Home
News

ജിയോഫോൺ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച പ്ലാനുകൾ

കഴിഞ്ഞ വർഷം ഡിസംബറിൽ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ജിയോ തങ്ങളുടെ റീചാർജ് പ്ലാനുകളുടെ പട്ടിക ആകമാറ്റം മാറ്റി. താരിഫ് വർധിച്ചുവെങ്കിലും ആകർഷകമായ ഓഫറുകളുമായി ഉപയോക്താക്കളെ ആകർഷിക്കുന്ന ടെലിക്കോം ഓപ്പറേറ്ററായി തുടരുന്ന ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകൾ ലഭിക്കുന്നത് ജിയോഫോൺ ഉപയോക്താക്കൾക്കാണ്. ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമായി മികച്ച പ്ലാനുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

മികച്ച ജിയോ ഫോൺ ഓൾ-ഇൻ-വൺ റീചാർജ് പ്ലാനുകൾ

മികച്ച ജിയോ ഫോൺ ഓൾ-ഇൻ-വൺ റീചാർജ് പ്ലാനുകൾ

റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്ക് വേണ്ടി പുറത്തിറക്കിയ പ്ലാനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി പട്ടികപ്പെടുത്താവുന്ന പ്ലാനുകൾ 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ്. മറ്റുള്ള ഉപയോക്താക്കളെ അപേക്ഷിച്ച് ജിയോഫോൺ ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ തന്നെ നൽകാൻ ജിയോ ശ്രദ്ധിക്കുന്നുണ്ട്. ഈ പ്ലാനുകളെല്ലാം ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ്.

75 രൂപയുടെ ജിയോഫോൺ പ്ലാൻ

75 രൂപയുടെ ജിയോഫോൺ പ്ലാൻ

ജിയോഫോൺ പ്ലാനുകളിൽ നമ്മൾ ആദ്യം പരിശോധിക്കുന്നത് 75 രൂപയുടെ പ്ലാനാണ്. ഏറ്റവും വില കുറഞ്ഞ ഓൾ ഇൻ വൺ പ്ലാനാണ് ഇത്. പ്രതിദിനം 0.1 ജിബി അതിവേഗ ഡാറ്റയും 28 ദിവസത്തേക്ക് മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 500 മിനിറ്റ് കോളുകളുമാണ് ഈ പ്ലാൻ നൽകുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ 50 എസ്എംഎസുകളാണ് കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നത്.

125 രൂപയുടെ ജിയോ ഫോൺ പ്ലാൻ

125 രൂപയുടെ ജിയോ ഫോൺ പ്ലാൻ

125 രൂപ വിലയുള്ള ജിയോഫോൺ പ്ലാൻ പ്രതിദിനം 0.5 ജിബി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 500 മിനിറ്റ് സൌജന്യ കോളുകളുമാണ് നൽകുന്നത്. ഈ പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

155 രൂപയുടെ ജിയോ ഫോൺ പ്ലാൻ

155 രൂപയുടെ ജിയോ ഫോൺ പ്ലാൻ

155 രൂപയുടെ ജിയോഫോൺ റീചാർജ് പ്ലാൻ 125 രൂപയുടെ പ്ലാനിനേക്കാൾ ഇരട്ടി ഡാറ്റയാണ് നൽകുന്നത് അതായത് ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. 100 എസ്എംഎസുകളും ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 500 മിനുറ്റ് സൌജന്യ കോളുകളും ലഭിക്കുന്നു.

185 രൂപയുടെ ജിയോ ഫോൺ പ്ലാൻ

185 രൂപയുടെ ജിയോ ഫോൺ പ്ലാൻ

185 രൂപയുടെ പ്ലാൻ ദിവസവം 2 ജിബി ഡാറ്റ നൽകന്ന പ്ലാനാണ്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ ഈ പ്ലാനിലൂടെയും 500 മിനിറ്റ് സൌജന്യ കോളുകൾ മാത്രമേ ലഭിക്കുകയുള്ളു. ജിയോ നമ്പരുകളേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The most important of the plans launched by Reliance Jio for its Jiophone customers are the Rs 75, Rs 125, Rs 155 and Rs 185 plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X