കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ വെർച്വലായി നടത്തണമെന്ന് സർക്കാർ
കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ഓണാഘോഷങ്ങൾ വെർച്വലായി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വെർച്വൽ ഓണാഘോഷത്തിന്റെ ഉത്ഘാടനം ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. "ടൂറിസം കേന്ദ്രങ്ങളും കലയും സംസ്കാരവും ഭക്ഷണ വൈവിധ്യവും പരിചയപ്പെടുത്തുന്ന പരിപാടികളും ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ നടത്തും.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അവരുടെ ഓണപ്പൂക്കളത്തിന്റെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. കേരളത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള എൻട്രികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഇതിനായുള്ള രജിസ്ട്രഷൻ ഓഗസ്റ്റ് 10ന് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ ആരംഭിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ഇതിനായി വിവിധ വിദേശ മലയാളി സംഘടനകളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

"ഡിജിറ്റൽ മീഡിയയും ടെലിവിഷൻ ചാനലുകളും സർക്കാരുമായി സഹകരിക്കുകയും പരമ്പരാഗത കലകൾക്ക് മുൻഗണന നൽകുകയും അതുവഴി കലാകാരന്മാർക്ക് അവസരങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ മുൻനിർത്തി ഒരു ഡോസ് വാക്സിൻ എടുത്തിട്ടുള്ളവരെ ഹോട്ടലുകളിൽ താമസിക്കാൻ അനുവദിക്കുമെന്നും ബീച്ചുകളിൽ ഉൾപ്പെടെ പ്രോട്ടോക്കോൾ പാലിച്ച് ആളുകളെ കടത്തിവിടുമെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി. പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ കുറിച്ച് വിനോദസഞ്ചാരികളെ അറിയിക്കാൻ വേണ്ട കാര്യങ്ങളും സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"കൊവിഡ് -19 സംസ്ഥാനത്തെ ടൂറിസത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെ 33,000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയിൽ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കിയ. മലയാളികൾ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ വരുന്ന മലയാള കലണ്ടറിലെ ചിങ്ങം മാസത്തിലെ തിരുവോണം നക്ഷത്രം വരുന്ന ദിവസമാണ് പഞ്ചാംഗത്തെ അടിസ്ഥാനമാക്കി ഓൺ ആഘോഷിക്കുന്നത്.

സംസ്ഥാന സർക്കാർ അടുത്തിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും കടകളും മറ്റ് സ്ഥാപനങ്ങളും ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഞായറാഴ്ചത്തെ നിയന്ത്രണങ്ങൾ അതുപോലെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണാഘേഷങ്ങൾ വെർച്വലായി നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് മികച്ചൊരു തീരുമാനം തന്നെയാണ്. സംസ്ഥാനത്ത് ഓൺലൈനായും വിക്ടേഴ്സ് ചാനൽ വഴിയും ക്ലാസുകൾ നടക്കുന്നുണ്ട്.

കേരളം ഓൺലൈൻ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് കൊവിഡ് കാലത്തെ മറികടക്കാൻ ശ്രമിക്കുന്നത്. ക്ലാസുകൾ ഓൺലൈനായി നടക്കുന്നുണ്ട്. സർക്കാർ ഓഫീസുകളിൽ ചിലതെല്ലാം അടുത്ത കാലം വരെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയിരുന്നു. പിന്നീട് പകുതി ജീവനക്കാരെ മാത്രം ഓഫീസുകളിൽ എത്തിച്ചും പ്രവർത്തനം നടത്തുന്നുണ്ട്. ഈ അവസരത്തിൽ ഓണാഘോഷങ്ങളും വെർച്വലായി നടത്താൻ ഉള്ള തീരുമാനം വളരെ മികച്ചതാണ്.


Click it and Unblock the Notifications








