Jio Phone Plans: ജിയോഫോൺ ഉപയോക്താക്കൾക്കായി ജിയോയുടെ പുതിയ പ്ലാനുകൾ

|

റിലയൻസ് ജിയോ തങ്ങളുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിക്കുന്നതിനൊപ്പം തന്നെ ജിയോഫോൺ ഉപയോക്താക്കൾക്കായി 49 രൂപ, 69 രൂപ നിരക്കിലുള്ള രണ്ട് 'ഷോർട്ടർ വാലിഡിറ്റി' പ്ലാനുകൾ അവതരിപ്പിച്ചു. രണ്ട് പ്ലാനുകളും ഓഫ്-നെറ്റ് മിനിറ്റ്, അടിസ്ഥാന ഡാറ്റാ ബെനിഫിറ്റ്, 14 ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്ന പ്ലാനുകളാണ്. പ്രതിമാസ പ്ലാനിന്റെ അടിസ്ഥാന നിരക്ക് കുറച്ച് മാസം മുമ്പ് ജിയോ 75 രൂപയായി ഉയർത്തിയിരുന്നു.

ജിയോഫോൺ

ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള 75 രൂപ, 99 രൂപ, 153 രൂപ പ്ലാനുകൾക്കൊപ്പം കമ്പനി ദീർഘകാല പ്ലാനുകളായി 297 രൂപ, 594 രൂപ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ജിയോഫോൺ ഉപയോക്താവ് ഒരുമാസത്തെ വാലിഡിറ്റിക്കായി റീചാർജ് ചെയ്യേണ്ട മിനിമം തുക 75 രൂപയാണ്. പുതിയ പ്ലാനുകൾ 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുന്നത്.

താരിഫ് പരിഷ്കരണം

മുമ്പും ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി 49 രൂപ പ്ലാൻ നൽകിയിരുന്നു. 2019 ഡിസംബറിലെ താരിഫ് പരിഷ്കരണത്തിന് ശേഷം ഈ പ്ലാൻ നീക്കം ചെയ്യുകയായിരുന്നു. അതേ പ്ലാനാണ് ഇപ്പോൾ പകുതി വാലിഡിറ്റിയോടെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 250 മിനിറ്റ് സൌജന്യം, 2 ജിബി 4 ജി ഡാറ്റ, 25 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: 504 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: 504 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

14 ദിവസത്തെ വാലിഡിറ്റി

14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഇപ്പോൾ 49 രൂപ പ്ലാൻ നൽകുന്നത്. താരിഫ് വർദ്ധനയ്ക്ക് മുമ്പ് ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിരുന്ന വില കുറഞ്ഞ പ്ലാനായിരുന്നു 49 രൂപയുടേത്. ഇപ്പോൾ ലഭിക്കുന്ന സമാന ആനുകൂല്യങ്ങൾക്കൊപ്പം ഒരുമാസത്തെ വാലിഡിറ്റിയും പ്ലാൻ നൽകിയിരുന്നു. ഇപ്പോൾ കമ്പനി വാലിഡിറ്റി പകുതിയാക്കി ചുരുക്കിയിരിക്കുകയാണ്.

ജിയോഫോൺ 69 രൂപ പ്ലാൻ

ജിയോഫോൺ 69 രൂപ പ്ലാൻ

69 രൂപ ജിയോ ഫോൺ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 250 മിനിറ്റ് സൌജന്യം, 25 എസ്എംഎസ്, 7 ജിബി ഡാറ്റ എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. റീചാർജ് ചെയ്ത തീയതി മുതൽ 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 49 രൂപ പ്ലാനിൽ 2ജിബി ഡാറ്റ ലഭിക്കുമ്പോൾ 69 രൂപ പ്ലാനിൽ 7 ജിബി ഡാറ്റ ലഭിക്കുന്നുണ്ട്.

