യുദ്ധക്കളങ്ങളിലെ കൊലയാളി റോബോട്ടുകൾ യാഥാർത്ഥ്യമാകുന്നു; അറിയേണ്ടതെല്ലാം

|

ആളില്ലാ ടാങ്കുകളുടെ റെജിമെന്റുകൾ, ജനങ്ങളുടെ കൂട്ടത്തിൽ കലാപകാരികളെ കണ്ടെത്താൻ സഹായിക്കുന്ന ഡ്രോണുകൾ, മനുഷ്യരെ പോലെ പഠിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് "തലച്ചോറുകൾ" നിയന്ത്രിക്കുന്ന ആയുധങ്ങൾ എന്നിവയെല്ലാം സിനിമകളിൽ കണ്ട വെറും സങ്കൽപ്പമല്ല. ഇത്തരമൊരു ലോകത്തിലേക്ക് നമ്മൾ കടക്കുകയാണ്. ആയുധ വ്യവസായത്തിന്റെ "സ്മാർട്ട്" സാങ്കേതികവിദ്യയാണ് "യുദ്ധത്തിലെ മൂന്നാമത്തെ വിപ്ലവം" എന്ന് വിശേഷിപ്പിക്കുന്ന ഈ മാറ്റത്തിന്റ ചുക്കാൻ പിടിക്കുന്നത്.

പ്രോട്ടോടൈപ്പ് ആയുധങ്ങൾ

യുദ്ധക്കളത്തിലെ വിവിധ മേഖലകളായ വായുവിൽ, കടലിൽ, കടലിനടിയിൽ കരയിൽ ലോകമെമ്പാടുമുള്ള സൈന്യം ഇപ്പോൾ പ്രോട്ടോടൈപ്പ് ആയുധങ്ങൾ പ്രദർശിപ്പിക്കുകയാണ്. നമ്മുടെ ലോകക്രമത്തെ തന്നെ വലിയ അളവിൽ മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയുടെ വലിയ വികാസമാണ് ഇത്. അതിനൊപ്പം തന്നെ വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്.

കലാഷ്നികോവ് തോക്ക്

റഷ്യൻ ആയുധ നിർമ്മാതാവായ കലാഷ്നികോവ് പൂർണ്ണമായും ഓട്ടോമേറ്റഡ് ആയുധങ്ങളുടെ ഒരു സ്യൂട്ട് വികസിപ്പിക്കുന്നുണ്ട്. കലാഷ്നികോവിന്റെ "ന്യൂറൽ നെറ്റ്" കോംബാറ്റ് മൊഡ്യൂൾ ഏറ്റവും ശക്തമായ ആയുധങ്ങളിൽ ഒന്നായി മാറും. ഇതിൽ 7.62 എംഎം മെഷീൻ ഗൺ, കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. നിർമ്മാതാക്കൾ അവകാശപ്പെടുന്നതനുസരിച്ച് മനുഷ്യന്റെ നിയന്ത്രണം ഇല്ലാതെ തന്നെ സ്വന്തമായി ടാർഗെറ്റുചെയ്യനും തീരുമാനങ്ങൾ എടുക്കാനും ഇതിന് സാധിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾ

എഐ യുദ്ധവിമാന പൈലറ്റ്

എഐ യുദ്ധവിമാന പൈലറ്റ്

റഷ്യയിലെ ടാസ് വാർത്താ ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവിനായി ന്യൂറൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എഐ ഫൈറ്റർജെറ്റ് പൈലറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത് ഓട്ടോ പൈലറ്റ് പോലുള്ള സാങ്കേതികവിദ്യയല്ല. പൂർണമായും എഐ നിയന്ത്രണത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.

ന്യൂറൽ നെറ്റ്‌വർക്ക്

പ്രവചനാതീതമായ അവസരങ്ങളിൽ കൃത്യമായി പ്രവർത്തിക്കുന്നതിന് പ്രീ-പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത കമ്പ്യൂട്ടറിൽ നിന്ന് വ്യത്യസ്തമായി, ഒരു ന്യൂറൽ നെറ്റ്‌വർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് നേരത്തെ പരിചിതമല്ലാത്ത സാഹചര്യങ്ങളുമായി പോലും പൊരുത്തപ്പെടുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.

