2019ലെ മികച്ച പത്ത് ഇന്ത്യൻ യുവ സംരംഭകർ

|

ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ മേഖലകണ്ടെത്തുകയും ആ മേഖലയിൽ അദ്ധ്യാനിക്കുകയും ചെയ്ത് നേട്ടങ്ങൾ ഉണ്ടാക്കിയവരാണ് നിലവിലുള്ള മികച്ച സംരംഭകരെല്ലാം തന്നെ. ഇന്ത്യയിൽ യുവാക്കൾക്കിടയിൽ തൊഴിൽ എടുക്കുകയെന്നതിനപ്പുറം തൊഴിൽ ദാതാക്കളാവുക എന്ന ലക്ഷ്യം വളർത്തിയെടുക്കാനുള്ള പ്രചോദനം ഇവിടെ തന്നെയുണ്ട്. ഈ വർഷത്തെ മികച്ച പത്ത് യുവ സംരംഭകരെ പരിചയപ്പെടാം.

റിതേഷ് അഗർവാൾ

റിതേഷ് അഗർവാൾ

ഇന്ത്യയിലെ യുവ സംരംഭകർക്ക് മാതൃകയാക്കാവുന്ന രീതിയിൽ വളർന്നുവരുന്ന വ്യക്തിയാണ് റിതേഷ് അഗർവാൾ. ഇന്ത്യയിലെ വിജയിച്ച സംരംഭകരുടെ പട്ടികയിൽ മുൻനിരയിൽ റിതേഷ് അഗർവാൾ ഉണ്ട്. കോളേജിൽ നിന്നും ഡ്രോപ്പ് ഔട്ട് ആയതിന് ശേഷം അദ്ദേഹം തൻറെ ആദ്യത്തെ സംരംഭമായ ഒറവൽ സ്റ്റേയ്സ് ആരംഭിച്ചു. ബെഡ് ആൻറ് ബ്രേക്ക്ഫാസ്റ്റ് സേവനം കുറഞ്ഞ വിലയിൽ നൽകുന്ന സംവിധാനമായിരുന്നു അത്. ഈ സംരംഭമാണ് ഓയോ റൂം എന്നതിലേക്ക് വികസിക്കുന്നത്. ഗുരുഗ്രാമത്തിലെ 11 മുറികളിൽ നിന്ന് ആരംഭിച്ച് പ്രീമിയം ഹോട്ടലുകളടക്കം 5500 പ്രേപ്പർട്ടികളിലായി 65000 മുറികളുള്ള ഇന്ത്യയിലെ വലീയ ഓൺലൈൻ ഹോട്ടൽ ബുക്കിങ് നെറ്റ് വർക്കിലേക്കുള്ള വളർച്ചയാണ് റിതേഷ് അഗർവാളിൻറെ നേട്ടം.

തൃഷ്നീത് അറോറ

തൃഷ്നീത് അറോറ

25 വയസ്സുകാരനായ തൃഷ്നിത് അറോറ ഫ്രണ്ട്ലി ഹാക്കറും TAC സെക്യൂരിറ്റി സൊലുഷ്യൻസിൻറെ സ്ഥാപകനും CEOയുമാണ്. കോർപ്പറേറ്റുകളുടെ സൈബർസെക്യൂരിറ്റി പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥാപനമാണിത്. 2017ൽ GQ മാഗസിൻറെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യൻ യുവാക്കളിൽ ഒരാളായി അറോറയെ തിരഞ്ഞെടുത്തു. ന്യൂമെക്സികോയിലെ സാൻറാ ഫെ മേയർ ആഗസ്റ്റ് 25 തൃഷ്നീത് അറോറ ഡേയ് ആയി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

ശ്രീലക്ഷ്മി സുരേഷ്

ശ്രീലക്ഷ്മി സുരേഷ്

വെബ് ഡിസൈനറായ ശ്രീലക്ഷ്മി നിരവധി നാഷണൽ, ഇൻറർ നാഷണൽ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പത്താം വയസ്സിൽ ഇ-ഡിസൈനിലൂടെ ആരംഭിച്ച ശ്രീലക്ഷ്മിയുടെ യാത്ര വെബ് ഡിസൈൻ, SEO, മറ്റ് വെബ് റിലേറ്റഡ് സേവനങ്ങൾ നൽകുന്ന കമ്പനി വരെ എത്തി നിൽക്കുന്നു. ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങൾക്കും വേണ്ടി നൂറിലധികം വെബ്സൈറ്റുകളാണ് ശ്രീലക്ഷ്മി ഡിസൈൻ ചെയ്തത്.

