ഗൂഗിൾ ക്രോം ഒഎസിന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ പണി കിട്ടും, കാരണം ഇതാണ്

|

കഴിഞ്ഞ ആഴ്ച ഗൂഗിൾ പുതിയ ക്രോം ഒഎസ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. ഇത് സ്റ്റേബിൾ റിലീസായതിനാൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ ഈ അപ്‌ഡേറ്റ് ഇൻസ്റ്റാൾ നിരവധി ഉപയോക്താക്കൾ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. അടിസ്ഥാന കാര്യങ്ങളിൽ പോലും വലിയ പ്രശ്നങ്ങളാണ് പുതിയ അപ്ഡേറ്റിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് പോലീസ് എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ക്രോം ഒഎസ്

ക്രോം ഒഎസ് വേർഷൻ 91.0.4472.147 ആണ് ഇപ്പോൾ വലിയ ചർച്ചയായികൊണ്ടിരിക്കുന്നത്. ഈ അപ്ഡേറ്റിന് ശേഷം ക്രോംബുക്കിന്റെ പെർഫോമൻസിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ക്രോം ബ്രൗസറിൽ ഒന്നിലധികം ടാബുകൾ തുറക്കുന്നതോ ആപ്പുകൾ മാറി മാറി ഉപയോഗിക്കുന്നതോ ആയ അവസരങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളല്ല റിപ്പോർട്ട് ചെയ്തത് മറിച്ച് വളരെ ബേസിക്ക് ആയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ഈ ബ്രൌസറിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നാണ് പരാതി.

കൈത്തണ്ടയിൽ നിന്ന് സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ച് 4 വയസുകാരിക്ക് പൊള്ളലേറ്റുകൈത്തണ്ടയിൽ നിന്ന് സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ച് 4 വയസുകാരിക്ക് പൊള്ളലേറ്റു

പിസി

നിരവധി ഉപയോക്താക്കൾ റിപ്പോർട്ടുചെയ്‌തത് പോലെ ടൈപ്പുചെയ്യൽ, നാവിഗേറ്റിങ്, ആപ്പുകൾ ഓപ്പൺ ചെയ്യൽ എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങളിൽ പോലും പ്രശ്നങ്ങൾ ഉണ്ട്. ഇവ ചെയ്യുമ്പോൾ പിസി ഹാങ് ആവുന്നുവെന്നാണ് ആളുകൾ പരാതിപ്പെടുന്നത്. ഇതിന് പരിഹാരം കാണാൻ എല്ലാ എക്സ്റ്റൻഷനുകളും ഡിസേബിൾ ചെയ്തും, പവർവാഷ് ചെയ്തും, പിസി റീസ്റ്റാർട്ട് ചെയ്തുമൊക്കെ ട്രബിൾഷൂട്ടിംഗ് നടത്തിയിട്ടും കാര്യമെന്നും ഇല്ലെന്നാണ് റിപ്പോർട്ട്.

ഡയഗ്നോസ്റ്റിക്സ് ആപ്പ്
 

ചില സാഹചര്യങ്ങളിൽ ഡയഗ്നോസ്റ്റിക്സ് ആപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ 100% സിപിയു ഉപയോഗം വരെ ഉണ്ടായതായാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ പുതിയ ക്രോമിലെ പ്രശ്നം ഉയർന്ന സിപിയു ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. അതേസമയം ചില ഉപയോക്താക്കൾ തികച്ചും സാധാരണമായ സിപിയു ഉപയോഗത്തിൽ പോലും വളരെ സ്ലോ ആയിട്ടൈണ് പ്രവർത്തിക്കുന്നത് എന്നും ബാഗ്രൌണ്ടിൽ കൂടുതൽ പെർഫോമൻസ് വേണ്ട പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും റിപ്പോർട്ട് ചെയ്തു.

സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 12,499 രൂപ മുതൽസാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 12,499 രൂപ മുതൽ

ക്രോംബുക്ക്

എല്ലാ ക്രോംബുക്കുകളെയും മുകളിൽ പറഞ്ഞ ഈ പ്രശ്നം ബാധിക്കുന്നില്ല. ക്രോം ഒഎസ് വേർഷൻ 91.0.4472.147 ലേക്ക് അപ്‌ഡേറ്റുചെയ്‌തതിന് ശേഷം യാതൊരു പെർഫോമൻസ് പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് റെഡ്ഡിറ്റ് ത്രെഡിലെ ചില ഉപയോക്താക്കൾ പറയുന്നു. പ്രശ്‌നം ഉണ്ടാകുന്നത് ഗ്രന്റ്, ഹാച്ച് ബോർഡുകളുള്ള ഡിവൈസുകളിൽ മാത്രമാണെന്നാണ് നിലവിൽ ലഭ്യമായ ഡാറ്റകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

ക്രോം ഒഎസ് 91.0.4472.147

ക്രോം ഒഎസ് 91.0.4472.147 ഇൻസ്റ്റാളുചെയ്‌തതിനുശേഷം നിങ്ങൾക്ക് മുകളിൽ സൂചിപ്പിച്ച പെർഫോമൻസ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്രോം ബഗ്‌സ് ട്രാക്കറിൽ ഈ ബഗ് റിപ്പോർട്ട് ചെയ്യുക. അതല്ലെങ്കിൽ ക്രോംഒഎസ് ടീമിന് റിപ്പോർട്ട് അയയ്‌ക്കുന്നതിനായി ക്രോംബുക്കിലെ alt + shift + i എന്നിവ അമർത്തിയാലും മതിയാകും. ഇതുവരെ പുതിയ ക്രോം ഒഎസ് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ പഴയ ഒഎസിൽ തന്നെ ക്രോംബുക്ക് ഉപയോഗിക്കുന്നതാവും നല്ലത്.

ആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾ

Most Read Articles
Best Mobiles in India

English summary
Chrome OS version 91.0.4472.147 is currently the talk of the town. Chromebook is reportedly having serious issues with its performance after this update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X