2021ലെ ഏറ്റവും സമ്പന്നൻ ടെസ്ലയുടെ എലൻ മസ്ക്, ആദ്യ പത്തിൽ സക്കർബർഗും ലാറി പേജും

|

2021ലെ ലോകത്തെ ധനികരുടെ പട്ടിക പ്രസിദ്ധീകരിച്ചു.എലോൺ മസ്‌കാണ് ഈ പട്ടികയിൽ ഒന്നാമൻ. ബില്യണയർ സൂചികയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഫേസ്ബുക്ക് സിഇഒ സക്കർബർഗും ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജിയും ഇടം പിടിച്ചിട്ടുണ്ട്. ബിൽഗേറ്റ്സ് രണ്ടാം സ്ഥാനത്താണ് ഉള്ളത്. ടെക്നോളജിയുമായി ബന്ധപ്പെട്ട ബിസിനസുകളാണ് ഈ ധനികരുടെയെല്ലാം പ്രധാന വരുമാനം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

എലൻ മസ്ക്

എലൻ മസ്ക്

ദക്ഷിണാഫ്രിക്കൻ വംശജനും യുഎസ് വ്യവസായിയുമായ എലൻ മസ്കാണ് ഈ വർഷത്തെ ലോകത്തിലെ ഏറ്റവും ധനികൻ. 195 ബില്യൺ ഡോളർ ആസ്തിയുള്ള ഇദ്ദേഹം ടെസ്ലയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും സിഇഒ ആണ്.

ജെഫ് ബെസോസ്

ജെഫ് ബെസോസ്

185 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ രണ്ടാമത്തെ വ്യക്തിയാണ് ബെസോസ്. അമേരിക്കൻ പൌരനായ ഇദ്ദേഹം ആമസോൺ സ്ഥാപകനും സിഇഒയുമാണ്. ബെസേസ് 2017 ഒക്ടോബർ മുതൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു. ഇത്തവണ ഇദ്ദേഹത്തിന് ഒന്നാം സ്ഥാനം നഷ്ടമായി. 2018 ജൂലൈയിൽ ഈ 56 വയസുകാരന്റെ ആസ്തി 150 ബില്ല്യൺ ഡോളറായി ഉയർന്നിരുന്നു.

ബിൽ ഗേറ്റ്സ്

ബിൽ ഗേറ്റ്സ്

134 ബില്യൺ ഡോളർ ആസ്ഥിയുള്ള അമേരിക്കക്കാരനായ ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനാണ്. ദീർഘകാലം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി ഇദ്ദേഹത്തിനായിരുന്നു. 1975 ൽ ബാല്യകാല സുഹൃത്തായ പോൾ അലനുമായി ചേർന്ന് ഗേറ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചു. 2000 ജനുവരിയിൽ സിഇഒ സ്ഥാനമൊഴിഞ്ഞെങ്കിലും ചെയർമാനായി തുടർന്നു. 2014 ഫെബ്രുവരിയിൽ അദ്ദേഹം പൂർണമായും രാജിവച്ചു.

ബെർണാഡ് അർനോൾട്ട്

ബെർണാഡ് അർനോൾട്ട്

116 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രാൻസുകാരനാണ് ബെർണാഡ് അർനോൾട്ട്. ഏറ്റവും സമ്പന്നനായ ഫ്രഞ്ചുകാരൻ, ഏറ്റവും സമ്പന്നനായ അമേരിക്കക്കാരനല്ലാത്ത വ്യക്തി എന്ന നേട്ടങ്ങൾ അർനോൾട്ടിനാണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയിസ് വിറ്റൻ എസ്.ഇയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ് ഇദ്ദേഹം.

മാർക്ക് സക്കർബർഗ്

മാർക്ക് സക്കർബർഗ്

ധനികരുടെ പട്ടികയിൽ 102 ബില്യൺ ഡോളർ ആസ്തിയുമായി ഫേസ്ബുക്ക് സിഇഒ ഇടം പിടിച്ചിട്ടുണ്ട്. ഈ പട്ടികയിൽ 40 വയസ്സിന് താഴെ പ്രായമുള്ള ഒരേയൊരു വ്യക്തിയാണ് ഇദ്ദേഹം. 2007 നവംബറിൽ അന്ന് 23 വയസുണ്ടായിരുന്ന സക്കർബർഗ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിമാറിയിരുന്നു. അമേരിക്കകാരനായ ഇയാൾ എല്ലായിപ്പോഴും ധനികരുടെ പട്ടികയിൽ ഇടം നേടാറുണ്ട്.