അഖിലേന്ദ്ര സഹു

അഖിലേന്ദ്ര സഹു

പതിനേഴ് വയസ്സുകാരനായ അഖിലേന്ദ്ര സഹു ASTNT ടെക്നോളജിസ് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനും CEOയുമാണ്. ഡിജിറ്റൽ മാർക്കറ്റിങ്, വെബ്സൈറ്റ് ഡെവലപ്പ്മെൻറ്, ആപ്പ് ഡെവലപ്പ്മെൻറ്, SEO സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്ഥാപനമാണ് ASTNT ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡ്. നിരവധി സബ് ബ്രാൻറുകളും ആപ്പുകളും അഖിലേന്ദ്രയ്ക്കുണ്ട്. മധ്യപ്രദേശിലെ നമ്പർ വൺ വെബ് ഡിസൈനർ റാങ്കും അഖിലേന്ദ്ര സഹുവിന് സ്വന്തമാണ്.

കിങ് സിദ്ധാർഥ്

കിങ് സിദ്ധാർഥ്

തൻറെ ഡിസൈനും ഫിലേസഫിയും കൊണ്ട് പ്രസിദ്ധനായ സിദ്ധാർഥ്. സമൂഹത്തിൻറെ ചിട്ടവട്ടങ്ങൾ തെറ്റിച്ച് നേട്ടങ്ങൾ കൊയ്ത ആളുകളുടെ കഥകളിലെ ഏറ്റവും പുതിയ പേരുകൂടിയാണ് സിദ്ധാർഥ്. ഡ്രോപ്പ് ഔട്ടായിട്ടും തൻറെ പഠനം തുടരുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്ത ആളാണ് സിദ്ധാർഥ്. പല കോളേജ് ഇവൻറുകളിലും സ്പീക്കറായി കൂടി സിദ്ധാർഥ് പോകാറുണ്ട്. 11 വയസ്സിൽ തൻറെ പ്രദേശത്ത് പരിപാടികൾ സംഘടിപ്പിച്ച് ആരംഭിച്ച സിദ്ധാർഥ് ഇന്ന് ലോകമറിയുന്ന സംരംഭകരിൽ ഒരാളാണ്.

കവിത ശുക്ല

കവിത ശുക്ല

ഒരു കുട്ടിയുടെ സയൻസ് പ്രോജക്ടിൻറെ ചിലവിൽ മാത്രമായിരുന്നു കവിത ശുക്ലയുടെ ഫെനുഗ്രീൻ എന്ന കമ്പനിയുടെ ആരംഭം. പന്ത്രണ്ടാം വയസ്സിൽ മേരിലാൻറിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ കവിതയ്ക്ക് പൈപ്പ് വെള്ളം കുടിച്ച് ശാരീരികാസ്വാസ്ഥം ഉണ്ടായി. അപ്പോഴവരുടെ അമ്മുമ്മ ഉണ്ടാക്കികൊടുത്ത പ്രത്യേക തരം ചായ അസുഖം മാറ്റുകയും ചെയ്തു. മേരിലാൻറിലേക്ക് മടങ്ങി വർഷങ്ങൾ കഴിഞ്ഞ് കവിത ഈ സംഭവത്തിൽ നിന്നും തൻറെ കമ്പനിയുടെ അടിത്തറ ഉണ്ടാക്കുന്നു. കിച്ചൺ സ്പൈസുകളെ ജാറിൽ മിക്സ് ചെയ്ത് പ്രത്യേക രീതിയിൽ അവർ സ്പൈസുകൾ വികസിപ്പിച്ചു.

ശ്രാവൺ & സഞ്ജയ് കുമാരൻ

ശ്രാവൺ & സഞ്ജയ് കുമാരൻ

17,15 വയസ്സുകളുള്ള സഹോദരങ്ങൾ ഇന്ത്യയിലെ വളർന്നുവരുന്ന ഏറ്റവും വലീയ സംരംഭകരാണ്. ഡിജിറ്റൽ ലോകത്തിനാവശ്യമായ ലളിതമായ ടെക്നോളജിക്കൽ സോലൂഷ്യൻസ് ഉണ്ടാക്കുന്ന ഗോ ഡിമെൻഷൻസിൻറെ പിന്നിലെ ബുദ്ധി ഈ സഹോദരങ്ങളുടേതാണ്. ഇന്ത്യയിലെ പ്രായം കുറഞ്ഞ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പേഴ്സും ഇവർ തന്നെയാണ്. ആൻഡ്രോയിഡിലും IOS പ്ലാറ്റ്ഫോമിലും ഈ സഹോദരങ്ങളുടെ ആപ്ലിക്കേഷനുകൾ ലഭ്യമാണ്.