മൈജിയോ ആപ്പ്

49 രൂപയുടെയും 69 രൂപയുടെയും ജിയോഫോൺ പ്ലാനുകൾ ഇതിനകം തന്നെ മൈജിയോ ആപ്പ് വഴിയും മറ്റ് തേർഡ് പാർട്ടി റീചാർജ് പോർട്ടലുകളായ പേടിഎം, ഫ്രീചാർജ് എന്നിവ വഴിയും റീചാർജ് ചെയ്യാൻ ലഭ്യമാണ്. കുറഞ്ഞ ദിവസങ്ങളിലേക്ക് ആനുകൂല്യങ്ങൾ ആസ്വദിക്കേണ്ട ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ മികച്ച ഓപ്ഷൻ തന്നെയായിരിക്കും.

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി; കേരളത്തെ തഴഞ്ഞുകൂടുതൽ വായിക്കുക:ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി; കേരളത്തെ തഴഞ്ഞുകൂടുതൽ വായിക്കുക:

മറ്റ് ജിയോഫോൺ പ്ലാനുകൾ

മറ്റ് ജിയോഫോൺ പ്ലാനുകൾ

75 രൂപയുടെ ജിയോഫോൺ പ്ലാൻ ഒരു ഓൾ-ഇൻ-വൺ പ്ലാനാണ്. പ്രതിദിനം 100 എംബി ഡാറ്റ, ജിയോ ടു ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ജിയോ ഇതര നമ്പരുകളിലേക്ക് 500 മിനുറ്റ് കോളിങ്, 50 എസ്എംഎസുകൾ എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. ഒരു മാസം വാലിഡിറ്റി നൽകുന്ന ജിയോഫോൺ പ്ലാനുകളിൽ വില കുറഞ്ഞ പ്ലാൻ കൂടിയാണ് 75 രൂപയുടെ ഈ പ്ലാൻ.

125 രൂപയുടെ ജിയോഫോൺ പ്ലാൻ

125 രൂപയുടെ ജിയോഫോൺ പ്ലാൻ

125 രൂപയുടെ ജിയോഫോൺ പ്ലാനും ഒരു ഓൾ-ഇൻ-വൺ പായ്ക്കാണ്. പ്രതിദിനം 500 എംബി ഡാറ്റ, 300 എസ്എംഎസ്, ജിയോ ടു ജിയോ അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 500 മിനുറ്റ് സൌജന്യ കോൾ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുക.

155 രൂപയുടെ ജിയോഫോൺ പ്ലാൻ

155 രൂപയുടെ ജിയോഫോൺ പ്ലാൻ

155 രൂപ ജിയോഫോൺ ഓൾ-ഇൻ-വൺ പ്ലാനിലൂടെ പ്രതിദിനം 1 ജിബി 4 ജി ഡാറ്റ, ദിവസേന 100 എസ്എംഎസ്, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കുകളിക്ക് 500 മിനുറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ലഭിക്കുക. ഈ പ്ലാനും 28 ദിവസത്തേക്കാണ് ലഭിക്കുന്നത്. മികച്ച ഡാറ്റ ആനുകൂല്യം ലഭിക്കുന്ന പ്ലാൻ തന്നെയാണ് ഇത്.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ ദിവസേന 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

185 രൂപയുടെ ജിയോഫോൺ  പ്ലാൻ

185 രൂപയുടെ ജിയോഫോൺ പ്ലാൻ

ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി 185 രൂപയുടെ ഓൾ-ഇൻ-വൺ ജിയോഫോൺ പ്ലാനും നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 500 മിനിറ്റ് കോളിങ് 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് ആസ്വദിക്കാവുന്ന പ്ലാനാണ് ഇത്.

Best Mobiles in India

Read more about:
English summary
Alongside revising the long-term prepaid plans for prepaid users, Reliance Jio also launched two ‘Shorter Validity’ plans of Rs 49 and Rs 69 for JioPhone users. The two plans come bundled with off-net minutes, basic data benefit and 14 days validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X