കുറഞ്ഞ വൈദ്യുതി ഉപഭോഗം മാത്രമുള്ള പുതിയ എസിയുമായി എൽജി

|

ഈ വേനൽ കാലത്ത് എയർ കണ്ടീഷണർ വാങ്ങിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാം. എന്നാൽ വൈദ്യുതി ബിൽ കൂടുമെന്ന കാരണം കൊണ്ട് എസി വാങ്ങിക്കാതിരിക്കുന്ന ധാരാളം ആളുകളുണ്ട്. ഇതിന് പരിഹാരമായി പുതിയ എസി അവതരിപ്പിച്ചിരിക്കുകയാണ് എൽജി. എൽജി വിരാട് സൂപ്പർ 5-സ്റ്റാർ എയർകണ്ടീഷണറാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. എയർ കണ്ടീഷണറുകൾ, എയർ പ്യൂരിഫയറുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, വാട്ടർ പ്യൂരിഫയറുകൾ തുടങ്ങി നിരവധി ഗൃഹോപകരണങ്ങൾ എൽജി ഇലക്ട്രോണിക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെല്ലാമുള്ള എഐ എൽജി തിൻക്യു സാങ്കേതികവിദ്യ പുതി എയർ കണ്ടീഷണറിലും കമ്പനി നൽകിയിട്ടുണ്ട്.

 

എൽജി തിൻക്യു

യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും ഉപഭോക്താവിന്റെ ദൈനംദിന ജീവിതത്തിന് കൂടുതൽ സൗകര്യം നൽകുകയും ചെയ്യുന്നതാണ് എൽജി തിൻക്യു സാങ്കേതികവിദ്യ. ഈ ടെക്നോളജിയുമായി വരുന്ന പുതിയ എൽജി വിരാട് സൂപ്പർ 5-സ്റ്റാർ എയർകണ്ടീഷണറിൽ ഒന്നിലധികം ഇൻ-ബിൽറ്റ് സെൻസറുകൾക്കും വ്യത്യസ്ത സ്പീഡ് ഡ്യുവൽ റോട്ടറി കംപ്രസ്സറുകൾക്കും സപ്പോർട്ടുള്ള എഐ സാങ്കേതികവിദ്യയാണ് കമ്പനി നൽകിയിട്ടുള്ളത്. സെൻസറുകളിൽ നിന്നുള്ള ഇൻപുട്ടുകൾ സ്വയമേവ വിശകലനം ചെയ്തുകൊണ്ട് ഒപ്റ്റിമൽ കൂളിങ് നൽകാൻ ഈ എയർകണ്ടീഷണറിന് സാധിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

എസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ അറിയാംഎസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ അറിയാം

എൽജി വിരാട്

എൽജി വിരാട് സൂപ്പർ 5-സ്റ്റാർ എയർകണ്ടീഷണറിൽഷ 5.2 ഐസിർ റേറ്റിങാണ് ഉള്ളത്. 4.7 ഐസിർ റേറ്റിങുള്ള സാധാരണ 5-സ്റ്റാർ എയർകണ്ടീഷണറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനം മെച്ചപ്പെട്ട കാര്യക്ഷമതയാണ് ഇതിനുള്ളത്. കുറഞ്ഞ നിരക്കിൽ മാത്രം വൈദ്യുതി ഉപയോഗിക്കുകയും വൈദ്യുതി ബില്ലുകൾ കുറയ്ക്കുകയും ചെയ്യുന്ന തരത്തിലാണ് എയർ കണ്ടീഷണർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. എൽജി വിരാട് സൂപ്പർ എസി 35 ശതമാനം വലിയ ഔട്ട്‌ഡോർ യൂണിറ്റുമായിട്ടാണ് വരുന്നത്. അത് ഹീറ്റ് എക്‌സ്‌ചേഞ്ച് ഒപ്റ്റിമൈസ് ചെയ്യുകയും 11 ശതമാനത്തോളം ഊർജ്ജം കുറച്ച് ഉപയോഗിച്ച് ഉയർന്ന അന്തരീക്ഷ ചൂടിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

