PSC പരീക്ഷയിൽ കോപ്പിയടിച്ചത് തൻറെ കഴിവെന്ന് നസിം, എടുത്തുടുത്ത് ട്രോളൻമാർ
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതിയായ നസിമിന് സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ വക പൊങ്കാലയാണ്. പിഎസ് സി പരീക്ഷയ്ക്ക് കോപ്പിയടിച്ചതിൻറെ പേരിൽ പിടിക്കപ്പെട്ട നസിം കഴിഞ്ഞ ദിവസം തൻറെ ഫേസ്ബുക്ക് പ്രോഫൈൽ പിക്ച്ചർ അപ്ഡേറ്റ് ചെയ്തതാണ് സംഭവത്തിൻറെ തുടക്കം.

അപ്ഡേറ്റ് ചെയ്ത പ്രൊഫൈൽ പിക്ച്ചറിനൊപ്പം ''തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ മനസിൽ തീരുമാനിച്ച നിമിഷമായിരുന്നു ഞാൻ ആദ്യമായി വിജയിച്ചത്'' എന്ന് എഴുതിയിരുന്നു. ഇതിന് താഴെ കമൻറായി ഒരാൾ എങ്ങനെ തോൽക്കാൻ അമ്മാതിരി കോപ്പിയടിയല്ലേ നടത്തുന്നത് എന്ന കമൻറ് ഇട്ടു.

ഇതിന് മറുപടിയായി നസിം ഇട്ട പോസ്റ്റാണ് ഇപ്പോൾ ട്രോളന്മാർക്ക് തന്നെ അടിക്കാനുള്ള വടിയായി നസിം കൊടുത്തിരിക്കുന്നത്. കോപ്പി അടിച്ചെങ്കിൽ അത് എൻറെ കഴിവ്, ഒന്ന് പോടെ എന്നാണ് നസിം റിപ്ലെയായി പറഞ്ഞത്. ഇതോടെ ട്രോളന്മാർ തേനിച്ചകൂട് ഇളകിയത് പോലെ ട്രോളുകളുമായി രംഗത്തെത്തി.

നസീമിൻറെ കമൻറിനെതിരെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തെറ്റ് ചെയ്തതും പോരാഞ്ഞ് അത് മിടുക്കായി കൊണ്ടുനടക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആളുകളുടെ അഭിപ്രായം. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ കത്തികയറുകയാണ്.

ട്രോളന്മാർ സംഭവം ഏറ്റെടുത്തത്ത് നസിമിനെ കളിയാക്കാനും കടുത്ത രീതിയിൽ വിമർശിക്കാനും ആരംഭിച്ച് കഴിഞ്ഞു. ഇതിനൊപ്പം PSC പരീക്ഷകൾ എഴുതി നടക്കുന്നവരുടെ വിഷമവും ചില ട്രോളന്മാർ എടുത്ത് കാട്ടുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ മലയാളികളുടെ ഇടപെടലുകൾ നമ്മൾ മുമ്പും കണ്ടിട്ടുള്ളതാണ്. പല പ്രശ്നങ്ങളിലും ഇടപെടാനും വിമർശനങ്ങൾ ഉന്നയിക്കാനും മലയാളി മുൻ പന്തിയിലാണ്. ട്രോളന്മാർ ഇടപെട്ടാൽ ആ വിഷയം കത്തി കയറുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതിന് ഏറ്റവും പുതിയ സംഭവമാണ് നസിമിന് കിട്ടിയ ട്രോൾ പെരുമഴ.


Click it and Unblock the Notifications








