ഓൺലൈൻ ഗ്രോസറി വിപണി കൈയ്യടക്കാൻ ജിയോമാർട്ട് എത്തി

|

റിലയൻസിന്റെ അനുബന്ധ ബ്രാൻഡായ ജിയോ ഔദ്യോഗികമായി ജിയോമാർട്ട് എന്ന പുതിയ പ്രോജക്റ്റ് ആരംഭിച്ചു. ആമസോൺ നൌ, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവ കൈയ്യടക്കി വച്ചിരിക്കുന്ന ഓൺലൈൻ പലചരക്ക് ഷോപ്പിംഗ് മേഖലയിലേക്കാണ് ജിയോ ചുവട് വയ്ക്കുന്നത്. രാജ്യത്തെ പുതിയ കട എന്നർത്ഥം വരുന്ന "ദേശ് കി നായി ദൂകാൻ" എന്ന പേരിലാണ് ജിയോ ഇതിനെ വിശേഷിപ്പിക്കുന്നത്. തുടക്കത്തിൽ മുംബൈയിലായിരിക്കും ഈ സേവനം ആരംഭിക്കുക.

മിനിമം ഓർഡർ
 

മിനിമം ഓർഡർ നിബന്ധന ഇല്ലാതെ സൌജന്യ ഹോം ഡെലിവറിയോടുകൂടിയ വിപുലമായ ഉൽപ്പന്നങ്ങൾ (50,000+) ജിയോമാർട്ട് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പറയുന്നു. കൂടാതെ, സേവനത്തിന് എക്സ്പ്രസ് ഡെലിവറി, റിട്ടേൺ പോളിസി, നെവർ ബിഫോർ സേവിംഗ്സ് ഓപ്ഷൻ പോലുള്ള ആനുകൂല്യങ്ങളുടെ വലിയ പട്ടികയും കമ്പനി ഇതിനൊപ്പം പുറത്ത് വിട്ടു.

വെബ് ബ്രൌസർ

വെബ് ബ്രൌസർ, ആൻഡ്രോയിഡ്, iOS ഡിവൈസ് എന്നിവ ഉപയോഗിച്ച് ജിയോമാർട്ട് ആക്സസ് ചെയ്യാൻ കഴിയും. കുറച്ച് ദിവസത്തിനുള്ളിൽ അപ്ലിക്കേഷനും ലഭ്യമാകും. നവി മുംബൈ, കല്യാൺ, താനെ എന്നീ പ്രദേശത്തായിരിക്കും ആദ്യ ഘട്ടത്തിൽ സേവനം ആരംഭിക്കുക. ഇപ്പോൾ ഈ സേവനം വെബ് ബ്രൌസറിലൂടെ മാത്രമേ ആക്സസ് ചെയ്യാൻ സാധിക്കു.

കൂടുതൽ വായിക്കുക: ജിയോഫോൺ ലൈറ്റ് പുറത്തിറക്കാനൊരുങ്ങി കമ്പനി, വില 400 രൂപ?

പ്രീ-രജിസ്റ്റർ

പ്രീ-രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്ക് 3,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് ജിയോമാർട്ട് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ജിയോ LTE, ജിയോ ഫൈബർ എന്നിവയിൽ നമ്മൾ കണ്ട നിലയുലുള്ള ഒരു തന്ത്രം കണക്കിലെടുക്കുമ്പോൾ പ്രീ-രജിസ്ട്രേഷനിൽ വ്യത്യസ്ത മൂല്യമുള്ള കൂപ്പണുകൾ വിതരണം ചെയ്യാൻ സാധ്യതയുണ്ട്, ഇത് ജിയോമാർട്ടിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും.

വൗച്ചറുകൾ
 

നിലവിൽ ഈ വൗച്ചറുകളുടെ / കൂപ്പണുകളുടെ കാര്യങ്ങളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. അവ സേവനം ആരംഭിക്കുമ്പോൾ മുതൽ ലഭ്യമാകും. ഈ ഓഫർ ലഭിക്കാൻ, ജിയോമാർട്ടിന്റെ ഔദ്യോഗിക സൈറ്റിലേക്ക് പോയി ഇമെയിൽ (ഓപ്ഷണൽ), ഫോൺ നമ്പർ, പിൻകോഡ് പോലുള്ള വിവരങ്ങൾ ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യുക.

രജിസ്ട്രേഷൻ

രജിസ്ട്രേഷന് വിവരങ്ങൾ നൽകി കഴിഞ്ഞാൽ മുകളിൽ പറഞ്ഞ ഫോൺ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ബെംഗളൂരുവിലെ പിൻകോഡ് ഉപയോഗിച്ച് ഇതിനായി സൈൻ അപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ സേവനം ആ പ്രദേശത്ത് ലഭ്യമല്ല എന്നാണ് കാണിച്ചത്. സേവനം ലഭ്യമായ പ്രദേശങ്ങളിലിലെ പിൻ കോഡുകൾ ഉപയോഗിച്ചാൽ മാത്രമേ സൈൻ അപ്പ് ചെയ്യാൻ സാധിക്കു.

കൂടുതൽ വായിക്കുക: 199 രൂപയ്ക്ക് 1ടിബി ഡാറ്റയുമായി ജിയോഫൈബർ

Most Read Articles
Best Mobiles in India

Read more about:
English summary
Reliance's subsidiary brand Jio has officially started a new project called JioMart -- an online grocery shopping platform that is likely to go against Amazon Now, Big Basket, and Grofers. Jio describes it as "Desh Ki Nayi Dukaan", which translates to the country's new shop and will initially available in Mumbai.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X