എയർടെല്ലിന്റെ ദിവസവം 3 ജിബി ഡാറ്റ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണിയിലെ റിലയൻസ് ജിയോയുടെ ആധിപത്യത്തെ സാവധാനം തകർത്തുകൊണ്ടിരിക്കുകയാണ് എയർടെൽ. ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ജിയോയെക്കാൾ കൂടുതൽ ഉപയോക്താക്കളെ കഴിഞ്ഞ പാദത്തിൽ ചേർത്തുകൊണ്ടാണ് എയർടെൽ നേട്ടമുണ്ടാക്കിയത്. ഇതിനായി എയർടെൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ജിയോയെയും വിഐയെയും വെല്ലുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് പല സെഗ്മെന്റിലും എയർടെല്ലിനുള്ളത്.

ദിവസവും 3 ജിബി ഡാറ്റ ഉപയോഗിക്കുന്ന ആളുകൾ നിരവധിയാണ്. സ്ട്രീമിങ് സേവനങ്ങളുടെ പ്രചാരം, ഓൺലൈൻ ഗെയിമിങ്, വർക്ക് ഫ്രം ഹോം എന്നിവയെല്ലാം ദിവസവും മൂന്ന് ജിബി ഡാറ്റ ഉപയോഗിക്കാൻ ഉപയോക്താക്കൾക്കുള്ള കാരണങ്ങളാണ്. ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ എയർടെല്ലിനുണ്ട്. ഈ വിഭാഗത്തിലെ എയർടെല്ലിന്റെ മൂന്ന് അൺലിമിറ്റഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഡാറ്റ ആനുകൂല്യത്തിന് പുറമേ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഒടിടി സബ്ക്രിപ്ഷനുകൾ അടക്കമുള്ള മറ്റ് ചില പ്ലാനുകളും എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്നു.

398 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ആദ്യത്തെ പ്ലാൻ 398 രൂപയുടേതാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 3ജിബി ഡാറ്റ നൽകുനന്തിനൊപ്പം തന്നെ ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും ഉപയോക്താക്കൾക്ക് നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും ഈ പ്ലാനിലൂടെ സൌജന്യവും അൺലിമിറ്റഡുമായി കോളുകൾ വിളിക്കാൻ സാധിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യമാണ്.

448 രൂപയുടെ പ്ലാൻ
ദിവസവും 3 ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാനിന് 448 രൂപയാണ് വില. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനും 398 രൂപ പ്ലാനും തമ്മിലുള്ള വ്യത്യാസം ഈ പ്ലാനിലൂടെ വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ അധികമായി ലഭിക്കുന്നു എന്നതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 398 രൂപ പ്ലാനിനെക്കാൾ 50 രൂപ അധികം നൽകിയാൽ ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ൻ ആസ്വദിക്കാം.

558 രൂപ പ്ലാൻ
എയർടെല്ലിന്റെ 558 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. എയർടെല്ലിന് ദിവസവും 3 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന പ്ലാനുകൾ ഒന്നും തന്നെ ഇല്ല. ജിയോയുടെ 999 രൂപ പ്ലാൻ 84 ദിവസം വാലഡിറ്റിയും ദിവസവും 3 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. കൂടുതൽ വാലിഡിറ്റിയിൽ ദിവസവും 3 ജിബി ഡാറ്റ ആവശ്യമുള്ള ആളുകളെ എയർടെൽ നിരാശരാക്കുന്നു.

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ മൂന്ന് പ്ലാനുകളിലും എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. ഇതിനൊപ്പം വിങ്ക് മ്യൂസിക്, സൌജന്യ ഹെലോട്യൂൺസ്, ഷാ അക്കാദമിയിലെ 1 വർഷത്തെ സൌജന്യ കോഴ്സ്, ഫാസ്റ്റ് ടാഗ് ഇടപാടിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങളാണ്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എയർടെൽ മാത്രം നൽകുന്ന ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സൌജന്യ ട്രയലും ഇതിലൂടെ ലഭിക്കും.


Click it and Unblock the Notifications