വെർച്വൽ ക്ലാസ് റൂം ഉണ്ടാക്കി കണ്ണൂരിലെ വിദ്യാർത്ഥികൾ നേടിയത് ഏഴരലക്ഷം രൂപ സമ്മാനം

|

കൊറോണ വൈറസ് കാലത്ത് സാങ്കേതിക രംഗത്ത് വലിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് സമൂഹത്തിന്റെ ദൈനം ദിന പ്രവർത്തികൊണ്ട് പോകാനും കൊറോണ വൈറസിനെ ചെറുത്തു നിൽക്കാനുമായി സാങ്കേതിക സംവിധനങ്ങൾ വികസിപ്പിക്കുന്നതിൽ നമ്മുടെ കൊച്ചുകേരളവും ഒട്ടും പിന്നിലല്ല. കണ്ണൂരിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഇത്തരത്തിലൊരു സാങ്കേതികവിദ്യ വികസിപ്പിച്ച് നേടിയത് ഏഴരലക്ഷത്തോളം രൂപയാണ്.

അഭിനന്ദ് സി, ശിൽപ രാജീവ്

അഭിനന്ദ് സി, ശിൽപ രാജീവ് എന്നീ വിദ്യാർത്ഥികൾ കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ അടുത്തിടെ തുടങ്ങിയ കോഡ് 19 ഓൺലൈൻ ഹാക്കത്തോണിൽ ഒന്നാം സമ്മാനം നേടി. ഐക്ലാസ്റൂം എന്ന് വിളിക്കപ്പെടുന്ന അവരുടെ കണ്ടുപിടുത്തമാണ് ഒന്നാം സമ്മാനത്തിന് അർഹരാക്കിയത്. 10,000 ഡോളറാണ് സമ്മാനത്തുക. പുതിയ തലമുറയ്ക്കായി ഒരു ആധുനിക വെർച്വൽ ക്ലാസ് റൂം എന്നതാണ് ഇവരുടെ ആശയം. പകർച്ചവ്യാധിയുടെ സമയത്ത് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സഹായിക്കുന്ന ഈ സംവിധാനം ഒരു സോഷ്യൽ മീഡിയ-ടൈപ്പ് ഇന്റർഫേസിലൂടെ വിദ്യാർത്ഥികളും അധ്യാപകരുമായി കണക്ട് ചെയ്ത് പ്രവർത്തിക്കുന്നു.

ഹാക്കത്തോൺ

72 മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന ഹാക്കത്തോൺ പരിപാടിക്ക് സിലിക്കൺ വാലി ആസ്ഥാനമായുള്ള മോട്വാനി ജഡേജ ഫാമിലി ഫൌണ്ടേഷനാണ് ആതിഥേയത്വം വഹിച്ചത്. ലോക്ക് ഡൌൺ സമയത്ത് പ്രതിസന്ധിയിലുള്ള ഇന്ത്യക്ക് ഇന്ത്യയ്ക്ക് സാങ്കേതികമായി ഓപ്പൺ സോഴ്‌സ് പരിഹാരങ്ങൾ ഉണ്ടാക്കാൻ ആയിരക്കണക്കിന് വിദ്യാർത്ഥികളും ഡവലപ്പർമാരും ഓൺലൈനിലൂടെ ഈ ഹാക്കത്തോണിൽ പങ്കെടുത്തു.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ സൌജന്യ ഡാറ്റ പ്ലാൻ മെയ് 19 വരെ ലഭിക്കുംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ സൌജന്യ ഡാറ്റ പ്ലാൻ മെയ് 19 വരെ ലഭിക്കും

ആരോഗ്യ പ്രവർത്തക

ആരോഗ്യ പ്രവർത്തകർക്ക് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കോവിഡ് 19 രോഗികളെ ദൂരെ നിന്ന് കൊണ്ട് തന്നെ പരിശോധിക്കാനും രോഗം നിർണ്ണയിക്കാനും സഹായിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആറ് വിദ്യാർത്ഥികൾക്ക് 5,000 ഡോളർ സമ്മാനമായി ലഭിച്ചു. ടെലിവിറ്റൽ എന്ന ഈ സെല്യൂഷൻ ഒരു രോഗിയുടെ സുപ്രധാന വിവരങ്ങൾ വെബ് ക്യാം, ബ്രൌസർ എന്നിവയിലൂടെ ദൂരെ നിന്നുകൊണ്ട് മനസിലാക്കാൻ സാധിക്കുന്നു.

