മികച്ച വേഗതയും ഡാറ്റ ആനുകൂല്യങ്ങളും നൽകുന്ന എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

കൊറോണ വൈറസ് വ്യാപനം കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയും കൂടുതൽ സമയം വീഡിയോ സ്ട്രീമിങിനും ഓൺലൈൻ ഗെയിമിങിനുമെല്ലാം ചിലവഴിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ മൊബൈൽ ഡാറ്റയുടെ വേഗതയോ ഡാറ്റ ലിമിറ്റോ പലർക്കും തികയാറുമില്ല. അതുകൊണ്ട് തന്നെ ആളുകൾ ബ്രോഡ്ബാന്റ് കണക്ഷനുകൾ എടുക്കുന്നുണ്ട്. മൊബൈൽ പ്രീപെയ്ഡ് റീചാർജിനേക്കാൽ കുറച്ച് അധികം തുക ചിലവാക്കിയാൽ മികച്ച വേഗതയിലുള്ള ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന നിരവധി ബ്രോഡ്ബാന്റ് സേവനദാതാക്കൾ ഇന്ത്യയിലുണ്ട്.

 

എയർടെൽ ബ്രോഡ്ബാന്റ്

ടെലിക്കോം കമ്പനിയായ എയർടെല്ലിന്റെ ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിൽ വളരെ വേഗത്തിൽ വളരുന്ന നെറ്റ്വർക്കാണ്. ഉപയോക്താക്കളെ ആകർഷിക്കാൻ നിരവധി പ്ലാനുകൾ എയർടെൽ ബ്രോഡ്ബാന്റ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ഉപയോക്താക്കളുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നുവയാണ് എയർടെല്ലിന്റെ പ്ലാനുകൾ. പ്രധാനമായും നാല് പ്ലാനുകളാണ് എയർടെൽ ബ്രോഡ്ബാന്റിന് ഉള്ളത്. 799 രൂപ, 999 രൂപ, 1499 രൂപ, 3999 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകൾ.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 7 മികച്ച 4ജി റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 7 മികച്ച 4ജി റീചാർജ് പ്ലാനുകൾ

799 രൂപയുടെ എയർടെൽ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ

799 രൂപയുടെ എയർടെൽ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്ബാന്റിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 799 രൂപയുടേത്. 100 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന ഈ പ്ലാനിലൂടെ 150 ജിബി ഡാറ്റയാണ് ഉപയോക്താകക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് ഫ്രീ കോളിംഗും എയർടെൽ എക്സ്സ്ട്രീം ആനുകൂല്യങ്ങളും നൽകുന്നു. 150 ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് 299 രൂപ നൽകിയാൽ അധിക ഡാറ്റയും എയർടെൽ നൽകുന്നുണ്ട്.

999 രൂപയുടെ എയർടെൽ എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ
 

999 രൂപയുടെ എയർടെൽ എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകളുടെ പട്ടികയിലെ രണ്ടമത്തെ പ്ലാനിന് 999 രൂപയാണ് വില. 300 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 200 എംബിപിഎസ് വേഗതയും ഈ പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് സൌജന്യ കോളുകൾ (ലോക്കൽ, എസ്ടിഡി ഉൾപ്പെടെ), ഒരു വർഷത്തേക്കുള്ള ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം ബെനിഫിറ്റ്, സീ 5 പ്രീമിയം, നെറ്റ്ഫ്ലിക്സ് എന്നിവയുടെ സബ്സ്ക്രിപ്ഷനും 999 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്ന പുതിയ ഓഫറുമായി എയർടെൽകൂടുതൽ വായിക്കുക: ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്ന പുതിയ ഓഫറുമായി എയർടെൽ

1,499 രൂപയുടെ എയർടെൽ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാൻ

1,499 രൂപയുടെ എയർടെൽ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകളുടെ പട്ടികയിലെ പ്രീമിയം പ്ലാനാണ് 1,499 രൂപയുടേത്. ഈ പ്ലാൻ 300 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 500 ജിബി ഡാറ്റ ലഭിക്കും. പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി എയർടെൽ എക്‌സ്ട്രീം കണ്ടന്റ്, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ 5 എന്നിവയിലേക്കുള്ള പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയും എയർടെൽ നൽകുന്നു.

3,999 രൂപയുടെ എയർടെൽ വിഐപി ബ്രോഡ്‌ബാൻഡ് പ്ലാൻ

3,999 രൂപയുടെ എയർടെൽ വിഐപി ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ പട്ടികയിലെ അവസാനത്തെ പ്ലനാണ് 3,999 രൂപയുടെ പ്ലാൻ. ഈ പ്ലാനിനെ വിഐപി ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നണ് വിളിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 1 ജിബിപിഎസ് വേഗതയും പ്ലാൻ നൽകുന്നു. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്ട്രീം ബെനിഫിറ്റ്, നെറ്റ്ഫ്ലിക്സ്, സീ 5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, അൺലിമിറ്റഡ് കോളിംഗ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

Best Mobiles in India

English summary
Broadband service providers are launching and upgrading plans to attract new subscribers. Similarly, Airtel has recently launched an offer, where it is providing 1000GB data on the purchase of a new connection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X