Home
News

സാധാരണ കാറുകളെ ഇനി സ്മാർട്ട് കാറാക്കി മാറ്റാം, വെറും 4999 രൂപയ്ക്ക്; ജിയോമോട്ടീവ് പുറത്തിറക്കി ജിയോ

ഇന്നത്തെ കാലത്ത് ഭൂരിപക്ഷം വീടുകളിലും വാഹനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും സാധാരണക്കാരായതിനാൽ തന്നെ അധികം സവിശേഷതകൾ ഇല്ലാത്ത സാധാരണ കാറുകളായിരിക്കും ഇവരുടെ പക്കൽ ഉണ്ടായിരിക്കുക. ഇത്തരക്കാർക്കായി ഇവരുടെ വാഹനം സ്മാർട്ട് ആക്കാൻ സാധിക്കുന്ന തരത്തിൽ ഒരു ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് റിലയൻസ് ജിയോ.

ജിയോമോട്ടീവ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. നിങ്ങളുടെ സാധാരണ കാറിന് ഒരു സ്മാർട്ട് കാറിന്റെ സവിശേഷതകൾ നൽകാൻ ജിയോമോട്ടീവിന് സാധിക്കുന്നതാണ്. വെറും 4,999 രൂപയാണ് ഈ ഉപകരണത്തിന്റെ വില. ഇത് ഉപയോ​ഗിച്ച് നിങ്ങളുടെ കാറിന്റെ ലൊക്കേഷൻ ട്രാക്കിങ് അറിയാൻ സാധിക്കും. മാത്രമല്ല വാഹനം ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ബിൽറ്റ്-ഇൻ ഫാൻസി ഫീച്ചറുകൾ ഇല്ലാത്ത കാറുകൾക്കും ഇനി മുതൽ ഈ ഫീച്ചറുകൾ ആസ്വദിക്കാവുന്നതാണ്.

സാധാരണ കാറുകളെ ഇനി സ്മാർട്ട് കാറാക്കി മാറ്റാം, വെറും 4999 രൂപയ്ക്ക്

ഇതിന് പുറമെ വാഹനത്തിന്റെ എഞ്ചിൻ കണ്ടീഷൻ തിരിച്ചറിയാനും ഈ ഉപകരണം ഉപഭോക്താക്കളെ സഹായിക്കുന്നു. സാധാരണ ​ഗതിയിൽ ഇത്തരം ഫീച്ചറുകൾ നൽകുന്ന വാഹനങ്ങൾക്ക് വലിയ വില നൽകേണ്ടി വരുന്നതാണ്. എന്നാൽ ഇപ്പോൾ 4999 രൂപയുടെ ഈ ജിയോമോട്ടീവ് ഉപയോ​ഗിച്ച് നിങ്ങളുടെ സാധാരണ കാറിനേയും ഒരു സ്മാർട്ട് കാറാക്കി മാറ്റാൻ സാധിക്കുന്നതായിരിക്കും. നിരവധി പഴയ വാഹനങ്ങളിലും ഈ ഉപകരണം പ്രവർത്തിക്കുന്നതായിരിക്കും. ഒരു അഡാപ്റ്റർ മാതൃകയിലാണ് ജിയോമോട്ടീവ് തയ്യാറാക്കിയിരിക്കുന്നത്.

എങ്ങനെയാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. അഡാപ്റ്റർ മാത്രകയിലാണ് ജിയോമോട്ടീവിന് രൂപം നൽകിയിരിക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ആയതിനാൽ തന്നെ വളരെ എളുപ്പത്തിൽ പ്ല​ഗ് ഇൻ ചെയ്ത് ഈ ഉപകരണം പ്രവർ‌ത്തിപ്പിക്കാവുന്നതാണ്. ഇത് പ്രവർത്തിപ്പിക്കാനായി ജിയോതിങ്സ് എന്ന ആപ്പും നിങ്ങൾക്ക് ആവിശ്യമാണ്. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

സാധാരണ കാറുകളെ ഇനി സ്മാർട്ട് കാറാക്കി മാറ്റാം, വെറും 4999 രൂപയ്ക്ക്

MOST READ: 72,999 രൂപയുടെ ഗാലക്സി എസ് 22 വെറും 39,999 രൂപയ്ക്ക്; ദീപാവലി കളറാക്കി ഫ്ലിപ്പ്കാർട്ട്

