ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ജോലിക്കായുള്ള അപേക്ഷ ലേലം ചെയ്തത് 2.5 കോടി രൂപയ്ക്ക്

|

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സ് ടെക് ലോകത്തിന് പ്രീയപ്പെട്ട ആളാണ്. മരിച്ചു പോയെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയും മറ്റും വീഡിയോകൾ നിരവധി ആളുകൾ കാണുന്നുണ്ട്. സ്റ്റീവ് ജോബ്സിന്റെ സാധനങ്ങൾ ലേലം ചെയ്യുന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് കാലമായി വരുന്നുണ്ട്. അതിശയിപ്പിക്കുന്ന വിലയിലാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്ന സാധനങ്ങൾ വിറ്റുപോകുന്നത്. ഇപ്പോഴിതാ ഇദ്ദേഹം ആപ്പിൾ സ്ഥാപിക്കുന്നതിന് മുമ്പ് പൂരിപ്പ് നൽകിയ അപേക്ഷ കൂടി ലേലം ചെയ്തിരിക്കുകയാണ്.

ജോബ്സ്

ജോബ്സ് ജോലിക്കായി നൽകിയ അപേക്ഷ ഇപ്പോൾ 2.5 കോടി രൂപയ്ക്കാണ് ലേലം ചെയ്തിരിക്കുന്നത്. 1973 ൽ വെറും 18 വയസ്സുള്ളപ്പോഴാണ് സ്റ്റീവ് ജോബ്‌സ് ഈ തൊഴിൽ അപേക്ഷ പൂരിപ്പിച്ചത്. ജോബ്സ് ജീവിതത്തിൽ ആദ്യമായും അവസാനമായും ഫയൽ ചെയ്ത ജോലിക്കായുള്ള ആപ്ലിക്കേഷനാണ് ഇത്. ഈ ജോബ് ആപ്ലിക്കേഷൻ ഓൺലൈൻ ലേലത്തിലൂടെ 3,43,00 പൗണ്ടിനാണ് വിൽപ്പന നടത്തിയിരിക്കുന്നത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 2,54,95,018.50 രൂപയാണ് ഇത്. ഈ തൊഴിൽ അപേക്ഷയിൽ ജോബ്സിന്റെ പേര്, വിലാസം, ഫോൺ നമ്പർ, ഭാഷ, ഡ്രൈവിങ് ലൈസൻസ്, പ്രത്യേക കഴിവുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പൂരിപ്പിച്ചിട്ടുണ്ട്.

പുതിയ ഫോൺ വാങ്ങുന്നോ? ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്‌ഫോണുകൾ ഇവയാണ്പുതിയ ഫോൺ വാങ്ങുന്നോ? ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്‌ഫോണുകൾ ഇവയാണ്

ജോലിക്കായുള്ള ആപ്ലിക്കേഷൻ

ജോബ്സിന്റെ ജോലിക്കായുള്ള ആപ്ലിക്കേഷനിൽ വലിയ കേടുപാടുകൾ ഒന്നും തന്നെ വന്നിട്ടില്ലെന്നാണ് ലേലം നടത്തിയ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. മടക്കുകളുടെ അടയാളങ്ങളും മറ്റും ഇതിൽ ഉണ്ടെന്നും വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്. സ്റ്റീവ് ജോബ്സിന്റെ ഇതേ ജോബ് ആപ്ലിക്കേഷൻ നേരത്തേയും വിറ്റുപോയിട്ടുണ്ട്. ഈ വർഷം മാർച്ച് മാസത്തിൽ ഇതേ തൊഴിൽ അപേക്ഷ 2,2221,747 ഡോളറിനാണ് വിറ്റത്. ഇപ്പോൾ ഇതിന്റെ മൂല്യം വീണ്ടും വർധിച്ചിട്ടുണ്ട്.

