം വിപണിയിലെ വിലനിലവാരങ്ങളും പാടെ മാറ്റിമറിച്ചതും ജിയോ തന്നെയാണ്.

ജിയോ

ജിയോയുടെ 249 രൂപ പ്ലാൻ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. അതേസമയം എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള അതേ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളു. റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചതിനുശേഷം നിരവധി തവണ പരിഷ്കരിച്ചുവെങ്കിലും കമ്പനി ഇതുവരെ മാറ്റാത്ത ഒരു വിഭാഗം പ്ലാനുകളുണ്ട്. മൂന്ന് വർഷത്തിലേറെയായി കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന മാറ്റമില്ലാത്ത പ്ലാനുകളാണ് ജിയോലിങ്ക് പ്ലാനുകൾ.

കൂടുതൽ വായിക്കുക: 1 ടിബി ഡാറ്റയുമായി ജിയോഫൈബർ കോംബോ പ്ലാൻകൂടുതൽ വായിക്കുക: 1 ടിബി ഡാറ്റയുമായി ജിയോഫൈബർ കോംബോ പ്ലാൻ

എന്താണ് ജിയോലിങ്ക്?

എന്താണ് ജിയോലിങ്ക്?

ചില മേഖലകളിൽ കവറേജ് മെച്ചപ്പെടുത്തുന്നതിനായുള്ള 4 ജി എൽടിഇ മോഡമാണ് ജിയോലിങ്ക്. ജിയോ ലിങ്ക് ജിയോഫൈ ഹോട്ട്സ്പോട്ട് ഡിവൈസിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിവൈസ് ആണ്. റിലയൻസ് ജിയോ 4 ജി സേവനങ്ങൾ വാണിജ്യടിസ്ഥാനത്തിൽ ആരംഭിക്കുന്നതിന് മുമ്പ് റിലയൻസ് ഇൻഡസ്ട്രീസിലെ ജീവനക്കാർക്ക് ജിയോലിങ്ക് നൽകിയിരുന്നു.

ജിയോയുടെ സേവനം

ജിയോയുടെ സേവനം വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചതിനാൽ തന്നെ ഇപ്പോൾ ജിയോലിങ്ക് മോഡത്തിന്റെ ആവശ്യം വരുന്നില്ല. എന്നാലും നിങ്ങൾക്ക് ഇപ്പോഴും ഒരു ജിയോലിങ്ക് മോഡം ഉണ്ടെങ്കിൽ, ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മികച്ച ഡാറ്റ പ്ലാനുകൾ റീചാർജ് ചെയ്യാൻ കഴിയും. വളരെ മികച്ച ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാനുകളാണ് ഇവ.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

699 രൂപ

ജിയോലിങ്ക് ഉപയോക്താക്കൾക്ക് 699 രൂപ മുതൽ ആരംഭിക്കുന്ന 3 പ്ലാനുകളാണ് കമ്പനി റീചാർജ് പ്ലാനുകളായി നൽകുന്നത്. 699 രൂപയുടെ പ്ലാൻ ഒരുമാസത്തെ പ്ലാനാണ്. മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള ജിയോലിങ്ക് പ്ലാനിന് 2,099 രൂപയാണ് വില വരുന്നത്. ആറുമാസത്തെ വാലിഡിറ്റിയുള്ള പ്ലാനിന് 4,199 രൂപ വില വരുന്നു. 699 രൂപ ജിയോലിങ്ക് പ്ലാൻ പ്രതിദിനം 5 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവായ 28 ദിവസത്തേക്ക് 156 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക.

5 ജിബി

699 രൂപ പ്ലാനിൽ ദിവസേനയുള്ള 5 ജിബി ഡാറ്റയ്ക്ക് പുറമേ മൊത്തത്തിൽ 16 ജിബി ഡാറ്റയും ലഭിക്കും. ഉപയോക്താക്കൾക്ക് ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ് നൽകുന്ന ഈ പ്ലാൻ വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. 2,099 രൂപയുടെ ജിയോലിങ്ക് പ്ലാനിൽ പ്രതിദിനം 5 ജിബി ഡാറ്റയും 48 ജിബി അധിക ഡാറ്റയും നൽകുന്നു. ഈ പ്ലാൻ നൽകുന്ന മൊത്തം ഡാറ്റാ ആനുകൂല്യം 538 ജിബിയാണ്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ പ്രതിമാസ, വാർഷിക പ്ലാനുകളിൽ ലാഭകരം ഏത്?

2,099 രൂപ പ്ലാൻ

2,099 രൂപ പ്ലാൻ 98 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 4,199 രൂപയുടെ ജിയോലിങ്ക് പ്ലാൻ ഉപയോക്താവിന് മൊത്തം 1076 ജിബി ഡാറ്റ (പ്രതിദിനം 5 ജിബി + 96 ജിബി അധിക ഡാറ്റ)യാണ് നൽകുന്നത്. 196 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഡാറ്റ ആനൂകൂല്യങ്ങൾക്ക് പുറമേ 2,099 രൂപ, 4,199 രൂപ പ്ലാനുകളിലൂടെ ജിയോ ആപ്ലിക്കേഷനുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും കമ്പനി നൽകുന്നുണ്ട്.

Best Mobiles in India

Read more about:
English summary
We all know that Reliance Jio is the leader when it comes to the prepaid segment and especially providing more data at an affordable price. Even though Reliance Jio is losing the race nowadays with the FUP limit on non-Jio voice calls, the telco is still ahead of others in the data section.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X