മൂന്നാം സ്ഥാനം

ഹാക്കത്തോണിലെ മൂന്നാം സ്ഥാനത്തിന് അർഹരായത് മൂന്ന് ടീമുകളാണ്. വിജയിച്ച മൂന്ന് ടീമുകളിൽ ഓരോന്നിനും 3,000 ഡോളർ സമ്മാനമായി നൽകി. വിജയികളിൽ സോളോകോയിനും ഉൾപ്പെടുന്നു. ഇത് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ആളുകൾക്ക് "സോളോ കോയിൻസ്" നേടാൻ സഹായിക്കുന്ന സംവിധാനമാണ്. സാമൂഹിക അകലം എന്ന കൊറോണ കാലത്തെ സുപ്രധാനമായ കാര്യത്തിന് പ്രാധാന്യം നൽകികൊണ്ടാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

കോവിഡ് 19

കോവിഡ് 19 ഫാക്റ്റ് ചെക്കർ എന്ന മറ്റൊരു സാങ്കേതിക വിദ്യ വ്യാജ വാർത്താ പരിശോധന, ആധികാരിക സർക്കാർ വിവരങ്ങൾ ശാസ്ത്രീയമായ പൊതുജനാരോഗ്യ വിവരങ്ങൾ എന്നിവ തരം തിരിച്ച് കോവിഡ് 19 പാൻഡെമിക്കിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നു. മൂന്നാമത്തെ സമ്മാനം നേടിയ ടീം വികസിപ്പിച്ചത് സമീപത്തുള്ള കടയുടമകളുമായി ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ഓപ്പൺ പ്ലാറ്റ്ഫോം ഗ്രേപ്പ് കമ്മ്യൂണിറ്റിയാണ്.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾ

ഇന്നവോറ്റീസ് സെല്യൂഷൻസ്

മികച്ച 10 ഇന്നവോറ്റീസ് സെല്യൂഷൻസിന് 1,000 ഡോളർ വീതമുള്ള സമ്മാനങ്ങളും ഹാക്കത്തോണിലൂടെ നൽകി. ഓൺ‌ലൈൻ ഹാക്കത്തോണിലേക്ക് മത്സരിക്കാനെത്തിയ എൻട്രികൾ എല്ലാം ഉയർന്ന നിലവാരമുള്ളവയാണെന്ന് മോത്വാനി ജഡേജ ഫാമിലി ഫൌണ്ടേഷന്റെ സ്ഥാപകൻ ആശ ജഡേജ മോത്വാനി പറഞ്ഞു. ഹാക്കത്തോണിലൂടെ ഇന്ത്യയിലെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ശക്തിപകരാനുള്ള നിരവധി ആശയങ്ങളാണ് പങ്കെടുത്ത ആളുകൾ മുന്നോട്ട് വച്ചത്.

കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളായ അഭിനന്ദ് സി,ശിൽപ രാജീവ് എന്നിവർ ഉണ്ടാക്കിയ ഐക്ലാസ് റൂം ഭാവിയിൽ ഉപയോഗിക്കാവുന്ന സാങ്കേതിക ആശയമാണ്. ആകർഷകമായ പിയർ-ടു-പിയർ സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ട് പഠനം എളുപ്പമാക്കുന്ന ഒരു വെർച്വൽ ക്ലാസ് റൂമാണ് ഇവരെ സമ്മാനത്തിന് അർഹരാക്കിയത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരസ്പരം സംവദിക്കാനും സംശയങ്ങൾ ഉന്നയിക്കാനുമൊക്കെ കഴിയുന്ന സംവിധാനമാണ് ഇത്.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക്-റിലയൻസ് കരാറിന് പിന്നാലെ ജിയോ മാർട്ട് സേവനങ്ങൾ വാട്സ്ആപ്പിലുംകൂടുതൽ വായിക്കുക: ഫേസ്ബുക്ക്-റിലയൻസ് കരാറിന് പിന്നാലെ ജിയോ മാർട്ട് സേവനങ്ങൾ വാട്സ്ആപ്പിലും

Best Mobiles in India

Read more about:
English summary
Abhinand C and Shilpa Rajeev, two students from the Government College of Engineering, Kannur in Kerala have bagged the first prize of $10,000 at the recently concluded CODE19 online hackathon against coronavirus in India. Their winning entry, called iClassroom, involved a modern virtual classroom for the millennial generation. It connects students with teachers through a social media-type interface for uninterrupted learning in the time of the pandemic.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X