ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അടിമുടി മാറാൻ കെഎസ്ആർടിസി

|

കടവും ബാധ്യതയും കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുള്ള കെഎസ്ആർടിസിയും ഇനി സ്മാർട്ട് ആകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന്റെ സഹായത്തോടെ കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ ആധുനിക രീതിയിൽ സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. വിദേശരാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള എഐ ഉപയോഗിച്ചുള്ള സംവിധാനങ്ങളാണ് കെഎസ്ആർടിസിയും കൊണ്ടുവരുന്നത്. പദ്ധതിയുടെ ആദ്യഘട്ടം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

 

കെഎസ്ആർടിസി

കെഎസ്ആർടിസിയെ അടിമുടി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് എന്നും നാലേമുക്കാൽ കോടിയോളം രൂപ ചിലവ് വരുന്നതാണ് ഈ പദ്ധതിയെന്നും കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജുപ്രഭാകർ വ്യക്തമാക്കി. പൊതുഗതാഗത സംവിധാനത്തെ മൊത്തത്തിൽ പുതുക്കാൻ പുതിയ സംവിധാനങ്ങൾക്ക് സാധിക്കും. പല വിദേശ രാജ്യങ്ങളിലും എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്.

കെഎസ്ആർടിസി

സർക്കാർ പുതിയ പരിഷ്കാരങ്ങൾക്കും കെഎസ്ആർടിസിയെ വേദിയാക്കുന്നുണ്ടെന്നും പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നതിലൂടെ പൊതുഗതാഗത സംവിധാനത്തെ മൊത്തത്തിൽ മികച്ചതാക്കുക എന്നതാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നതെന്നും ബിജുപ്രഭാകർ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നടപ്പിലാക്കി വിജയിച്ച ട്രാൻസ്പോർട്ട് മാനേജ്മെൻറ് സംവിധാനമാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കാനൊരുങ്ങുന്നത്. കേരളത്തിലെ പൊതു ഗതാഗത സംവിധാനമായ കെഎസ്ആർടിസിയിൽ അടിമുടി ഉടച്ചുവാർക്കലുകൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് പുതിയ പരിഷ്കാരം.

എഐ
 

ബസുകളെ ആധുനികരീതിയിൽ സജ്ജീകരിക്കുന്നതിനൊപ്പം കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ തലത്തിൽ നടന്നുവരുന്നുണ്ട്. കെഎസ്ആർടിസിയിൽ അടുത്തിടെ ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളും പുതിയ ബസ്സുകൾ പുറത്തിറക്കിയതുമെല്ലാം ഇത്തരത്തിലുള്ള പുതിയ സംവിധാനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയതാണ്. യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ സഹായിക്കുന്ന സംവിധാനമാണ് എഐയുടെ സഹായത്തോടെ കെഎസ്ആർടിസിയിൽ നടപ്പാക്കാൻ പോകുന്നത്.

കെഎസ്ആർടിസിയിലെ എഐ സംവിധാനം

കെഎസ്ആർടിസിയിലെ എഐ സംവിധാനം

പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റവുമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ കോർപ്പറേഷനിൽ നടപ്പിലാക്കുന്ന പുതിയ സംവിധാനം.കോർപ്പറേഷന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഫ്ലീറ്റ് മാനേജ്മെൻറ് സിസ്റ്റം, കേന്ദ്രീകൃത കൺട്രോൾ മാനേജ്മെൻറ് സിസ്റ്റം എന്നിവയും പുതുതായി നടപ്പിലാക്കുന്ന സംവിധാനത്തിലുണ്ടാകും. രണ്ടുമാസത്തിനകം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

ആളുകൾക്ക് യാത്രചെയ്യാനുള്ള സ്ഥലങ്ങളിലേക്കുള്ള കെഎസ്ആർടിസിയുടെ റൂട്ടുകളും ബസ് എത്തുന്ന സമയവുമെല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ട്രാൻസ്പോർട്ട് മാനേജ്മെൻറ് സംവിധാനം വഴി അറിയാനാകും. ഇത് കൂടാതെ ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് ബസ് എവിടെ എത്തിയെന്ന് അറിയാനുള്ള സംവിധാനവും ഉണ്ടായിരിക്കും. ബസ്സുകളിലെ ടിക്കറ്റ് മെഷീനും പുതിയ സംവിധാനത്തിൽ ബന്ധിപ്പിക്കും. യാത്രക്കാരുടെ എണ്ണം, ബസ്സുകളിൽ ലഭിക്കുന്ന പ്രതിദിന കളക്ഷൻ എന്നിവയടക്കമുള്ള കാര്യങ്ങൾ പുതിയ സംവിധാനത്തിലൂടെ മനസ്സിലാക്കാനാകും.

ടിക്കറ്റ് മെഷീൻ

ടിക്കറ്റ് മെഷീനിലൂടെ ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ ഓരോ റൂട്ടിലെയും കൃത്യമായ വിവരങ്ങൾ വിലയിരുത്തി ലാഭം കിട്ടുന്ന റൂട്ടുകളിൽ കൂടുതൽ ബസുകൾ അനുവദിക്കാനും റൂട്ട് മെച്ചപ്പെടുത്താനും കഴിയും. കേന്ദ്രീകൃത കൺട്രോൾ മാനേജ്മെൻറ് സിസ്റ്റം വരുന്നതോടെ മുഴുവൻ സർവ്വീസുകളിലെ ജീവനക്കാരും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിന് കീഴിൽ ആകും. ഓരോ പ്രവർത്തനവും കൺട്രോൾ റൂമിലിരുന്ന് നിയന്ത്രിക്കാനും തെറ്റുകളോ വീഴ്ചകളോ സംഭവിച്ചാൽ പോരായ്മകൾ മനസ്സിലാക്കി നിർദ്ദേശങ്ങൾ നൽകുവാനും ഉദ്യോഗസ്ഥർക്ക് കഴിയും.

ജീവനക്കാരുടെ ഡ്യൂട്ടി, ലീവ്, ഓവർടൈം ജോലി, മറ്റുതരത്തിലുള്ള ഇളവുകൾ

പുതിയ എഐ സംവിധാനങ്ങളിലൂടെ ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനും സാധിക്കും. ജീവനക്കാരുടെ ഡ്യൂട്ടി, ലീവ്, ഓവർടൈം ജോലി, മറ്റുതരത്തിലുള്ള ഇളവുകൾ എന്നിവ മുൻനിർത്തി ഇൻസൻസിറ്റീവ് സിസ്റ്റം നടപ്പിലാക്കാനും ഇൻഫർമേഷൻ സിസ്റ്റവും വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റവും സഹായിക്കും. കെഎസ്ആർടിസിയിൽ ഉള്ള പ്രതിസന്ധികളെ മറികടക്കാനുള്ള മികച്ചൊരു സംവിധാനം തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നടപ്പാകുന്നത്.

Best Mobiles in India

English summary
Kerala State Road Transport Corporation is in the process of modernizing its buses with the help of Artificial Intelligence.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X