ലേലം

ഇത്തവണത്തെ ലേലം മാർച്ചിൽ നടന്ന ലേലത്തെക്കാൾ വ്യത്യസ്തമായിരുന്നു. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച് വിന്റോർപ് വെഞ്ചേഴ്സ് എന്ന പേരിൽ ഉള്ള ഒരു കൂട്ടം സുഹൃത്തുക്കളാണ് ഇത്തവണ തൊഴിൽ അപേക്ഷ ലേലം ചെയ്തത്. ലേലത്തിൽ പ്രിന്റിലും എൻ‌എഫ്‌ടി ഫോമിലും ജോബ്‌സിന്റെ തൊഴിൽ നൽകിയെന്നാണ് റിപ്പോർട്ടുകൾ. അപേക്ഷയുടെ പ്രിന്റ് ഫോമിനായുള്ള ബിഡ്ഡിംഗ് ഡോളറിലാണ് നടന്നത്, എൻ‌എഫ്‌ടിക്കുള്ള ലേലം എതെറിയത്തിലും നടന്നു.

എയർടെൽ 1598 രൂപയ്ക്കും 1599 രൂപയ്ക്കും നൽകുന്ന പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം ചെറുതല്ലഎയർടെൽ 1598 രൂപയ്ക്കും 1599 രൂപയ്ക്കും നൽകുന്ന പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം ചെറുതല്ല

ജോബ് ആപ്ലിക്കേഷൻ

എൻ‌എഫ്‌ടിയും യഥാർത്ഥ ജോബ് ആപ്ലിക്കേഷനും ഒരേസമയം ലേലത്തിന് വെക്കുന്നതിലൂടെ ഡിജിറ്റൽ അസറ്റുകൾ വിൽപ്പന നടത്തുമ്പോൾ അവ വാങ്ങുന്നതിനുള്ള ആളുകളുടെ താല്പര്യം അറിയുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്ന് വന്റോർപ് വെഞ്ചേഴ്സ് എന്ന സൌഹൃദകൂട്ടം പറയുന്നു. ഇത്തരത്തിലുള്ള ആദ്യ ലേലമാണ് ഇത്. ഫിസിക്കൽ, ഡിജിറ്റൽ ലോകത്ത് മൂല്യത്തെക്കുറിച്ചുള്ള ആശയത്തെ ഇത് വെല്ലുവിളിക്കും. രണ്ടിലുമുള്ള മൂല്യങ്ങളുടെ വ്യത്യാസം കാണിക്കുന്നതായിരിക്കും ലേലങ്ങൾ എന്നും വന്റോർപ് വെഞ്ചേഴ്സ് വ്യക്തമാക്കി.

രിന്റ് കോപ്പി

ലേലത്തിന്റെ അവസാനം ലേല വിവരങ്ങൾ പുറത്ത് വിട്ടതിൽ നിന്നും അപേക്ഷയുടെ പ്രിന്റ് കോപ്പിക്ക് എൻഎഫ്ടി പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാലിരട്ടി ലേലം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായി. പ്രിന്റ് കോപ്പിക്കായുള്ള ഏറ്റവും വലിയ ലേലം വിളിച്ചത് 343,000 ഡോളറാണ്. സ്റ്റീവ് ജോബ്സ് മരിച്ചിട്ടും അദ്ദേഹം പതിനെട്ടാം വയസിൽ പൂരിപ്പിച്ച് നൽകിയ അപേക്ഷയ്ക്കുള്ള മൂല്യം ആരെയും അതിശയിപ്പിക്കുന്നതാണ്. ഇദ്ദേഹത്തിന്റെ ജീവിതവും ആളുകൾക്ക് പ്രചോദനം ആകുന്ന ഒന്ന് തന്നെയാണ്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിച്ച് ഷവോമി, സാംസങ് രണ്ടാം സ്ഥാനത്ത്

Best Mobiles in India

English summary
Apple co-founder Steve Jobs' job application has been auctioned for Rs 2.5 crore. This application was filled in 1973 when he was just 18 years old.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X