സോങ് ഷാൻ‌ഷാൻ‌

സോങ് ഷാൻ‌ഷാൻ‌

93.1 ബില്യൺ‌ ഡോളർ‌ ആസ്തിയുള്ള ഷാൻ‌ഷാൻ‌ ചൈനക്കാരനാണ്. ഏഷ്യയിലെ ഏറ്റവും ധനികനായ ഷാൻ‌ഷാൻ‌ അദ്ദേഹത്തിന്റെ സ്വദേശമായ ചൈനയിലെ ഏറ്റവും വലിയ പാനീയ കമ്പനിയായ നോങ്‌ഫു സ്പ്രിംഗിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2020 ഡിസംബറിൽ ഷാൻ‌ഷാൻ‌ ഇന്ത്യൻ ബിസിനസ്സ് വ്യവസായി മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായി മാറി.

വാറൻ‌ ബഫെ

വാറൻ‌ ബഫെ

88.2 ബില്യൺ‌ ഡോളർ ആസ്തിയുള്ള വാറൻ ബഫെ അമേരിക്കകാരനാണ്. ലോകത്തിലെ ഏറ്റവും വിജയകരമായ നിക്ഷേപകരിൽ ഒരാളാണ് ബഫെ. ഫോബ്‌സിന്റെ അഭിപ്രായത്തിൽ ലോകത്തെ എട്ടാമത്തെ വലിയ പൊതു കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്‌വേയുടെ ചെയർമാനും സിഇഒയുമാണ് അദ്ദേഹം.

ലാറി പേജ്

ലാറി പേജ്

83.6 ബില്യൺ ഡോളർ ആസ്തിയുള്ള അമേരിക്കകാരനായ ലാറി പേജ് ഗൂഗിളിന്റെ രണ്ട് സഹസ്ഥാപകരിൽ ഒരാളാണഅ. 1997-2001, 2011-2015 എന്നീ രണ്ട് ടേമുകളിൽ ഗൂഗിൾ സിഇഒ ആയി സേവനമനുഷ്ഠിച്ചു. പിന്നീട് 2015 ൽ സ്ഥാപിതമായ ആൽഫബെറ്റ് ഇങ്കിന്റെ സിഇഒ സ്ഥാനവും ഇദ്ദേഹം ഏറ്റെടുത്തു. 2019 ഡിസംബർ വരെ സിഇഒ ആയി സേവനമനുഷ്ഠിച്ച് ഇപ്പോൾ ബോർഡ് മെംബർ, ഷെയർഹോൾഡർ സ്ഥാനത്ത് മാത്രമേ ഉള്ളു.

സെർജി ബ്രിൻ

സെർജി ബ്രിൻ

81 ബില്യൺ ഡോളർ ആസ്തിയുള്ള സെർജി ഗൂഗിൾ സ്ഥാപിച്ച രണ്ടാമത്തെ വ്യക്തിയാണ്. 2019 ഡിസംബർ വരെ ആൽഫബെറ്റ് ഇങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1973 ൽ സോവിയറ്റ് യൂണിയനിൽ ജനിച്ച ബ്രിൻ ആറാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ലാറി എലിസൺ

ലാറി എലിസൺ

ധനികരുടെ പട്ടികയിൽ പത്താമതുള്ള ലാറി എലിസണിന് 80 ബില്യൺ ഡോളർ ആസ്തിയാണ് ഉള്ളത്. ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് (സിടിഒ) ഇദ്ദേഹം. 2019 ഒക്ടോബറിൽ ഫോബ്‌സ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ ആറാമത്തെ വ്യക്തിയായി പ്രഖ്യാപിച്ചിരുന്നു.

Best Mobiles in India

Read more about:
English summary
The list of the richest people in the world in 2021 has been published. Elon Musk tops the list. The list is published by the Billionaire Index.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X