കലാഷ്നികോവ് മൊബൈൽ റോക്കറ്റ് യൂണിറ്റ്

ആയുധങ്ങൾ ന്യൂറൽ നെറ്റ്‌വർക്കുകളും നൂതന കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏത് അടിസ്ഥാനത്തിൽ ആയിരിക്കും ഇവ ആക്രമണം നടത്താൻ തീരുമാനമെടുത്തതെന്ന കാര്യം വ്യക്തമല്ല. ഇത് വളരെ അപകടകരമാണ് എന്ന് ഡിഫെൻസ് സ്പെഷ്യലിസ്റ്റ് അൾട്രാ ഇലക്ട്രോണിക്സിലെ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ നാൻസൺ പറയുന്നു. ആയുധ നിർമ്മാതാക്കൾ ഉന്നയിക്കുന്ന ചില അവകാശവാദങ്ങളെക്കുറിച്ച് അദ്ദേഹത്തിന് സംശയമുണ്ട്.

കൂടുതൽ വായിക്കുക: അർഹമായ റേഷൻ രാജ്യത്ത് എവിടെ നിന്നും ലഭിക്കും, മേരാ റേഷൻ ആപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെകൂടുതൽ വായിക്കുക: അർഹമായ റേഷൻ രാജ്യത്ത് എവിടെ നിന്നും ലഭിക്കും, മേരാ റേഷൻ ആപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെ

റെസ്പോൺസ്

ഒരു ഭീഷണിയുടെ സ്വഭാവം വിശകലം ചെയ്ത് സ്വപ്രേരിത പ്രതിരോധ സംവിധാനങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയും. എതിരാളികൾ വിട്ട മിസൈലിന്റെ ആകൃതി, വലുപ്പം, വേഗത, പാത എന്നിവ കണ്ടെത്തി മനുഷ്യനേക്കാൾ വേഗത്തിൽ ഉചിതമായ റെസ്പോൺസ് എടുക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. ഇത്തരം സംവിധാനങ്ങൾക്ക് പരിചയമില്ലാത്ത എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെയായിരിക്കും ഇത് പ്രതികരിക്കുക എന്ന് വ്യക്തമല്ല. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കും.

ബോംബുകളുമായി ഡ്രോൺ

2001 മുതൽ മിസൈൽ ആക്രമണം നടത്താൻ റിമോട്ട് പൈലറ്റ് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ടെർമിനേറ്റർ സിനിമകളിൽ കാണുന്നത് പോലുള്ള സ്കൈനെറ്റ് സൂപ്പർ കമ്പ്യൂട്ടർ ലോകം ഏറ്റെടുക്കുമെന്ന് ആശയത്തെ വിഢിത്തം എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സാങ്കേതികവിദ്യയുടെ വികാസം മനുഷ്യനിലുള്ളതിന് സമാനമായ ശേഷികൾ കമ്പ്യൂട്ടറുകൾക്കോ റോബോർട്ടുകൾക്കോ ഉണ്ടാക്കാം എന്ന ആശയത്തെ പലരും തള്ളിക്കളയുന്നു.

സൂപ്പർ ഇന്റലിജന്റ്

നിലവിലെ പ്രശ്നം സൂപ്പർ ഇന്റലിജന്റ് റോബോട്ടുകളിലല്ല, മറിച്ച് വളരെ ചുരുങ്ങിയ അവസരങ്ങളിൽ ഒഴികെ സിവിലിയൻ ടാർഗെറ്റുകളും സൈനിക ടാർഗെറ്റുകളും തമ്മിൽ പരസ്പരം വേർതിരിക്കാൻ സാധിക്കാത്ത സംവിധാനമാണഅ എന്ന് ഷെഫീൽഡ് സർവകലാശാലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് പ്രൊഫസർ നോയൽ ഷാർക്കി വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ഈ ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണംകൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ഈ ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം

കോംബാറ്റ്

ഇത്തരം ആശങ്കകൾക്കിടയിലും, കലാഷ്‌നികോവിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ റഷ്യയിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ഇവ സെമി ഓട്ടോണോമസോ ഓട്ടോണമസോ ആയ ആയുധകങ്ങൾ മാത്രമല്ലെല്ലാണ് റിപ്പോർട്ടുകൾ. ആളില്ലാത്ത ഗ്രൌണ്ട് കോംബാറ്റ് വാഹനമാണ് യുറാൻ -9, അതിൽ മെഷീൻ ഗൺ, 30 എംഎം പീരങ്കി എന്നിവയുണ്ട്. 10 കിലോമീറ്റർ വരെ ദൂരത്തിൽ ഇത് റിമോട്ടായി നിയന്ത്രിക്കാൻ കഴിയും.

Best Mobiles in India

English summary
Troops around the world are now displaying prototype weapons in various areas of the battlefield.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X