പിന്നീട് നിങ്ങളുടെ ജിയോ നമ്പർ ഉപയോ​ഗിച്ച് ഈ ആപ്പിൽ സൈൻ അപ്പ് ചെയ്യണം. ശേഷം ആപ്പിൽ കാണുന്ന 'പ്ലസ്' എന്ന ഓപ്ഷൻ അമർത്തി ജിയോമോട്ടീവ് സെലക്ട് ചെയ്യണം. പിന്നീട് നിങ്ങളുടെ ജിയോമോട്ടീവിൽ നൽകിയിരിക്കുന്ന ഐഎംഇഐ നമ്പർ നൽകി പ്രൊസീഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ വാഹനത്തെക്കുറിച്ച് ചില വിവരങ്ങൾ ആപ്പ് ആവിശ്യപ്പെടും രജിസ്ട്രേഷൻ നമ്പർ, മോഡൽ, നിർമ്മിച്ച വർഷം തുടങ്ങിയവ ഇവ ആവിശ്യപ്പെടുന്ന സ്ഥലത്ത് പൂരിപ്പിക്കുക.

ഇവ പൂരിപ്പിച്ചതിന് ശേഷം സേവ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ കാറിന്റെ ഒബിഡി പോർട്ടിലേക്ക് ജിയോമോട്ടീവ് പ്ല​ഗ് ഇൻ ചെയ്യുക. എന്നിട്ട് നിങ്ങളുടെ വാഹനം ഓൺ ആക്കുക. അതേ സമയം ജിയോയ്ക്ക് മികച്ച നെറ്റ്വർക്ക് ഉള്ള പ്രദേശത്ത് വെച്ചായിരിക്കണം ഇനിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. ഇനി ആപ്പിൽ കാണിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു എന്നതിൽ ടിക്ക് ചെയ്യണം. ശേഷം ഇത് എനബിൾ ചെയ്യുക.

അവസാനമായി "JioJCR1440" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വരുന്ന സ്ക്രീനിൽ നിന്ന് പ്രൊസീഡ് എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഈ ഉപകരണം ആക്ടിവേറ്റ് ആയി എന്ന തരത്തിലുള്ള സന്ദേശം നിങ്ങളുടെ ഫോണിലേക്ക് വരുന്നതായിരിക്കും. ഏകദേശം പത്ത് മിനിറ്റ് കഴിയാതെ വാഹനം ഓഫ് ചെയ്യരുത് എന്ന കാര്യവും ശ്രദ്ധിക്കണം. ഒരു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങളുടെ വാഹനത്തിന്റെ വിവരങ്ങൾ ജിയോ‌തിങ്ങ്സ് എന്ന ആപ്പിൽ ലഭ്യമാകുന്നതായിരിക്കും.

ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ബന്ധപ്പെടാനായി 1800-896-9999 എന്ന നമ്പറും ജിയോ നൽകിയിട്ടുണ്ട്. ഈ ഉപകരണത്തിൽ ഒരു സിമ്മും ജിയോ നൽകിയിട്ടുണ്ട്. എന്നാൽ ഇത് പ്രത്യേകം റീചാർജ് ചെയ്യേണ്ടതില്ല. നിങ്ങളുടെ നിലവിലെ പ്ലാൻ ഉപയോ​ഗിച്ച് ഓട്ടോമാറ്റിക്ക് ആയി തന്നെ ഈ സിം പ്രവർത്തിക്കുന്നതായിരിക്കും. വിവിധ അപകടങ്ങളിൽ നിന്നും ഈ ഉപകരണം നിങ്ങൾക്ക് അലേർട്ട് നൽകുന്നതായിരിക്കും.

ഇവയ്ക്കെല്ലാം പുറമെ വാഹനത്തിന്റെ കണ്ടീഷനെക്കുറിച്ചും ജിയോമോട്ടീവ് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകുന്നതായിരിക്കും. ഉദാഹരണത്തിന് വാഹനത്തിന്റെ ബാറ്ററിയുടെ അവസ്ഥ, എഞ്ചിൻ ലോഡ്, കൂളന്റ് താപനില, ടയറിലെ കാറ്റിന്റെ അളവ് തുടങ്ങി നിരവധി വിവരങ്ങൾ ഇവയ്ക്ക് പങ്കിടാൻ സാധിക്കുന്നതായിരിക്കും. ആയതിനാൽ തന്നെ നിങ്ങളുടെ വാഹനത്തിന്റെ കുറവുകൾ മനസിലാക്കി കൃത്യമായ സമയത്ത് സർവ്വീസിന് നൽകാനും സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
The device is called Jiomotive. It can give your regular car the features of a smart car. The price of this device is just Rs 4,999. By using this you can know the location tracking of your car. Also, if someone tries to steal the vehicle, you will also get information about it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X