Home
News

ഇന്ത്യ 5ജിക്കായി കാത്തിരിക്കുമ്പോൾ എൽജി ദക്ഷിണ കൊറിയയിൽ 6ജി പ്രദർശിപ്പിച്ചു

പല ലോക രാജ്യങ്ങളിലും കുറച്ച് വർഷങ്ങളായി 5ജി നെറ്റ്വർക്ക് വാണിജ്യാടിസ്ഥാനത്തിൽ തന്നെ ലഭ്യമായിട്ടുണ്ട് എങ്കിലും ഇന്ത്യ 5ജിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇതേ സമയം എൽജി ദക്ഷിണ കൊറിയയിൽ 6ജി നെറ്റ്വർക്ക് പ്രദർശിപ്പിച്ചു. ഭാവി നെറ്റ്വർക്കിന്റെ സാധ്യതകൾ വ്യക്തമാക്കുന്നതായിരുന്നു എൽജി നടത്തിയ ഈ പ്രദർശനം. 4ജിയിൽ നിന്ന് 5ജിയിലേക്ക് എത്താൻ ഇന്ത്യ കാത്തിരിക്കുന്ന അവസരത്തിലാണ് ആറാം തലമുറ നെറ്റ്വർക്ക് പ്രദർശിപ്പിച്ചുകൊണ്ട് എൽജി ടെക് ലോകത്തെയാകമാനം അതിശയിപ്പിച്ചിരിക്കുന്നത്.

കൊറിയ സയൻസ് ആൻഡ് ടെക്‌നോളജി എക്‌സിബിഷൻ

2021ലെ കൊറിയ സയൻസ് ആൻഡ് ടെക്‌നോളജി എക്‌സിബിഷനിൽ വച്ചാണ് 6ജി വയർലെസ് സാങ്കേതികവിദ്യയുടെ ട്രാൻസ്മിഷൻ, റിസപ്ഷൻ കഴിവുകളുടെ ഒരു ഡെമോ എൽജി പ്രദർശിപ്പിച്ചത്. 6ജി സാങ്കേതികവിദ്യയുടെ സാധ്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ജർമ്മനിയിലെ ഫ്രോൺഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിച്ച പവർ ആംപ്ലിഫയറാണ് കമ്പനി ഉപയോഗിച്ചത്. ഇതൊരു പ്രദർശനം മാത്രമായിരുന്നുവെങ്കിലും 6ജിയുടെ സാധ്യതകൾ തുറന്ന് കാട്ടുന്ന നടപടി കൂടിയായിട്ടാണ് ടെക് ലോകം കാണുന്നത്.

ടെറാ ഹെർട്സ്

6ജി THz (ടെറാ ഹെർട്സ്) ഫ്രീക്വൻസി ബാൻഡ് ഉപയോഗിച്ച് നേർരേഖയിൽ 100 ​​മീറ്ററിൽ കൂടുതൽ ഡാറ്റ അയയ്‌ക്കാനും സ്വീകരിക്കാനും 2021 ഓഗസ്റ്റിൽ ജർമ്മനിയിലെ ബെർലിനിലും ഇതേ ആംപ്ലിഫയർ ഉപയോഗിച്ചിരുന്നു. എൽജിയുടെ പ്രദർശനത്തോടെ 100 GHz, 10 ടെറാഹെർട്സ് എന്നിവയുടെ ഫ്രീക്വൻസി ബാൻഡിനുള്ളിൽ ഡാറ്റ അയയ്‌ക്കാനും സ്വീകരിക്കാനും ടെറാഹെർട്‌സ് വയർലെസ് സാങ്കേതികവിദ്യ ഉപയോഗിക്കാം എന്ന് വ്യക്തമാകുന്നു.

