കള്ള് ശേഖരിക്കുന്ന റോബോട്ട് ഉൾപ്പെടെ കേരളത്തിലെ മൂന്ന് സ്റ്റാർട്ടപ്പുകൾക്ക് ദേശീയ അവാർഡ്

|

ദേശീയ സ്റ്റാർട്ട്അപ്പ് അവാർജിന്റെ ആദ്യ പതിപ്പ് കേരളത്തിന് സ്വന്തം. കേരളത്തിലെ മൂന്ന് സ്റ്റാർട്ടപ്പുകളാണ് അവാർഡുകൾ നേടിയത്. 12 മേഖലകളിലും 32 വിഭാഗങ്ങളിലുമായിട്ടാണ് ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് നിർണയം നടന്നത്. കേരളത്തിൽ നിന്നുള്ള കള്ള് ശേഖരിക്കാനുള്ള റോബോട്ടാണ് ഇതിൽ ഏറ്റവും ശ്രദ്ധ നേടിയത്.

 

സ്റ്റാർട്ടപ്പുകൾ

കള്ള് ശേഖരിക്കാനുള്ള റോബോട്ടിനൊപ്പം തന്നെ മലിനജലം നീക്കംചെയ്യാനും ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ആളുകൾ നേരിട്ടിറങ്ങി ചെയ്യുന്ന തോട്ടിപ്പണി കുറയ്ക്കാനുമുള്ള പ്രത്യേക മെഷീനും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഗ്രീൻ ഫ്ലോറും ഉണ്ടാക്കിയ സ്റ്റാർട്ടപ്പുകളും അവാർഡുകൾ നേടി.

നാവ ഡിസൈൻ ആന്റ് ഇന്നോവേഷൻ

നാവ ഡിസൈൻ ആന്റ് ഇന്നോവേഷൻ, ജെൻ റോബോട്ടിക്സ് ഇന്നോവേഷൻസ്, ഗോഡ് ഓൺ ഫുഡ് സൊല്യൂഷൻസ് എന്നീ സ്റ്റാർട്ടപ്പുകളാണ് അവാർഡ് നേടിയ നൂതനമായ പ്രൊഡക്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഈ മൂന്ന് സ്റ്റാർട്ടപ്പുകളും കേരളത്തിൽ നിന്നുള്ളവയാണ്. ഇതിൽ തന്നെ നാവ ഡിസൈൻ, ജെൻറോബോട്ടിക്സ് എന്നിവ കേരള സ്റ്റാർട്ടപ്പ് മിഷനുമായി (കെ‌എസ്‌യുഎം) സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

കള്ള് ചെത്താൻ റോബോട്ട്
 

കള്ള് ചെത്താൻ റോബോട്ട്

ദേശീയ അവാർഡ് നേടിയിതിൽ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ട് കള്ള്‌ പുറത്തെടുക്കുന്നതിനുള്ള റോബോട്ടാണ്. സൗരോർജ്ജം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കള്ള് ടാപ്പിങിന്റെ കാര്യക്ഷമത 72 മടങ്ങ് വർദ്ധിപ്പിക്കാൻ പ്രാപ്തിയുള്ള സംവിധാനമാണ് പുതുതായി കണ്ടുപിടിച്ച റോബോട്ട്.

കള്ള് ശേഖരണം

തെങ്ങിലെ കള്ള് കിട്ടുന്ന ഭാഗം കൃത്യമായി മുറിക്കുകയും സാധാരണ ചെയ്യാറുള്ളത് പോലം അതിൽ അടിക്കുകയും കള്ള് ശേഖരിക്കുകയും ചെയ്യുന്നു. മൂന്ന് മാസം കൊണ്ട് ഒരാൾ 270 തവണ ഈന്തപ്പനയിൽ കയറി കള്ളെടുക്കുന്നു. ഈ മെഷീനിലൂടെ ഇത് വെറും മൂന്ന് തവണയായി ചുരുങ്ങും. ഈ യന്ത്രം ഉപയോഗിക്കുന്ന 28 രാജ്യങ്ങളിലും നാവ പേറ്റന്റ് അവകാശങ്ങൾ നേടിയിട്ടുണ്ട്.

