Home
News

72,999 രൂപയുടെ ഗാലക്സി എസ് 22 വെറും 39,999 രൂപയ്ക്ക്; ദീപാവലി കളറാക്കി ഫ്ലിപ്പ്കാർട്ട്

ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ദീപാവലിയുടെ ഭാ​ഗമായി ഓഫർ വിൽപന നടക്കുന്ന കാര്യം ഇതിനോടം തന്നെ അറിഞ്ഞിരിക്കുമല്ലോ. മികച്ച ഓഫറുകളാണ് സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്കുമെല്ലാം ദീപാവലിയുടെ ഭാ​ഗമായി ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ മികച്ച ഓഫറുകൾ ലഭിക്കുന്ന ജനപ്രിയ ഫോണുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

മോട്ടറോള എഡ്ജ് 40 ആണ് ഇത്തരത്തിൽ മികച്ച ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്ന ജനപ്രിയ ഫോണുകളിൽ ഒന്ന്. 29,999 രൂപയുടെ ഫോൺ ഇപ്പോൾ ഉപഭോക്താക്കൾക്ക് 26,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതിന് പുറമെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാൽ 10 ശതമാനം കൂടുതൽ ഡിസ്കൗണ്ടും ലഭിക്കുന്നതായിരിക്കും. മികച്ച ഒരു മിഡ് റേഞ്ച് 5ജി ഫോൺ ആണ് മോട്ടറോള എഡ്ജ് 40. 6.55 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിനായി കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

72,999 രൂപയുടെ ഗാലക്സി എസ് 22 വെറും 39,999 രൂപയ്ക്ക്

MOST READ: ജിയോയ്ക്ക് വേഗമില്ലെന്ന് 'ചിലർ'! നമ്പർ മാറാതെ സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള വഴിയിതാ

മീഡിയടെക് ഡൈമൻസിറ്റി 8020 ഒക്ടാ കോർ പ്രോസസർ ആണ് മോട്ടറോള എഡ്ജ് 40ന് കരുത്ത് നൽകുന്നത്. ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 50 എംപിയാണ് ഇതിന്റെ പ്രൈമറി ക്യാമറ. ഇതിന് പുറമെ 13 എംപിയുടെ ഒരു സെക്കന്ററി ക്യാമറയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 32 എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. ഫോണിന്റെ 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

72,999 രൂപയുടെ സാംസങ് ​ഗാലക്സി എസ് 22 39,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഈ ദീപാവലിക്ക് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാൽ 10 ശതമാനം അധി ഡിസ്കൗണ്ട് ഈ ഫോണിനും ലഭിക്കുന്നതാണ്. എക്കാലത്തെയും മികച്ച ഓഫറുകളിൽ ഒന്നാണിത്. 6.1 ഇഞ്ച് AMOLED 2X ഡിസ്‌പ്ലേയോട് കൂടിയാണ് എസ് 22 പുറത്തിറങ്ങിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പാണ് ഫോണിന്റെ കരുത്ത്.

72,999 രൂപയുടെ ഗാലക്സി എസ് 22 വെറും 39,999 രൂപയ്ക്ക്

MOST READ: ഈ വിദ്യ പരീക്ഷിച്ചാൽ വൈഫൈ സ്പീഡ് ഇരട്ടിയാകും; മാത്രമല്ല കൂടുതൽ സ്ഥലത്ത് സി​ഗ്നൽ ലഭിക്കും

50എംപി പ്രൈമറി ക്യാമറ, 12എംപി അൾട്രാവൈഡ് ലെൻസ്, 10എംപി ടെലിഫോട്ടോ ലെൻസ് എന്നവ ഫോണിന്റെ മാറ്റ് കൂട്ടുന്നു. പോക്കോയുടെ എഫ് 5 ആണ് ഡിസ്കൗണ്ടിൽ ലഭിക്കുന്ന മറ്റൊരു ഫോൺ. 29,999 രൂപയുടെ ഫോൺ 23,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ബിഐ കാർഡ് ഉപയോ​ഗിക്കുന്നതിലൂടെ 10 ശതമാനം അധിക ഡിസ്കൗണ്ടും നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും. സ്‌നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 പ്രോസസറാണ് ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്.

6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ ഇമ്മേഴ്‌സീവ് വ്യൂവും നൽകുന്നതായിരിക്കും. 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. മാത്രമല്ല സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പോക്കോയുടെ ഏറ്റവും ജനപ്രിയമായ സീരീസുകളിൽ ഒന്നാണ് എഫ് സീരീസുകൾ

റയൽമീ 11 പ്രോ പ്ലസും ഇത്തരത്തിൽ മികച്ച ഡിസ്കൗണ്ടിൽ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. 200എംപി പ്രൈമറി സെൻസർ ആണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം. 8എംപി അൾട്രാവൈഡ്, 2എംപി മാക്രോ സെൻസർ എന്നിവ ഫോണിന്റെ ജനപ്രീതി വർധിപ്പിക്കുന്നുണ്ട്. 32എംപിയാണ് ഇതിൽറെ സെൽഫി ക്യാമറ. 6.7-ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയുള്ള ഈ ഫോണിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. ദീപാവലിയുടെ ഭാ​ഗമായി ഫ്ലിപ്പ്കാർട്ടിലൂടെ ഇത് ഇപ്പോൾ 25,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

മോട്ടറോളയുടെ ജി54 ആണ് ഈ ലിസ്റ്റിലുള്ള മറ്റൊരു ഫോൺ 15,999 വിലയുള്ള ഈ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് 13,999 രൂപയ്ക്കാണ്. ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ച 10 ശതമാനം അധികം ഡിസ്കൗണ്ടും എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. 50 എംപി + 8 എംപി ഡ്യുവൽ ക്യാമറയാണ് മോട്ടറോള ജി54ൽ ഉള്ളത്. 16 എംപിയുടെ സെൽഫി ക്യാമറയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
This Diwali, Flipkart is also offering an opportunity to get the Rs 72,999 Samsung Galaxy S22 for Rs 39,999. If you use SBI credit card, you can get an additional 10 percent discount on this phone. This is one of the best offers ever. The S22 comes with a 6.1-inch AMOLED 2X display. The Snapdragon 8 Gen 1 chip is the strength of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X