500 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ജിയോയോട് എതിരിടാൻ പോന്ന ശക്തരായ ഓപ്പറേറ്ററാണ് എയർടെൽ, ആക്ടീവ് യുസേഴ്സിന്റെ കാര്യത്തിൽ ജിയോയെക്കാൾ മുന്നിലുള്ള എയർടെൽ ആകർഷകമായ പ്ലാനുകൾ നൽകികൊണ്ട് ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിക്കുന്നു. വിപണി വിഹിതത്തിൽ രണ്ടാമതുള്ള ടെലിക്കോം കമ്പനിയുടെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എയർടെൽ 349 രൂപ പ്രീപെയ്ഡ് പ്ലാൻ
349 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 100 മെസേജുകളും ദിവസവും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളവിലുടനീളം സൌജന്യമായി ആമസോൺ പ്രൈമും എയർടെൽ നൽകുന്നു. ഈ പ്ലാൻ എയർടെൽ എക്സ്സ്ട്രീം പ്രീമിയത്തിലേക്ക് സൌജന്യ ആക്സസും നൽകുന്നുണ്ട്. ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്ക് ഓഫറും ഈ പ്ലാൻ റീചാർജ് ചെയ്താൽ ലഭിക്കും. ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയാണ് പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് മൊത്തം 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലും ദിവസവും 1.5 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനൂകൂല്യങ്ങൾ. ഈ പ്ലാനിനൊപ്പം വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം മുതലായ മറ്റ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

എയർടെൽ 448 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 448 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി അതിവേഗ ഡാറ്റയാണ് നൽകുന്ന്. 100 മെസേജുകളും ഈ പ്ലാനിലൂടെ ദിവസവും ലഭിക്കും. 28 ദിവസം മാത്രം വാലിഡിറ്റിയുള്ള പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ലഭ്യമാകും. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ ഏറ്റവു വലിയ സവിശേഷത. വിങ്ക് മ്യൂസിക് ആപ്പ്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് ആക്സസും പ്ലാനിലൂടെ ലഭിക്കും. സൌജന്യ ഹലോ ട്യൂണുകൾ, ഷാ അക്കാദമിയിൽ നിന്നുള്ള ഓൺലൈൻ കോഴ്സ്, ഫാസ്റ്റ് ടാഗിൽ 150 ക്യാഷ്ബാക്ക് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

എയർടെൽ 456 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 456 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കും 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസേന നിശ്ചിത ഡാറ്റ എന്ന യാതൊരു നിയന്ത്രണവും ഈ പ്ലാനിനില്ല. അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ എന്നിവയും പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം, എയർടെൽ എക്സ്സ്ട്രീം, സൌജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 | 7 സർക്കിൾ, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയിൽ നിന്നുള്ള സൌജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയിലേക്ക് സൌജന്യ ആക്സസും പ്ലാൻ നൽകുന്നു.

എയർടെൽ 497 രൂപ പ്രീപെയ്ഡ് പ്ലാൻ
497 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോകതാക്കൾക്ക് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഇതെരു ഫസ്റ്റ് റീചാർജ് പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.


Click it and Unblock the Notifications








