ഈ പ്ലാനുകളുടെ കാര്യത്തിൽ ജിയോയെ പിന്നിലാക്കി വോഡാഫോൺ ഐഡിയ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) അതിന്റെ എതിരാളികളും ഒന്നും രണ്ടും സ്ഥാനക്കാരുമായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയോട് മത്സരിക്കാൻ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ആനുകൂല്യങ്ങളുടെ കാര്യത്തിൽ വിയുടെ പ്രീപെയ്ഡ് പ്ലാനുകൾ മറ്റ് ഓപ്പറേറ്റർമാരുടെ പ്ലാനുകളെക്കാൾ വളരെ മുന്നിലാണ്. വീക്കെൻഡ് ഡാറ്റ റോൾഓവർ, ഓൾ നൈറ്റ് ഓഫർ എന്നീ ഓഫറുകളാണ് വിഐയുടെ പ്ലാനുകളുടെ ഏറ്റവും വലിയ ആകർഷണീയത. ഈ രണ്ട് ഓഫറുകളും കമ്പനി/യുടെ പ്ലാനുകളെ കൂടുതൽ ആകർഷകമാക്കുന്നു.

ചില പ്ലാനുകളുടെ കാര്യത്തിൽ വോഡാഫോൺ ഐഡിയ ജിയോയെക്കാൾ മുന്നിലാണ് എന്ന് പറഞ്ഞാൽ ഇത് വിശ്വസിക്കാൻ അല്പം പ്രയാസം ഉണ്ടായേക്കും. എന്നാലിത് സത്യമാണ്. ചില പ്ലാനുകളുടെ കാര്യത്തിൽ ജിയോയെക്കാൾ മികച്ചത് വോഡാഫോൺ ഐഡിയ തന്നെയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് 500 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ. ജിയോ 449 രൂപയ്ക്കും വോഡാഫോൺ ഐഡിയ 501 രൂപയ്ക്കും പ്രീപെയെഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ 2 രൂപ കൂടുതലാണ് എങ്കിലും വിഐയുടെ പ്ലാൻ മികച്ചതാണ്.

റിലയൻസ് ജിയോ 499 രൂപ പ്ലാൻ
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 499 രൂപയുടെ പ്ലാൻ നൽകുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ അതിന്റെ പ്ലാനുകളുടെ വിലയിൽ മാറ്റം വരുത്തിയപ്പോഴാണ് ജിയോ പുതിയ 499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയത്. ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 28 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് കൂടാതെ കമ്പനി 6 ജിബി ബോണസ് ഡാറ്റയും വരിക്കാർതക്ക് നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 90 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ജിയോയുടെ 499 രൂപ പ്ലാനിലൂടെ മികച്ച ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമേ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും കമ്പനി നൽകുന്നുണ്ട്. റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ സബ്‌സ്‌ക്രിപ്‌ഷന് സാധാരണ നിലയിൽ 499 രൂപയാണ് വില വരുന്നത്. ജിയോയുടെ 499 രൂപ പ്ലാനിലൂടെ ഇത് സൌജന്യമായി ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ജിയോടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും.

വോഡഫോൺ ഐഡിയ 501 രൂപ പ്ലാൻ
വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് നൽകുന്ന മികച്ചൊരു പ്ലാനാണ് 501 രൂപയുടേത്. ഈ പ്ലാനും അടുത്തിടെയാണ് പുറത്തിറക്കിയത്. ഇത് വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യങ്ങൾ നൽകുന്നു. കൂടാതെ രാത്രി 12 മുതൽ രാവിലെ 6 വരെ സൌജന്യ ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും. 501 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോയുടെ പ്ലാൻ പോലെ 28 ദിവസത്തെ വാലിഡിറ്റിയാണ് വിഐ 501 രൂപ പ്ലാനും നൽകുന്നത്.

വിഐയുടെ 501 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 16 ജിബി ബോണസ് ഡാറ്റയാണ് നൽകുന്നത്. ജിയോ 499 രൂപ പ്ലാൻ 6 ജിബി ബോണസ് ഡാറ്റ മാത്രമാണ് നൽകുന്നത്. വിഐയുടെ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം ഡാറ്റ 100 ജിബിയാണ്. ഈ പ്ലാനിലൂടെ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് അധിക ചിലവുകളില്ലാതെ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു. ഈ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷന് സാധാരണ നിലയിൽ 499 രൂപയാണ് വില വരുന്നത്.


Click it and Unblock the Notifications








