കേരളവിഷൻ ബ്രോഡ്ബാന്റ് കുറഞ്ഞ നിരക്കിൽ നൽകുന്ന മികച്ച പ്ലാനുകൾ

|

കേരളത്തിലെ ബ്രോഡ്ബാന്റ് സേവന വിപണിയിൽ മുൻപന്തിയിലാണ് കേരളവിഷൻ. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് കേരളവിഷൻ ബ്രോഡ്ബാന്റിന്റെ സവിശേഷത. 419 രൂപ മുതലാണ് കേരളവിഷൻ ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ ആരംഭിക്കുന്നത്. 150 എംബിപിഎസ് വേഗത വരെ നൽകുന്ന പ്ലാനുകൾ കേരളവിഷൻ 1000 രൂപയിൽ താഴെ വിലയിൽ തന്നെ നൽകന്നുണ്ട്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

 

419 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

419 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

ഏറ്റവും വില കുറഞ്ഞ കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനിന് 419 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 600 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത 2 എംബിപിഎസ് ആയി കുറയും. ടാക്സ് കൂടാതെയുള്ള തുകയാണ് ഇത്.

220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്

499 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

499 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക നൽകുന്ന രണ്ടാമത്തെ വില കുറഞ്ഞ പ്ലാനാണ് 499 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 50 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

555 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ
 

555 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

555 രൂപ വിലയുള്ള കേരളവിഷൻ പ്ലാനിലൂടെ വരിക്കാർക്ക് 60 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഒരു മാസത്തേക്ക് 4000 ജിബി ഡാറ്റയും നൽകുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന 4000 ജിബിയും ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീടെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

BSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാംBSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാം

649 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

649 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റിന്റെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ആരംഭിക്കുന്നത് 649 രൂപ പ്ലാൻ മുതലാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഒര മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിന്റെ വേഗത 30 എംബിപിഎസ് ആണ്. വേഗത കുറവാണെങ്കിലും ധാരാളം ഡാറ്റ ആവശ്യമായി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

799 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

799 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റിന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്നാണ് 799 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഇത് മികച്ച വേഗത തന്നെയാണ്. ഈ പ്ലാനിലൂടെ മൊത്തം 4000 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഡാറ്റ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?

849 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

849 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

കേരളവിഷൻ നൽകുന്ന രണ്ടാമത്തെ അൺലിമിറ്റഡ് പ്ലാനാണ് 849 രൂപയുടേത്. 649 രൂപ പ്ലാനിന് സമാനമായി ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ് ഇത്. യാതൊരു വിധ എഫ്യുപി ലിമിറ്റുകളും ഈ പ്ലാനിനില്ല. 40 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. മാന്യമായ വേഗതയും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന ഈ പ്ലാൻ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്.

999 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

999 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റിന്റെ 999 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 4500 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 150 എംബിപിഎസ് വേഗതയും നൽകുന്നുണ്ട്. ഈ വേഗത ആവശ്യമായി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. 4500 ജിബിയും ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു.

Airtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനിAirtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനി

Best Mobiles in India

English summary
KeralaVision fiber broadband plans start from Rs.419. KeralaVision offers plans that provide speeds of up to 150 Mbps at a price of less than 1000 rupees.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X