ഫ്ലിപ്പ്കാർട്ടിലെ ദീപാവലി ഓഫർ ഇന്ന് അവസാനിക്കും; ഐഫോണും പിക്സൽ ഫോണും വിലക്കുറവിൽ വാങ്ങാനുള്ള അവസാന ദിനം
ദീപാവലി പ്രമാണിച്ച് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ച പ്രത്യേക ഓഫർ വിൽപന ഇന്ന് അവസാനിക്കും. സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും മികച്ച ഓഫറാണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും മികച്ച ഡിസ്കൗണ്ടുകൾ ലഭിക്കുന്നത് ഐഫോൺ 13, ഐഫോൺ 14 , ഗൂഗിൾ പിക്സൽ 7 എന്നീ ഫോണുകൾക്കാണ്.
ആകർഷകമായ ഓഫറുകളിൽ തന്നെ ഈ ഫോണുകൾ സ്വന്തമാക്കാനുള്ള അവസരം ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് നൽകിയിരിക്കുകയാണ്. നാളെ മുതൽ ഈ പ്രത്യേക ഓഫർ ഉണ്ടായിരിക്കുന്നതല്ലെന്നും ഇവർ അറിയിച്ചിരിക്കുന്നു. ആയതിനാൽ തന്നെ ഈ ഫോണുകൾ മികച്ച ഓഫറിൽ സ്വന്തമാക്കാനുള്ള അവസരത്തിൻറെ അവസാന നാളാണ് ഇന്ന്. മുകളിൽ നൽകിയിരിക്കുന്ന സ്മാർട്ട് ഫോണുകളുടെ ഓഫറുകൾ എന്താണെന്ന് വിശദമായി പരിശോധിക്കാം.

MOST READ: വീട് വൃത്തിയാക്കാതെ എന്ത് ദീപാവലി! 50% ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാവുന്ന വാക്വം ക്ലീനറുകൾ
57,499 രൂപയ്ക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോൺ ആണ് ഐഫോൺ 14. ഫോണിന്റെ 128 ജിബി അടിസ്ഥാന വേരിയന്റ് ഇപ്പോൾ വെറും 33,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. അതായത് 23, 500 രൂപയുടെ ഡിസ്കൗണ്ട്. ഈ ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കുകയാണെങ്കിൽ 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിനായി ആപ്പിൾ തയ്യാറാക്കിയിരിക്കുന്നത്. 2532 x 1170 പിക്സൽ റെസലൂഷനും 60Hz പുതുക്കൽ നിരക്കും ഈ സ്ക്രീനിന് അവകാശപ്പെടാനുണ്ട്.
ക്യാമറാ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 12എംപി ഡ്യുവൽ ക്യാമറ സംവിധാനമാണ് ഫോണിന് നൽകിയിരിക്കുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 12 എംപിയുടെ തന്നെ ഫ്രണ്ട് ക്യാമറയും ഐഫോൺ 14ൽ സ്ഥാനം പിടിച്ചിരിക്കുന്നു. 6 ജിബിയാണ് ഫോണിന്റെ റാം. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് ഫോണിന്റെ സ്റ്റോറേജ് വേരിയന്റുകൾ. ആപ്പിളിന്റെ തന്നെ എ15 ബയോണിക് ചിപ്പും ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. 3279mAh ആണ് ബാറ്ററി.

ഐഫോൺ 13ന് ദീപാവലി പ്രമാണിച്ച് ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫർ എന്താണെന്ന് പരിശോധിക്കാം. 50,999 രൂപയ്ക്ക് ആയിരുന്നു ഐഫോൺ 13 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ എല്ലാ ഓഫറുകളും ഉൾപ്പെടുത്തി 28,249 രൂപയ്ക്ക് ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അതായത് 22,750 രൂപയുടെ കിഴിവ്. ഈ ഫോണിനും 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ആപ്പിൾ നൽകിയിരിക്കുന്നത്. 2532 x 1170 പിക്സൽ റെസലൂഷനും 60Hz പുതുക്കൽ നിരക്കും ഈ സ്ക്രീനിനും അവകാശപ്പെടാൻ സാധിക്കുന്നതാണ്.
ഐഫോൺ 14 സ്റ്റാന്റേർഡ് മോഡലിന് അവകാശപ്പെട്ട ക്യാമറ ഫീച്ചറുകൾ തന്നെയാണ് ഐഫോൺ 13ലും കാണാൻ സാധിക്കുന്നത്. 12 എംപിയുടെ ഡ്യുവൽ ക്യാമറ സിസ്റ്റവും 12 എംപിയുടെ തന്നെ സെൽഫി ക്യാമറയും. എന്നാൽ റാം ഐഫോൺ 14നെക്കാൾ കുറവാണ്. 4 ജിബി മാത്രമാണ് ഇതിന്റെ റാം. സ്റ്റോറേജ് വേരിയന്റിൽ 1ടിബി സ്റ്റോറേജ് ഐഫോൺ 13 വാഗ്ദാനം ചെയ്യുന്നുണ്ട്. 3227mAh ബാറ്ററിയാണ് ഈ ഫോണിനായി ആപ്പിൾ നൽകിയിരിക്കുന്നത്.
ഈ ദീപാവലിക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് മികച്ച ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു ഫോൺ ആണ് ഗൂഗിൾ പിക്സൽ 7. 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയുമായി ആണ് ഈ ഫോൺ എത്തുന്നത്. മികച്ച ക്യാമറ സവിശേഷതകളാണ് ഈ ഫോണിനെ വ്യത്യസ്തനാക്കുന്നത്. 50എംപി ഡ്യുവൽ ക്യാമറ സംവിധാനമാണ് ഈ ഫോണിനായി ഗൂഗിൾ തയ്യാറാക്കിയിരിക്കുന്നത്. 4355 mAh ആണ് ബാറ്ററി. 128 ജിബിയുടെ ഈ ഫോൺ ഇപ്പോൾ 17,749 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.
പിക്സൽ 7എയ്ക്കും മികച്ച ഓഫറാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഓഫറുകളും ഉൾപ്പെടെ 10,249 രൂപയ്ക്ക് ഈ ഫോൺ ലഭിക്കും എന്നാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയാണ് ഫോണിന് അവകാശപ്പെടാനുള്ളത്. 64എംപി പ്രൈമറി സെൻസറും 13എംപി അൾട്രാവൈഡ് സെൻസറും ക്യാമറയുടെ കരുത്ത് കൂട്ടുന്നു. ഫ്രണ്ട് ക്യാമറയും 13എംപി തന്നെയാണ്. 4385mAh ആണ് ബാറ്ററി.


Click it and Unblock the Notifications








