മൂന്ന് മാസം വാലിഡിറ്റിയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ
എല്ലാ തരം വിഭാഗത്തിലും മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കേം ഓപ്പറേറ്ററാണ് എയർടെൽ. എയർടെൽ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന പ്ലാനുകൾ മൂന്ന് മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളാണ്. മൂന്ന് മാസം വാലിഡിറ്റി നൽകുന്ന മൂന്ന് പ്ലാനുകളാണ് എയർടെല്ലിനുള്ളത്. അൺലിമിറ്റഡ് കോളിങ് ഓഫർ നൽകുന്ന പ്ലാനുകളാണ് ഇവ മൂന്നും. മികച്ച ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നു. ത്രൈമാസ പ്ലാനുകൾ എന്ന് പറയുമെങ്കിലും ഈ പ്ലാനുകൾ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

എയർടെൽ 379 രൂപ പ്ലാൻ
മൂന്ന് മാസം വരെ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകളുടെ കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് 379 രൂപയുടേത്. ഈ പ്ലാനിലൂടെ 6 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. ഇത് ദിവസേന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനല്ല. മൊത്തം വാലിഡിറ്റി കാലയളവിലേക്കാാണ് ഈ 6 ജിബി ഡാറ്റ ലഭിക്കുന്നത്. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 900 എസ്എംഎസും ലഭിക്കും. ഈ പ്ലാനിന്റെ പ്രധാന ആകർഷണം 84 ദിവസത്തേക്ക് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ നൽകുന്ന പ്ലാനാണ് ഇത് എന്നതാണ്.

അധികം മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ 379 രൂപ പ്ലാനിലൂടെ എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. അധിക ആനുകൂല്യങ്ങളായി സ്മാർട്ട്ഫോണിന് സൌജന്യ ആന്റി വൈറസ്, സൌജന്യ ഹെലോട്യൂണുകൾ, ഷാ അക്കാദമിയിൽ 28 ദിവസത്തേക്ക് സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റ് ടാഗ് റീചാർജിൽ 150 രൂപ ക്യാഷ് ബാക്ക് എന്നിവയും എയർടെൽ നൽകുന്നുണ്ട്.

എയർടെൽ 598 രൂപ പ്ലാൻ
എയർടെല്ലിന്റെ മൂന്ന് മാസം വാലിഡിറ്റി നൽകുന്ന രണ്ടാമത്തെ പ്ലാനിന് 598 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും 100 എസ്എംഎസുകളും ലഭിക്കും. ദിവസവും 1.5ജിബി ഡാറ്റ മതിയാവുന്ന വലിയൊരു വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കുന്നത്. മികച്ച ഡാറ്റ വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും.

വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും 598 രൂപ പ്ലാനിലൂടെ ലഭിക്കും. സൌജന്യ ഹെലോട്യൂൺസ്, സ്മാർട്ട്‌ഫോണിനുള്ള ആന്റി വൈറസ്, ഷാ അക്കാദമിയിൽ നിന്ന് 28 ദിവസത്തെ ഓൺലൈൻ ക്ലാസുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ് ബാക്ക് എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. എയർടെല്ലിന്റെ ഏറ്റവും ജനപ്രീയമായ പ്ലാനുകളിലൊന്നാണ് ഇത്.

എയർടെൽ 698 രൂപ പ്ലാൻ
മൂന്ന് മാസം വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകളിൽ ഏറ്റവും വിലകൂടിയ പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിംഗിനൊപ്പം ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഉയർന്ന വേഗതയിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള പ്ലാനാണ് ഇത്. ഓൺലൈൻ വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്കും ഈ പ്ലാനിലെ ഡാറ്റ ആനുകൂല്യങ്ങൾ ഉപകാരപ്പെടും.

മറ്റെല്ലാ പ്ലാനുകളിലും ഉള്ളതുപോലെ 698 രൂപ പ്ലാനും എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളായി സ്മാർട്ട്‌ഫോണിനുള്ള സൌജന്യ ആന്റി വൈറസ്, സൌജന്യ ഹെലോട്യൂൺസ്, ഷാ അക്കാദമിയിൽ നിന്ന് 28 ദിവസത്തെ സൌജന്യ ഓൺലൈൻ ക്ലാസുകൾ ഫാസ്റ്റ് ടാഗ് റീചാർജിൽ 150 രൂപ ക്യാഷ് ബാക്ക് എന്നീ ഓഫറുകളും ലഭിക്കും.


Click it and Unblock the Notifications








