എയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ എയർടെൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഒന്നാമനായ ജിയോയോട് മത്സരിക്കുന്ന എയർടെല്ലിന്റെ പ്ലാനുകളിലെ ആനുകൂല്യങ്ങൾ ആകർഷകങ്ങളാണ്. ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റയും കോളുകളും എസ്എംഎസുകളും നൽകുന്ന ടെലിക്കോം കമ്പനി പുതിയ ഉപയോക്താക്കളെ നേടാനും നിലവിലുള്ള ഉപയോക്താക്കളെ നിലനിർത്താനുമായി പരിശ്രമിക്കുന്നു.

 

 200 രൂപ

എയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയള്ള മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 129 രൂപ, 148 രൂപ, 149 രൂപ, 197 രൂപ, 199 രൂപ എന്നീ നിരക്കുകളിൽ അഞ്ച് പ്ലാനുകളാണ് എയർടെല്ലിന് ഉള്ളത്. ഈ പ്ലാനുകളെല്ലാം നിശ്ചിത ഡാറ്റയ്ക്ക് പുറമേ വാലിഡിറ്റി കാലയളവിൽ ഉടനീളം സൌജന്യ കോളുകളും നൽകുന്നുണ്ട്. സൌജന്യ എസ്എംഎസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവയും പ്ലാനുകളിലൂടെ ലഭിക്കും. ഈ എയർടെൽ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

എയർടെൽ 129 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 129 രൂപ പ്രീപെയ്ഡ് പ്ലാൻ

200 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 129 രൂപ പ്ലാനാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ, സീ5, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയും 129 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

1500 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ1500 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ

എയർടെൽ 148 രൂപ പ്രീപെയ്ഡ് പ്ലാൻ
 

എയർടെൽ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 148 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് 28 ദിവസമാണ്. ഈ കാലയളവിൽ ഉടനീളം സൌനജ്യ കോളുകളും കമ്പനി നൽകുന്നുണ്ട്. എയർടെൽ എക്സ്സ്ട്രീം, ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് എന്നിവയാണ് 148 രൂപ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 300 എസ്എംഎസുകളാണ് ഉപയോക്താക്കൾക്ക് ഈ പ്ലാൻ നൽകുന്നത്. സൌജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 197 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ മൊത്തം കാലയളവിലും സൌജന്യ കോളുകൾ നൽകുന്നു. 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനെ 149 രൂപ പ്ലാനിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഈ പ്ലാനിലൂടെ ഭാരതി ആക്സ ലൈഫ് ഇൻഷൂറൻസ് കവറേജും ലഭിക്കുന്നു എന്നതാണ്.

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ, വിഐ, എയർടെൽ പ്ലാനുകൾദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ, വിഐ, എയർടെൽ പ്ലാനുകൾ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. പ്രതിദിന ഡാറ്റ നൽകുന്ന എയർടെല്ലിന്റെ വില കുറഞ്ഞ പ്ലാനാണ് ഇത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. സീ5, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ജിയോയ്ക്ക് പിന്നാലെ കേരളത്തിൽ കൂടുതൽ സ്പെക്ട്രവുമായി എയർടെല്ലുംജിയോയ്ക്ക് പിന്നാലെ കേരളത്തിൽ കൂടുതൽ സ്പെക്ട്രവുമായി എയർടെല്ലും

Most Read Articles
Best Mobiles in India

English summary
Airtel has five plans under rs 200. there plans priced at Rs 129, Rs 148, Rs 149, Rs 197 and Rs 199.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X