കൊറോണ നിയന്ത്രിക്കാൻ കേരളത്തിലെ വിദ്യാർത്ഥികളുടെ കോവിഡ് -19 സെർച്ച് എഞ്ചിൻ

|

കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും കോവിഡ് -19 മെഡിക്കൽ ഗവേഷകർക്കായി പുതിയ സെർച്ച് എഞ്ചിൻ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം വിദ്യാർത്ഥികളാണ് കൊറോണയ്ക്കെതിരായ പ്രതിരോധത്തിന് കരുത്ത് പകരുന്ന സെർച്ച് എഞ്ചിൻ വികസിപ്പിച്ചത്. ഈ സെർച്ച് എഞ്ചിനെ vilokana.in എന്നാണ് പേര് നൽകിയിട്ടുള്ളത്. സംസ്കൃതത്തിൽ കണ്ടെത്തൽ എന്ന അർത്ഥം വരുന്ന വാക്കാണ് ഇത്.

ആപ്ലിക്കേഷനുകൾ
 

കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡസൻ കണക്കിന് ആപ്ലിക്കേഷനുകൾ രാജ്യത്തുണ്ടെങ്കിലും ഈ സെർച്ച് എഞ്ചിൻ ഇന്ത്യയിലെ മെഡിക്കൽ രംഗത്തിനായി ഉണ്ടാക്കിയതാണ്. ഈ സെർച്ച് എഞ്ചിനിലൂടെ കൊറോണ വൈറസിനെ കുറച്ച് പഠിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ എന്നിവർക്ക് വൈറസിനെയും കേസുകളെയും സംബന്ധിച്ച വിവരങ്ങൾ നൽകുക എന്ന ലക്ഷ്യാണ് സെർച്ച് എഞ്ചിൻ വികസിപ്പിച്ചവർക്ക് ഉള്ളത്.

സെർച്ച് എഞ്ചൻ

സെർച്ച് എഞ്ചിനിലൂടെ കൊറോണ വൈറസിനെ കുറിച്ചും അത് മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ ലഭിക്കുന്നതിനൊപ്പം തന്നെ പുതിയ റിസർച്ചുകളുടെ ട്രാക്കും സൂക്ഷിക്കാൻ സാധിക്കും. സെർച്ച് എഞ്ചിനിൽ ഒരു കീവേഡ് ടൈപ്പുചെയ്ത് വിവരങ്ങൾ തിരയുന്ന ആളുകൾക്ക് ഏറ്റവും പ്രസക്തമായ ലേഖനങ്ങളും ജേണലുകളും ലിസ്റ്റ് ചെയ്ത് കണിക്കുന്നതിനായി AI- ഫസ്റ്റ് അപ്രോച്ച് ആണ് ഉപയോഗിക്കുന്നതെന്ന് സെർച്ച് എഞ്ചിൻ വികസിപ്പിച്ചവർ അറിയിച്ചു.

കൂടുതൽ വായിക്കുക: പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാം

വിലോകന

വിലോകന സെർച്ച് എഞ്ചിൻ ഗൂഗിളിൽ നിന്ന് വ്യത്യസ്‌തമാണ്. സെർച്ച് ചെയ്ത് കഴിഞ്ഞാൽ ലഭിക്കുന്ന റിസൾട്ടുകളിലെ ലേഖനങ്ങളുടെ സംഗ്രഹ രൂപം സെർച്ച് ചെയ്യുന്നവർക്ക് എളുപ്പത്തിൽ ലഭിക്കും. അതുകൊണ്ട് തന്നെ സംഗ്രഹം വായിച്ച് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കാൻ ഉപയോക്താവിന് സാധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിശാലമായ വിവരങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകിക്കൊണ്ട് ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് സെർച്ച് എഞ്ചിന് പിന്നിലെ ലക്ഷ്യം.

വ്യാജ വിവരങ്ങൾ
 

വ്യാജ വിവരങ്ങൾ കണ്ടെത്തുന്നതിനായി സെർച്ച് എഞ്ചിനിൽ ഒരു ഫീച്ചർ ഉൾപ്പെടുത്തുമെന്ന് സെർച്ച് എഞ്ചിൻ വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമായി ഒരു റിസർച്ച് എഞ്ചിൻ അഥവാ ഒരു തരത്തിലുള്ള അഗ്രഗേറ്റർ ആയിട്ടാണ് ഈ സെർച്ച് എഞ്ചിൻ പ്രവർത്തിക്കുക.

കൊറോണ

കൊറോണ വൈറസിനെക്കുറിച്ച് ലോകം ബോധവാന്മാരായ ജനുവരി മുതൽ ഓൺലൈനിൽ ഇതുമായി ബന്ധപ്പെട്ട അനവധി വിവരങ്ങൾ ലഭ്യമായി തുടങ്ങി. ശാസ്ത്രജ്ഞരും ഗവേഷകരും കൊറോണയെ കുറിച്ച് മനസിലാക്കാൻ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്നതും ഇന്റർനെറ്റാണ്. എല്ലാ ദിവസവും കോവിഡ് -19 നെക്കുറിച്ചുള്ള പതിനായിരക്കണക്കിന് അക്കാദമിക് ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഓൺലൈനിൽ വരുന്നുണ്ട്.

കൂടുതൽ വായിക്കുക: കാശില്ലാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഇതാ ഒരു എളുപ്പവഴി

മൈക്രോ സൈറ്റുകൾ

സെർച്ച് എഞ്ചിനുകൾ, മൈക്രോ സൈറ്റുകൾ, റെഡ്ഡിറ്റിലെ കമ്മ്യൂണിറ്റികൾ എന്നിവയടക്കമുള്ള കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും ഗവേഷണങ്ങളുടെയും ട്രാക്ക് സൂക്ഷിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ലോകാരോഗ്യസംഘടന പോലുള്ള സംഘടനകൾ കൊറോണ ഗവേഷണത്തിനായി പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഗവേഷകർക്കും ഡോക്ടർമാർക്കും ഏറെ പ്രയോജനകരമാണ്.

ടെക്നിക്കൾ ടൂളുകൾ

ആഗോള തലത്തിൽ കൊറോണയെ സംബന്ധിക്കുന്ന ഗവേഷണങ്ങളെ സഹായിക്കാൻ പല വിധത്തിലുള്ള ടെക്നിക്കൾ ടൂളുകൾ ഉണ്ടാവുന്നുണ്ടെങ്കിലും ഇന്ത്യയെ മാത്രം കേന്ദ്രീകരിച്ച് അങ്ങനെയൊന്ന് ഇല്ല എന്നതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റിലെ ആർട്ടിഫിഷ്യൽ ഇന്റലിർൻസ് വിഭാഗത്തെ ഇത്തരെമാരു സെർച്ച് എഞ്ചിൻ ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്.

കൂടുതൽ വായിക്കുക: പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ റെനോ 3എ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Faculty and students of artificial intelligence from the Indian Institute of Information Technology and Management in Kerala have launched a new search engine for COVID-19 medical researchers. The engine is called vilokana.in which means "finding out" in Sanksrit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X