749 രൂപയ്ക്ക് 336 ദിവസം ഡാറ്റയും കോളിങും നൽകുന്ന ജിയോഫോൺ പ്ലാൻ

|

കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ഇന്ത്യയിലെ ജനപ്രീയ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. മറ്റ് ടെലിക്കോം കമ്പനികളുടെ 2ജി വരിക്കാരെ തങ്ങളുടെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കാൻ ജിയോ വഴിയാണ് ജിയോഫോണുകൾ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പ്ലാനുകലും കമ്പനി നൽകുന്നു. ജിയോഫോൺ ഓൾ-ഇൻ-വൺ-പ്ലാൻ വിഭാഗത്തിന് കീഴിൽ ആറ് പായ്ക്കുകളാണ് നൽകുന്നത്. ഇതിൽ ഏറ്റവും വില കൂടിയ പ്ലാനിന് പോലും 749 രൂപയാണ് വില.

 

ജിയോഫോൺ 749 രൂപ പ്ലാൻ

ജിയോഫോൺ 749 രൂപ പ്ലാൻ

749 രൂപ പ്ലാൻ 336 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഈ വാർഷിക പ്ലാൻ ഒരു മാസത്തേക്ക് 2 ജിബി ഡാറ്റ വീതമാണ് നൽകുന്നത്. അതായത് മുഴുവൻ കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് കൂടാതെ എല്ലാ മാസവും ഉപയോക്താക്കൾക്ക് 50 മെസേജുകളും ലഭിക്കും. ജിയോ ടിവി, ജിയോക്ലൗഡ്, ജിയോ ന്യൂസ്, ജിയോസിനിമ, ജിയോസെക്യൂരിറ്റി തുടങ്ങിയ എല്ലാ ജിയോ ആപ്പുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

ജിയോ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 10 ജിബി ഡാറ്റ വരെ അധികമായി നൽകുന്നുജിയോ ഈ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം 10 ജിബി ഡാറ്റ വരെ അധികമായി നൽകുന്നു

ജിയോഫോൺ

ജിയോഫോൺ 749 രൂപ പ്ലാൻ ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ https://www.jio.com/selfcare/recharge/mobility/?ptab=JioPhone&planId=1011450 എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ള സ്ഥനത്ത് നമ്പർ കൊടുക്കുകയും കാർഡ് വിശദാംശങ്ങൾ നൽകുകയോ പണം നഅടയ്ക്കുന്നതിന് മറ്റ് പേയ്മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയും വേണം. സാധാരണ നിലയിൽ ഈ പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കില്ല.

മറ്റ് ജിയോഫോൺ പ്ലാനുകൾ
 

മറ്റ് ജിയോഫോൺ പ്ലാനുകൾ

749 രൂപ പ്ലാൻ കൂടാതെ, കമ്പനി നാല് പ്ലാനുകൾ കൂടി ജിയോഫോൺ ഉപയോക്താക്കൾക്ക് നൽകുന്നുണ്. 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. 75 രൂപ പ്ലാൻ ദിവസവും 0.1 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതിനൊപ്പം 200 എംബി ഡാറ്റ അധികമായി നൽകുന്നുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. 125 രൂപ പ്ലാനും 28 ദിവസം വാലിഡിറ്റയാണ് നൽകുന്നത്. ദിവസവും 0.5 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 300 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

500 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ

അൺലിമിറ്റഡ് കോളിങ്

155 രൂപ വിലയുള്ള ജിയോപോൺ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ 100 മെസേജുകളും ദിവസവും 1 ജിബി ഡാറ്റയും ലഭിക്കും. 28 ദിവസത്തേക്ക് തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. 185 രൂപ വിലയുള്ള പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ 28 ദിവസത്തേക്ക ലഭിക്കും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ​മെസേജുകളും ഉപയോക്തക്കൾക്ക് നൽകുന്നു.

00 ദശലക്ഷം ജിയോഫോൺ ഉപയോക്താക്കൾ

നിലവിൽ റിലയൻസ് ജിയോയ്ക്ക് 100 ദശലക്ഷം ജിയോഫോൺ ഉപയോക്താക്കളുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ജിയോഫോൺ വരിക്കാരിൽ നിന്നും ലഭിക്കുന്നു. ജിയോഫോൺ വിഭാഗം കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളുമായി ചേർന്ന് ജിയോ പുതിയ സ്മാർട്ട്ഫോൺ നിർമ്മിച്ചിരുന്നു. ജിയോഫോൺ നെക്സ്റ്റ് എന്നപേരിലുള്ള ഈ 4ജി ഫോൺ ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ദീപാവലി സമയത്ത് ലോഞ്ച് ചെയ്തേക്കും. നേരത്തെ സെപ്റ്റംബർ 10ന് ഈ ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന സൂചനകൾ ഉണ്ടായിരുന്നു എങ്കിലും ചിപ്പ്സെറ്റുകളുടെ ക്ഷാമം കാരണം ലോഞ്ച് മാറ്റിവച്ചിരുന്നു. ഈ ഫോൺ വിപണിയിലെത്തുന്നതിനൊപ്പം പുതിയ ജിയോഫോൺ പ്ലാനുകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തോൽക്കാൻ മനസില്ലാത്ത വോഡാഫോൺ ഐഡിയ നൽകുന്ന ജിയോയെക്കാൾ മികച്ച പ്ലാൻതോൽക്കാൻ മനസില്ലാത്ത വോഡാഫോൺ ഐഡിയ നൽകുന്ന ജിയോയെക്കാൾ മികച്ച പ്ലാൻ

Most Read Articles
Best Mobiles in India

English summary
Jio offers the best plans for JioPhone users. The most notable of these plans is the Rs 749 plan. This is a plan that offers 336 days validity and calling, data benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X