വില
 

എൽജി വിരാട് സൂപ്പർ 5-സ്റ്റാർ എയർകണ്ടീഷണറിന്റെ വില ആരംഭിക്കുന്നത് 65,990 രൂപ മുതലാണ്. സാധാരണ 5 സ്റ്റാർ എസികൾ ഇതിലും കുറഞ്ഞ വിലയിൽ ലഭ്യമാണ് എങ്കിലും കൂടുതൽ നേരം എസി പ്രവർത്തിപ്പിക്കുന്ന ആളുകൾക്ക് വാങ്ങാവുന്ന മികച്ച ചോയിസ് തന്നെയാണ് ഇത്. വില കൂടുതലായി തോന്നിയാലും ദീർഘകാലം ഉപയോഗിക്കുമ്പോൾ ലാഭിക്കുന്ന വൈദ്യുതി ബിൽ നോക്കിയാൽ എൽജി വിരാട് സൂപ്പർ 5-സ്റ്റാർ എയർകണ്ടീഷണർ ലാഭകരം തന്നെയാണ്. ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഈ എസിയിൽ എൽജി നൽകിയിരിക്കുന്നത്.

കരണ്ട് ബില്ല് കൂടാതെ എസി ഉപയോഗിക്കാനുള്ള വഴികൾ എന്തൊക്കെയാണ് എന്ന് നോക്കാംകരണ്ട് ബില്ല് കൂടാതെ എസി ഉപയോഗിക്കാനുള്ള വഴികൾ എന്തൊക്കെയാണ് എന്ന് നോക്കാം

എൽജി റഫ്രിജറേറ്ററുകളും പുറത്തിറക്കി

എൽജി റഫ്രിജറേറ്ററുകളും പുറത്തിറക്കി

പുതിയ എയർ കണ്ടീഷണറിനൊപ്പം എൽജി സൈഡ്-ബൈ-സൈഡ്, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ റഫ്രിജറേറ്ററിൽ ഇ-മൈകോം സെറ്റ് ചെയ്തിട്ടുണ്ട്. ഇത് വാതിൽ തുറക്കാതെ തന്നെ താപനില ക്രമീകരണം നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എഐ നൽകുന്ന സ്മാർട്ട് ലേണറുമായിട്ടാണ് റഫ്രിജറേറ്റർ വരുന്നു. ഇതിലൂടെ റഫ്രിജറേറ്ററിന്റെ ഉപയോഗ രീതി വിശകലനം ചെയ്യുകയും അതിനനുസരിച്ച് തണുപ്പിക്കൽ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു എന്ന് കമ്പനി പറയുന്നു. ഇതിന്റെ വില 43,999 രൂപയാണ്.

റഫ്രിജറേറ്റർ

2,21,899 രൂപയ്ക്ക് 23 ശതമാനം വലിയ ഇൻസ്റ്റാവ്യൂ വിൻഡോയുള്ള ഇൻസ്റ്റാവ്യൂ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഡിസ്പെൻസറിന്റെ നോസൽ പതിവായി വൃത്തിയായി സൂക്ഷിക്കുന്ന യുവിനാനോടിഎം സപ്പോർട്ടുള്ള ഡിസ്പെൻസറും ഇതിലുണ്ട്. അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് വാട്ടർ നോസിലിൽ നിന്ന് 99.99 ശതമാനം ബാക്ടീരിയകളും ഇത് ഓട്ടോമാറ്റിക്കായി കുറയ്ക്കുന്നു, അതുവഴി ഉപയോക്താക്കൾക്ക് ശുദ്ധമായ വെള്ളം ലഭിക്കും. ഇത് ഒരു പുതിയ ഹൈജീൻ ഫ്രെഷ് എയർ ഫിൽട്ടറുമായിട്ടാണ് വരുന്നത്. മറ്റ് നിരവധി ഫീച്ചറുകളും ഈ റഫ്രിജറേറ്ററിൽ ഉണ്ട്. മികച്ച റഫ്രിജറേറ്റർ തന്നെയാണ് ഇത്.

പുതിയ എസി വാങ്ങുന്നതിന് മുമ്പ് ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകപുതിയ എസി വാങ്ങുന്നതിന് മുമ്പ് ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

Best Mobiles in India

English summary
LG Introduces VIRAAT Super 5-Star Air Conditioner in India. It is an excellent AC with low power consumption and AI features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X