വെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും വിപണി വഹിതമുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ റിലയൻസ് ജിയോ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. എല്ലാ ഉപയോക്കളെും പരിഗണിക്കുകയും അവർക്ക് ആവശ്യമായ ആനുകൂല്യങ്ങൾക്ക് അനുസരിച്ച് കുറഞ്ഞ നിരക്കിൽ തന്നെ പ്ലാനുകൾ നൽകുകയും ചെയ്യുന്നു എന്നതാണ് ജിയോയുടെ പ്രത്യേകത. ഇന്ത്യയിലെ 2ജി വരിക്കാരെ 4ജിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിയോ പുറത്തിറക്കിയ ജിയോഫോണുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി പ്രത്യേകം പ്ലാനുകൾ കമ്പനി നൽകുന്നുണ്ട്.

 

ജിയോഫോൺ

ജിയോഫോൺ ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ നിരക്കിലാണ് ജിയോ പ്ലാനുകൾ നൽകുന്നത്. കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വേണ്ടവർക്ക് തിരഞ്ഞെടുക്കാനുള്ള പ്ലാനുകളും ഈ വിഭാഗത്തിൽ നൽകുന്നുണ്ട്. റിലയൻസിന്റെ 4ജി, വോൾട്ടി എനേബിൾ ചെയ്ത ഫീച്ചർ ഫോണാണ് ജിയോഫോൺ. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്കായി 250 രൂപയിൽ താഴെ വിലയിൽ തന്നെ മികച്ച പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ജിയോഫോൺ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോഫോൺ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേതും വിലകുറഞ്ഞതുമായ പ്ലാൻ 75 രൂപയുടെ പ്ലാനാണ്. 75 രൂപ പ്ലാൻ 23 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ എല്ലാ ദിവസവും 0.1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഈ കണക്ക് പ്രകാരം പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2.3 ജിബി ഡാറ്റയാണ് ലഭിക്കേണ്ടത്. എന്നാൽ ജിയോ 200 എംബി ഡാറ്റ അധികമായി നൽകുന്നു. ഇതിലൂടെ മൊത്തം ഡാറ്റ 2.5 ജിബി ആക്കുന്നു.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

75 രൂപ പ്ലാൻ
 

വാട്സ്ആപ്പ് ഉപയോഗിക്കാനും മറ്റുമായി ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് 75 രൂപയുടേത്. മിതമായ ഡാറ്റ ഉപഭോഗം മാത്രമുള്ള ആളുകൾക്ക് ഈ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 100 എംബി ഡാറ്റ മതിയാകും. 75 രൂപ പ്ലാനിലൂടെ ജിയോഫോം ഉപയോക്താക്കൾക്ക് ആകെ 50 എസ്എംഎസുകളും നൽകുന്നുണ്ട്. 23 ദിവസവും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കാനുമെല്ലാം ഡാറ്റ ഉപയോഗിക്കുന്നത് ഒഴിച്ചാൽ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ ഗുണം ചെയ്യില്ല.

91 രൂപ പ്ലാൻ

ജിയോഫോൺ പ്ലാനുകളുടെ പട്ടികയിലെ അടുത്ത പ്ലാൻ 91 രൂപയുടെ പ്ലാനാണ്. ഈ പ്ലാൻ 75 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. പ്ലാനിലൂടെ ദിവസവും 0.1 ജിബി ഡാറ്റ ലഭിക്കുന്നു. ഇത് കൂടാതെ അധികമായി 200 എംബി ഡാറ്റയും ലഭിക്കുന്നു. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 50 എസ്എംഎസുകളാണ് നൽകുന്നത്. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. 75 രൂപ പ്ലാനിനെക്കാൾ 16 രൂപ അധികമായി നൽകിയാൽ ലഭിക്കുന്ന 91 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് 5 ദിവസം അധിക വാലിഡിറ്റിയും മൊത്തം 3 ജിബി ഡാറ്റയും ലഭിക്കും.

125 രൂപ പ്ലാൻ

ഒരേ ആനുകൂല്യങ്ങളുമായി വരുന്ന മറ്റ് ചില പ്ലാനുകളും ജിയോഫോൺ വരിക്കാർക്കായി കമ്പനി നൽകുന്നുണ്ട്. 125 രൂപയുടെയും 152 രൂപയുടെയും പ്ലാനുകളാണ് ഇത്തരത്തിൽ വരുന്നത്. ദിവസവും 0.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് 125 രൂപയുടേത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും നൽകുന്നുണ്ട്. 23 ദിവസത്തെ വാലിഡിറ്റിയാണ് 125 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 11.5 ജിബി ഡാറ്റ നൽകുന്നു.

ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാംജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

152 രൂപ പ്ലാൻ

500 എംബി ഡാറ്റ എന്നത് മിതമായി ഡാറ്റ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് മതിയാകുന്ന ഡാറ്റ ആനുകൂല്യം തന്നെയാണ്. ഈ പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 152 രൂപ വിലയുള്ള പ്ലാൻ മുകളിൽ സൂചിപ്പിച്ചത് പോലെ 125 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങളാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 500 എംബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി കാലയളവുണ്ട്. 27 രൂപ വ്യത്യാസത്തിൽ 5 ദിവസത്തെ വാലിഡിറ്റിയാണ് അധികമായി ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം 14 ജിബി ഡാറ്റയാണ് നൽകുന്നത്.

186 രൂപ പ്ലാൻ

ജിയോ തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്ക് വേണ്ടി നൽകുന്ന അടുത്ത പ്ലാനിന് 186 രൂപയാണ് വില. 186 രൂപയ്ക്ക് ജിയോ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റ വീതവും വരിക്കാർക്ക് ലഭിക്കുന്നു. ഈ പ്ലാൻ ഒരു ദിവസം 100 എസ്എംഎസുകളും നൽകുന്നുണ്ട്. സാധാരണ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾക്ക് സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് നൽകുന്നത്.

222 രൂപ പ്ലാൻ

250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്ക് വേണ്ടി കമ്പനി നൽകുന്ന പ്ലാനുകളിൽ അവസാനത്തേത് 222 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രംജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

Best Mobiles in India

English summary
Take a look at the JioPhone prepaid plans under Rs 250. Priced from Rs 75 to Rs 222, these plans offer data and calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X