ബാൻഡുകൾ

ഈ ബാൻഡുകൾ ഉപയോഗിച്ച് 1ടിബിപിഎസ് വരെ വയർലെസ് ഡാറ്റ ട്രാൻസ്മിറ്റ് വേഗത കൈവരിക്കാൻ കഴിയും. പക്ഷേ 4ജി, 5ജി നെറ്റ്‌വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 6ജി നെറ്റ്‌വർക്ക് കൂടുതൽ പവർ ഉപയോഗിക്കുന്നുണ്ട്. ഇത് മാത്രമല്ല ഇതിന് വളരെ ചെറിയ റേഞ്ചാണ് ഉള്ളത്. നിലവിലെ 5ജി നെറ്റ്‌വർക്കിൽ ഒരാൾക്ക് 10 ജിബിപിഎസ് വരെ ഡൗൺലോഡ് വേഗത ലഭിക്കും. ഇത് തിയ്യററ്റിക്കലായുള്ള വേഗതയുടെ കാര്യമാണ് എന്ന് ഓർക്കുക. 5ജി സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോൾ 6ജി സാങ്കേതികവിദ്യ 10 മടങ്ങ് കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകും.

കീ സൈറ്റ് ടെക്നോളജി

കീ സൈറ്റ് ടെക്നോളജി ഐഎൻസിയുമായി സഹകരിച്ച് എൽജി ചാനൽ മാറ്റങ്ങളും റിസീവറുകളുടെ സ്ഥാനവും അനുസരിച്ച് ബീം ദിശ മാറ്റാൻ കഴിയുന്ന അഡാപ്റ്റീവ് ബീംഫോർമിംഗ് സാങ്കേതികവിദ്യയും പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ബ്രാൻഡുകൾ ഒരേ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിനാൽ വരും വർഷങ്ങളിൽ 6ജി സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 6ജി സാങ്കേതികവിദ്യയുടെ സ്റ്റാൻഡേർഡൈസേഷൻ 2025 ഓടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം 6ജിയുടെ വാണിജ്യവൽക്കരണം 2029-ൽ ആരംഭിക്കും. എൽജി-കൈസാറ്റ് 6ജി റിസർച്ച് സെന്റർ സ്ഥാപിച്ചുകൊണ്ട് 2019-ൽ തന്നെ 6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ എൽജി ആരംഭിച്ചിരുന്നു.

ഇന്ത്യയിൽ 6ജി ലഭ്യമാകുന്നത് എപ്പോൾ

ഇന്ത്യയിൽ 6ജി ലഭ്യമാകുന്നത് എപ്പോൾ

5ജി സ്‌പെക്‌ട്രം അലോക്കേഷൻ പ്രതീക്ഷിച്ചതുപോലെ നടന്നാൽ 2022 അവസാനത്തോടെ തിരഞ്ഞെടുത്ത ഇന്ത്യയിലെ നഗരങ്ങളിലെങ്കിലും 5ജി നെറ്റ്‌വർക്കുകൾ ലഭിക്കാൻ തുടങ്ങും. എന്നാൽ 6ജി ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമില്ല. കാരണം ഈ സാങ്കേതികവിദ്യ ഇനിയും വികസിക്കാനുണ്ട്. നിലവിൽ ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് പരീക്ഷിച്ച് വരികയാണ്. ഇത് വൈകാതെ തന്നെ വാണിജ്യവത്കരിക്കുമെന്ന് പ്രതീക്ഷിക്കാം. 5ജി സജീവമായാൽ മാത്രമേ നമുക്ക് രാജ്യത്ത് 6ജി ലഭ്യമാകുന്നതിനെ കുറിച്ച് പറയാനാകൂ.

5ജി നെറ്റ്വർക്ക്

5ജി നെറ്റ്വർക്ക്

നിലവിൽ ജിയോ, എയർടെൽ എന്നീ മുൻനിര ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് പരീക്ഷിക്കുന്നുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ നിന്നും എയർടെല്ലിന് 1ജിബിപിഎസ് വേഗത വരെ ലഭിച്ചിട്ടുണ്ട്. 5ജി നെറ്റ്വർക്ക് ഇന്ത്യയിൽ എല്ലായിടത്തും എത്തിയാൽ സിനിമകൾ പോലും സെക്കന്റുകൾ കൊണ്ട് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ 5ജി റോൾഔട്ടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വരും മാസങ്ങളിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
LG demonstrated 6G network in South Korea While India is waiting for 5G. LG has showed a demo of the transmission and reception capabilities of 6G wireless technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X