തിലക് മേത്ത

തിലക് മേത്ത

13 വയസ്സുകാരനായ തിലക് മേത്തയുടെ തലയിലാണ് മുംബൈയിലെ കൊറിയർ സർവ്വീസായ പേപ്പേർസ് ആൻറ് പാർസൽസ് എന്ന സ്ഥാപനത്തിൻറെ ആശയം ഉദിക്കുന്നത്. ചെറിയ പാർസലുകൾ മുംബൈയിലേക്ക് എവിടേക്കും എത്തിച്ചുനൽകുന്ന സംവിധാനമാണിത്. എട്ടാം ക്ലാസുകാരനായ തിലക് ബാങ്ക് ജോലിക്കാരനായ ഒരാളോട് തൻറെ ആശയം പറയുകയും ജോലി ഉപേക്ഷിച്ച് തനിക്കൊപ്പം ചേരാൻ ആവശ്യപ്പെടുകയും ചെയ്തു. അയാൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേറ്റു. മുംബൈയിലെ ഡബ്ബാവാലാസ് എന്ന് വിളിക്കുന്ന ആഹാരം വിതരണം ചെയ്യുന്ന ആളുകളെ പാർസലുകൾ എത്തിക്കുന്ന വിതരണക്കാരാക്കി മാറ്റുകയും ചെയ്തു.

അർജ്ജുൻ റായ്

അർജ്ജുൻ റായ്

എല്ലാവരും വീഡിയോ ഗെയിം കളിച്ച് നടക്കുന്ന പ്രായത്തിൽ ആർജ്ജുൻ റായ് എന്ന കുട്ടി ഇന്ത്യയിലെ അറിയപ്പെടുന്ന സംരംഭകനായി മാറാനുള്ള കഠിനാധ്വാനം ആരംഭിച്ചിരുന്നു. ഒരു ഗാരേജ് സെയിലിലൂടെ തൻറെ ആദ്യ വരുമാനമുണ്ടാക്കിയ അർജ്ജുൻ തൻറെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ആ പ്രായത്തിൽ തന്നെ നിശ്ചയിച്ചു. മുതിർന്നവരെ അനുസരിച്ച് അവർ കാണിക്കുന്ന വഴിയിലൂടെ മാത്രം സഞ്ചരിച്ച് ജോലിയെടുത്ത് ജീവിക്കുന്നവർക്കിടയിൽ അതിനപ്പുറം ചിന്തിച്ച് പ്രയത്നിച്ചാണ് അർജ്ജുൻ നേട്ടങ്ങളുണ്ടാക്കിയത്.

അദ്വൈത് താക്കൂർ

അദ്വൈത് താക്കൂർ

അദ്വൈത് താക്കൂർ എന്ന 16 വയസ്സുകാരൻ ഇന്ത്യയിലെ ടെക്നോളജി അത്ഭുതമാണ്. ആറാം വയസ്സിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങിയ അദ്വൈത് ഒമ്പതാം വയസ്സിൽ തൻറെ ആദ്യ വെബ്സൈറ്റ് പുറത്തിറക്കി. കുറച്ച് വർഷങ്ങളായി ഗൂഗിളിൻറെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൌഡ് പ്ലാറ്റ്ഫോം എന്നിവയിലാണ് അദ്വൈത് ജോലി ചെയ്യുന്നത്. അപെക്സ് ഇൻഫോസിസ് എന്ന സ്ഥാപനത്തിൻറെ സ്ഥാപകൻ കൂടിയാണ് അദ്വൈത്. പന്ത്രണ്ടാം വയസ്സിലാണ് അദ്വൈത് ആ ഈസ്ഥാപനം ആരംഭിക്കുന്നത്. ഗൂഗിൾ, ബിങ്ക്, ഹബ്സ്പോട്ട് എന്നിവ സർട്ടിഫൈ ചെയ്ത പ്രോഫഷണൽ കൂടിയാണ് അദ്വൈത്.

Best Mobiles in India

English summary
After a long search finally we find our Indian top 10 entrepreneurs Like - Ritesh CEO OYO Rooms , Trishneet CEO TAC Security , Akhilendra CEO ASTNT Technologies Pvt Ltd ,Tilak CEO Papers N Parcels,Advait CEO ApexInfosys.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X