Home
News

ഫേസ്ബുക്ക്-റിലയൻസ് കരാറിന് പിന്നാലെ ജിയോ മാർട്ട് സേവനങ്ങൾ വാട്സ്ആപ്പിലും

സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. 5.7 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇരു കമ്പനികളും ഒപ്പിട്ടത്. കാരാറിലൊപ്പിട്ട് ദിവസങ്ങൾക്ക് ശേഷം ജിയോമാർട്ട് സേവനങ്ങൾ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ ലഭ്യമായി തുടങ്ങി. നവി മുംബൈ, താനെ, കല്യാൺ എന്നിവയുൾപ്പെടെ മുംബൈയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്. മറ്റ് പല നഗരങ്ങളിലും ഇത് വൈകാതെ ആരംഭിക്കും.

അവശ്യവസ്തുക്കൾ

പലചരക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്ന സേവനത്തിനായി ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളെയും കിരാന സ്റ്റോറുകളെയും റിലയൻസ് ജിയോ തങ്ങളുടെ സേവനത്തിനായി ഉപയോഗിക്കും. അവശ്യവസ്തുക്കൾക്കായി വാട്‌സ്ആപ്പ് വഴി ഓർഡർ നൽകാൻ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും. ഇന്ത്യയിൽ നിലവിൽ 400 ദശലക്ഷം ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ഇത് റിലയൻസിന്റെ ബിസിനസിനെയും സഹായിക്കും.

ഓഫ്‌ലൈൻ ബിസിനസ്

ഓഫ്‌ലൈൻ ബിസിനസ് പ്ലാറ്റ്‌ഫോമിലുള്ള റിലയൻസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ജിയോമാർട്ട്. ഓൺലൈനിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ ഓർഡർ ചെയ്യാൻ സഹായിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ പേയ്മെന്റ് സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ജിയോമാർട്ടിൽ വാട്സ്ആപ്പ് വഴി സാധനങ്ങൾക്കായി ഓർഡർ ചെയ്യുന്ന പുതിയ സംവിധാനം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ജിയോ മാർട്ടിൽ ഓർഡർ ചെയ്യുന്നതെങ്ങനെ

ജിയോ മാർട്ടിൽ ഓർഡർ ചെയ്യുന്നതെങ്ങനെ

ജിയോമാർട്ട് വഴി ഓർഡർ നൽകുന്നതിന് ആദ്യം ജിയോമാർട്ടിന്റെ വാട്ട്‌സ്ആപ്പ് നമ്പരായ 88500 08000 ഫോൺ കോൺടാക്ടിൽ സേവ് ചെയ്യുക. സേവ് ചെയ്ത ജിയോമാർട്ട് നമ്പറിലേക്ക് "ഹായ്" എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ജിയോമാർട്ട് ഷോപ്പിംഗ് ലിങ്കിനൊപ്പം "ജിയോമാർട്ട് വാട്ട്‌സ്ആപ്പ് ഓർഡർ ബുക്കിംഗ് സേവനത്തിലേക്ക് സ്വാഗതം" എന്ന മെസേജ് റിപ്ലെയായി വരും. ഷോപ്പിംഗ് ലിങ്ക് 30 മിനിറ്റ് മാത്രമേ ആക്ടീവ് ആയിരിക്കു, ഒരു പുതിയ ലിങ്ക് ക്രിയേറ്റ് ചെയ്യാൻ വീണ്ടും മെസേജ് അയക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ ആഡ് ചെയ്യാം.

വാട്സ്ആപ്പിലൂടെ ലഭിച്ച ലിങ്ക് ലിങ്ക് തുറന്നുകഴിഞ്ഞാൽ, മൊബൈൽ നമ്പർ, ഏരിയ, പ്രദേശം മുതലായ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച് നൽകാനൊരു പേജ് തുറന്ന് വരും. വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകി സബ്മിറ്റ് ചെയ്ത ശേഷം ലിസ്റ്റുചെയ്തിരിക്കുന്ന പലചരക്ക് ഇനങ്ങളുള്ള പുതിയ പേജ് തുറന്ന് വരും. നിങ്ങളുടെ കാർട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ആഡ് ചെയ്യാം.

ഓർഡർ

നിങ്ങൾ ഓർഡർ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ പലചരക്ക് കടയുടെ വിലാസവും ഗൂഗിൾ മാപ്‌സിലെ ലൊക്കേഷനും ഒപ്പം ഒരു ഇൻവോയ്സും ജിയോമാർട്ട് അയയ്‌ക്കും. ഓർഡർ തയ്യാറാകുമ്പോൾ ഉപഭോക്താവിന് സ്റ്റോറിൽ നിന്ന് ഒരു SMS ലഭിക്കും. അവർക്ക് പോയി സ്റ്റോറിൽ നിന്ന് സാധനങ്ങൾ എടുത്ത് അവിടെത്തന്നെ പണമടയ്ക്കാം. ഉപയോക്താക്കൾ അവരുടെ ഓർഡറുകൾ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് മുമ്പ് നൽകിയാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അവരുടെ അടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ ലഭ്യമാകും.

മുകേഷ് അംബാനി

ജിയോ പ്ലാറ്റ്‌ഫോമിലേക്ക് 5.7 ബില്യൺ (43,574 രൂപ) നിക്ഷേപമാണ് ഫേസ്ബുക്ക് നടത്തിയത്. സോഷ്യൽ മീഡിയ ഭീമൻ ജിയോയുടെ 9.99 ശതമാനം ഓഹരികളും വാങ്ങിയിരുന്നു. ഇതോടെ ജിയോയുടെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായി ഫേസ്ബുക്കിനെ മാറ്റി. ഫേസ്ബുക്കും ജിയോയും തമ്മിലുള്ള കരാർ ഡിജിറ്റൽ ഇന്ത്യയ്ക്ക് കരുത്ത് പകരുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Days after social media giant Facebook and Reliance Jio signed a $5.7 billion deal, JioMart has gone live on WhatsApp. The services have gone live in some areas of Mumbai including Navi Mumbai, Thane and Kalyan. It will be rolled out in several other cities shortly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X