മാൻഹോൾ വൃത്തിയാക്കാനും റോബോട്ട്

മാൻഹോൾ വൃത്തിയാക്കാനും റോബോട്ട്

മാൻ‌ഹോളുകൾ‌ വൃത്തിയാക്കുകയും ആളുകൾ നേരിട്ടിറങ്ങി തോട്ടിപ്പണി എടുക്കുന്നത് ഒഴിവാക്കാനുംം‌ സഹായിക്കുന്ന ലോകത്തെ ആദ്യത്തെ റോബോട്ടാണ് ബാൻ‌ഡികൂട്ട്. ഈ റോബോട്ടിലൂടെ ജെൻ‌റോബോട്ടിക്സ് ദേശീയ സ്റ്റാർട്ട്അപ്പ് മിഷൻ അവാർഡ് നേടി. നാല് യുവ എഞ്ചിനീയറിംഗ് ബിരുദധാരികൾ 2018 ൽ വികസിപ്പിച്ചെടുത്ത 50 കിലോഗ്രാം ന്യൂമാറ്റിക് പവർ, റിമോട്ട് കൺട്രോൾ റോബോട്ടാണ് ഇത്.

മാൻഹോൾ

ബാൻ‌ഡികൂട്ടിന് മാൻഹോളിൽ ഇറങ്ങാൻ കഴിയും. അവിടെ 360 ഡിഗ്രി ചലിപ്പിക്കാൻ കഴിയുന്ന കൈ ഉപയോഗിച്ച് മലിനജലം നീക്കംചെയ്യും. ഗൂഗിൾ ലോഞ്ച് പാഡിന്റെ സഹായത്തോടെ രൂപകൽപ്പന ചെയ്ത ബാൻഡികൂട്ട് പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്. ഇത് ഉപയോക്തൃ-സൌഹൃദ ഇന്റർഫേസിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.

ചക്ക കൊണ്ടൊരു ഷുഗർ ഫ്രീ ഗ്രീൻ ഫ്ലോർ

ജാക്ക്ഫ്രൂട്ട് 365 എന്ന പേരിൽ പുറത്തിറക്കിയ പുതിയ തരം ഗ്രീൻ ഫ്ലോർ കൊണ്ട് ഗോഡ് ഓൺ ഫുഡ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ അവാർഡ് നേടി. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും കീമോടോക്സിസിറ്റി കുറയ്ക്കുന്നതിനുമായി ക്ലിനിക്കലി-തെളിയിക്കപ്പെട്ട പരിഹാരങ്ങൾ ഉള്ള ഉത്പന്നമാണ് ഇത്.

പരിശോധനാ ഫലങ്ങൾ

ജാക്ക്ഫ്രൂട്ട് 365 എന്ന ഉൽപ്പന്നത്തിന്റെ പരിശോധനാ ഫലങ്ങൾ അനുസരിച്ച് 90 ദിവസത്തിനുള്ളിൽ 1,000 രോഗികളിൽ 996 പേരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറച്ചു. പച്ച ചക്ക കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അവാർഡുകൾ

കൃഷി, വിദ്യാഭ്യാസം, എന്റർപ്രൈസ് ടെക്നോളജി, ഊർജ്ജം, ധനകാര്യം, ഭക്ഷണം, ആരോഗ്യം, വ്യവസായം 4.0, സ്ഥലം, സുരക്ഷ, ടൂറിസം, നഗര സേവനങ്ങൾ എന്നീ മേഖലകളിലാണ് ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾ നൽകുന്നത്. ഉയർന്ന തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമ്പത്ത് സൃഷ്ടിക്കുക, സാമൂഹിക സ്വാധീനമുണ്ടാക്കുക, എന്നീ ലക്ഷ്യങ്ങളിലുള്ള സംരംഭങ്ങൾക്കാണ് ദേശീയ അവാർഡുകൾ നൽകുന്നതെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.

കേരള സ്റ്റാർട്ട്അപ്പ് മിഷൻ

കേരള സർക്കാർ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന സപ്പോർട്ടിന്റെ ഫലമാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഈ നേട്ടത്തിന് പ്രചോദനമായതെന്ന് കെ‌എസ്‌യുഎം അധികൃതർ പറഞ്ഞു. സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കാണ് അവാർഡുകൾ ലഭിച്ചത് എന്നും ഇത്തരം അംഗീകാരം ഭാവിയിൽ സമാനമായ പ്രൊഡക്ടുകൾ ഉണ്ടാക്കുമെന്നും കെ‌എസ്‌യുഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി പി എം അഭിപ്രായപ്പെട്ടു.

Best Mobiles in India

Read more about:
English summary
Kerala wins three awards in the first edition of the National Startup Award. The National Startup Award was nominated in 12 regions and 32 categories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X