കേരളം 5ജിക്കായി ഒരുങ്ങുന്നു, കൂടുതൽ മെബൈൽ ടവറുകൾ നിർമ്മിക്കും

|

അധികം വൈകാതെ തന്നെ 5ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ടെലിക്കോം കമ്പനികളും ടെലിക്കോം വകുപ്പും. ഇതിനുള്ള തയ്യാറെടുപ്പ് കേരളത്തിലും ആരംഭിക്കാൻ പോകുന്നു. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ മൊബൈൽ ടവറുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതി. ഇത് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവവും 5ജി സേവനങ്ങളും ഉറപ്പാക്കുമെന്ന് ടെലികോം വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ആർടി മാത്യു വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 5ജി സേവനങ്ങൾ നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് വേഗത 10 മടങ്ങ് വേഗത്തിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 

കേരളത്തിലെ മൊബൈൽ ടവറുകൾ വർധിക്കും

കേരളത്തിലെ മൊബൈൽ ടവറുകൾ വർധിക്കും

രണ്ട് വർഷത്തിനകം 2023ഓടെ കേരളത്തിലെ മൊബൈൽ ടവറുകളുടെ എണ്ണം രണ്ട് മടങ്ങ് വർദ്ധിക്കുമെന്നാണ് ആർടി മാത്യു പറഞ്ഞിരിക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ ഏകദേശം 19,000 ടവറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് 5ജി സേവനങ്ങൾ നൽകാൻ സജ്ജീകരിച്ചിരിക്കുന്ന ടവറുകൾ കുറവായിരിക്കും. ഇത് വർദ്ധിപ്പിക്കുന്നതോടെ ഉപയോക്താക്കൾക്ക് എല്ലായിടത്തും 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങും. നെറ്റ്വർക്ക് എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ടവറുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് പിന്നിലുള്ളത്.

500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ500 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ വിഐ പ്ലാനുകൾ

പിഎം-വാനി

പിഎം-വാനി എന്ന ടെലിക്കോം വകുപ്പിന്റെ പുതിയ പദ്ധതിയെ കുറിച്ചും ടെലിക്കോം വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി ആരംഭിക്കുന്നതോടെ ചുരുങ്ങിയ ചിലവിൽ അൺലിമിറ്റഡ് വൈഫൈ സേവനങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ഉടൻ തന്നെ ഒരു സെൽഫ്-കെവൈസി (സെൽഫ് നോയുവർ കസ്റ്റമർ) പദ്ധതിയും ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്, ഇതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന് തന്നെ നേരിട്ട് ഒരു സൗജന്യ സിം കാർഡ് സ്വന്തമാക്കാൻ സാധിക്കും.

മൊബൈൽ കമ്യൂണിക്കേഷൻ
 

ഇതിനൊപ്പം തന്നെ കുറഞ്ഞ ആവൃത്തിയിലുള്ളതും അല്ലാത്തതുമായ വികിരണങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് മൊബൈൽ കമ്യൂണിക്കേഷൻ മറുപടി നൽകുന്നുണ്ട്. ഇത്തരം വികിരണങ്ങൾ മനുഷ്യർക്ക് ദോഷകരമല്ലെന്നും മൊബൈൽ ടവറുകളിൽ നിന്നുള്ള വൈദ്യുതകാന്തിക വികിരണം മനുഷ്യർക്ക് ഹാനികരമല്ലെന്നും ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ടവറുകളിൽ നിന്നുള്ള ഈ വൈദ്യുതകാന്തിക വികിരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പോർട്ടലിൽ നിന്ന് മനസിലാക്കാമെന്ന് ടെലിക്കോം വകുപ്പ് അറിയിച്ചു. തങ്ങളുടെ ടവറുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിനുള്ള റിക്വസ്റ്റ് നൽകാനും ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും.

വോഡഫോൺ ഐഡിയയുടെ ദിവസവും 1ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾവോഡഫോൺ ഐഡിയയുടെ ദിവസവും 1ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ

എയർടെൽ

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ 1800 MHz ബാൻഡിൽ 5 MHz സ്പെക്ട്രവും 2300 ബാൻഡിൽ 10 MHz ഉം അധികമായി വിന്യസിച്ചിരുന്നു. അതിവേഗ ഡാറ്റ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് എയർടെൽ അതിന്റെ നെറ്റ്‌വർക്കിലുടനീളം നൂതനമായ നെറ്റ്‌വർക്ക് സോഫ്റ്റ്വെയർ ടൂളുകൾ നൽകുന്നുണ്ട്. എയർടെൽ ഉപഭോക്താക്കൾ ഇപ്പോൾ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിനാണ് ഇത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എയർടെൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള 5ജി ട്രയൽ നടത്തിയിരുന്നു.

എയർടെല്ലും എറിക്സണും

എയർടെല്ലും എറിക്സണും ചേർന്നാണ് ഡൽഹിയുടെ ഗ്രാമപ്രദേശങ്ങളിൽ 5ജി ട്രയൽ നടത്തിയത്. ടെലികോം വകുപ്പ് എയർടെലിന് അനുവദിച്ച 5ജി ട്രയൽ സ്പെക്ട്രം ഉപയോഗിച്ചാണ് ഭായ്പൂർ ബ്രമനൻ ഗ്രാമത്തിൽ കമ്പനി 5ജി ട്രയൽ നടത്തിയത്. 200 എംബിപിഎസ് വേഗതയാണ് ഈ ട്രയലിലൂടെ ലഭിച്ചത്. സൈറ്റിൽ നിന്ന് 10 കിലോമീറ്ററിലധികം അകലെയുള്ള ഒരു 3ജിപിപി- കംപ്ലയിന്റ് 5ജി എഫ്ഡബ്യുഎ ഡിവൈസിൽ 200 എംബിപിഎസിൽ അധികം വേഗത ലഭിച്ചിട്ടുണ്ട്. ഇത് ഇന്റർ-സൈറ്റിലേക്ക് (രണ്ട് 5G സൈറ്റുകൾക്കിടയിൽ) ഏകദേശം 20 കിലോമീറ്റർ കവറേജിലേക്ക് ട്രാൻസലേറ്റ് ചെയ്യപ്പെടുന്നു. അതായത് 20 കിലോമീറ്റർ പരിധിയിൽ രണ്ട് ടവറുകൾ ഉണ്ടെങ്കിൽ ഇതിൽ 200എംബിപിഎസ് വരെ വേഗത ലഭിക്കുന്നു. ഇത് ഇന്ത്യയിലെ ടെലിക്കോം മേഖലയെ സംബന്ധിച്ച് ശുഭകരമായ വാർത്തയായിരുന്നു. അധികം വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ 5ജി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

Best Mobiles in India

English summary
The number of mobile towers in Kerala will be doubled within two years. This will ensure a better user experience and 5G services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X