കസേയയ്ക്ക് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കർ ആക്രമണം, 500 കോടി വേണമെന്ന് ആവശ്യം

|

ഐടി സോഫ്റ്റ്വെയർ പ്രൊവൈഡറായ കാസിയ വിഎസ്എയ്ക്ക് നേരെ ഹാക്കർ ആക്രമണം. സപ്ലൈ ചെയിൻ റാൻസംവെയർ ആക്രമണമാണ് കാസിയയ്ക്ക് നേരെ ഉണ്ടായത്. ഇതിന് പിന്നാലെ ഹാക്കർമാരുടെ സംഘം അവരുടെ ഡാർക്ക് വെബ്സൈറ്റായ ഹാപ്പി ബ്ലോഗിൽ ഹാക്ക് ചെയ്ത ഡാറ്റ ചോർത്താതിരിക്കാൻ പണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം സിസ്റ്റങ്ങൾ അൺലോക്കുചെയ്യുന്നതിനാണ് സോഡിനോക്കിബി എന്നറിയപ്പെടുന്ന ഹാക്കർ സംഘം 70 മില്യൺ ഡോളർ അഥവാ ഏകദേശം 520 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടത്.

 

ആക്രമണം

ആക്രമണത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പണം ആവശ്യപ്പെടുന്നത്. ഈ ആക്രമണം ചുരുങ്ങിയത് നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികളെ ബാധിക്കുമെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാനേജ്ഡ് സർവ്വീസ് പ്രൊവൈഡർമാരിൽ (എം‌എസ്‌പി) നിന്നുള്ള ഔട്ട്‌സോഴ്‌സ് ചെയ്ത ഐടി സേവനങ്ങളാണ് കമ്പനികൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇത് കാസിയ വിഎസ്എ നൽകിയ സോഫ്റ്റ്വെയർ ആണ്.

റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 4000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാംറിയൽമി 7 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 4000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

എം‌എസ്‌പി

വെള്ളിയാഴ്ച (02.07.2021) തങ്ങൾ എം‌എസ്‌പി പ്രൊവൈഡർമാർക്കെതിരെ ആക്രമണം നടത്തിയെന്നും. ഒരു ദശലക്ഷത്തിലധികം സിസ്റ്റങ്ങളെ ഇത് ബാധിച്ചു എന്നും യൂണിവേഴ്സൽ ഡീക്രിപ്റ്ററിനെക്കുറിച്ച് ആർക്കെങ്കിലും നെഗോഷിയേറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ ഇതിനുള്ള വില 70,000,000 ഡോളർ വരുന്ന ബിടിസി ആയിരിക്കുമെന്നും ഹാക്കർമാർ വ്യക്തമാക്കി. ഹാക്ക് ചെയ്ത് കൈവശപ്പെടുത്തിയ ഫയലുകൾ‌ പരസ്യപ്പെടുത്തുമെന്നും ഭീഷണിയിൽ പറയുന്നു. പണം നൽകിയാൽ ഉണ്ടായ സൈബർ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാം, ഇത്തരം ഇടപാടിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ - ഇരകളുടെ "റീഡ്‌മെ" ഫയൽ നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക എന്നാണ് ഹാക്കർമാർ പറയുന്നത്.

മോചനദ്രവ്യം
 

ഹാക്കർമാർ കസേയയോട് ആവശ്യപ്പെടുന്ന പണം ഇതുവരെ ഹാക്കമാർമാർ ആവശ്യപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ തുകയാണ്. പണം നൽകിയാൽ സൈബർ ആക്രമണത്തിന് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ മോചനദ്രവ്യമായിരിക്കും ഇത്. കാസിയ റാൻസംവെയർ ആക്രമണം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിൽ ഒന്നാണ്. ഈ ആക്രമണത്തിന്റെ സങ്കീർണ്ണതയും തീവ്രതയും കമ്പനികൾക്ക് ഉണ്ടാകുന്ന മൊത്തം നഷ്ടവും കണക്കിലെടുക്കുമ്പോൾ ആവശ്യപ്പെടുന്ന മോചനദ്രവ്യം നൽകുന്നതാവും നല്ലത് എന്നാണ് റിപ്പോർട്ടുകൾ.

ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായിആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

പണം

റാൻസംവെയർ ആക്രമണത്തിന് ഇരയായ വലിയ എം‌എസ്‌പികളിൽ നിന്ന് ഏകദേശം 5 മില്യൺ ഡോളർ (ഏകദേശം 37 കോടി രൂപ) റെവിൻ സംഘം ആവശ്യപ്പെടുന്നതായും ചെറിയ കമ്പനികളിൽ നിന്ന് 45,000 ഡോളർ (ഏകദേശം 33.5 ലക്ഷം രൂപ) ആവശ്യപ്പെടുന്നതായും പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് കാസിയ റെവിൽ റാൻസംവെയർ ആക്രമണത്തിന്റെ വ്യാപ്തി വിശദീകരിച്ച സോഫോസ് വൈസ് പ്രവസിഡന്റ് സിഐ‌എസ്ഒ റോസ് മക്കർ‌ചാർ പറഞ്ഞത് തെളിവുകൾ കാണിക്കുന്നത് 70 ലധികം മാനേജുമെന്റ് സേവന ദാതാക്കളെ ഇത് ബാധിച്ചുമെന്നും അതിന്റെ ഫലമായി 350ലധികം ഓർ‌ഗനൈസേഷനുകൾ അപകടത്തിലായി എന്നുമാണ്.

സൈബർ സുരക്ഷ

അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് നിരവധി സൈബർ സുരക്ഷാ കമ്പനികളും ഇപ്പോൾ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് അനുസരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ അമേരിക്കൻ സർക്കാരിന്റെ മുഴുവൻ റിസോഴ്സുകളും അന്വേഷണത്തിനായി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം റാൻസംവെയർ അക്രമണങ്ങൾ നടത്തുന്ന സംഘങ്ങളെ തകർക്കാൻ അമേരിക്ക റഷ്യയ്ക്ക് നേരെ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ഇത്തരം നടപടികൾ.

ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്

Best Mobiles in India

Read more about:
English summary
Hacker attack on Kasia VSA, an IT software provider. The supply chain ransomware attack targeted Kaseya. Following this, the hackers demanded a ransom of Rs 500 crore

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X