ജിയോ, ബിഎസ്‌എൻഎൽ, വിഐ, എയർടെൽ എന്നിവയുടെ മികച്ച 4ജി ഡാറ്റാ വൗച്ചറുകൾ
ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരും തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രീപെയ്ഡ് 4ജി ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്. കൊവിഡ് ആരംഭിച്ചത് മുതൽ വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയെല്ലാം വർധിച്ചതിനാൽ ആളുകൾക്ക് കൂടുതൽ ഡാറ്റ ആവശ്യമായി വരുന്നു. ഈ സന്ദർഭത്തിലാണ് ഡാറ്റ വൌച്ചറുകൾ കൂടുതലായി കമ്പനികൾ ആരംഭിച്ചത്.

ടെലിക്കോം കമ്പനികൾ എല്ലാ വില നിലവാരത്തിലും മികച്ച 4ജി ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്‌എൻഎൽ, റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയുടെ മികച്ച 4ജി ഡാറ്റ പാക്കുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റിന് ഒപ്പം തന്നെ സൌജന്യ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകളെല്ലാം നൽകുന്നുണ്ട്. ഇവ വിശദമായി പരിശോധിക്കാം.

ബിഎസ്‌എൻഎൽ 4ജി ഡാറ്റാ പ്ലാനുകൾ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഈ വിഭാഗത്തിൽ മികച്ച നാല് പ്ലാനുകൾ നൽകുന്നു. എസ്ടിവി 187, 365 രൂപ, എസ്ടിവി 599, 2,399 രൂപ എന്നിവയാണ് ഈ പ്ലാനുകൾ. 187 രൂപ, 599 രൂപ വിലയുള്ള ഈ എസ്ടിവി പായ്ക്കുകൾ ഉപയോക്താക്കൾക്ക് 28 ദിവസവും 90 ദിവസവും വാലിഡിറ്റി നൽകുന്നു. എല്ലാ ദിവസവും 2 ജിബി, 5 ജിബി ഡാറ്റയും ഈ പ്ലാനുകൾല നൽകുന്നു. 365 രൂപ, 2,399 രൂപ പായ്ക്കുകൾ യഥാക്രമം 2 ജിബി, 3 ജിബി ഡാറ്റയും 60 ദിവസം, 365 ദിവസം വാലിഡിറ്റിയും നൽകുന്നു. ഈ പ്ലാനുകളെല്ലാം ദിവസവും 100 മെസജുകളും അൺലിമിറ്റഡ് കോളിങും നൽകുന്നുണ്ട്.

എയർടെൽ 4ജി ഡാറ്റ പ്ലാനുകൾ
4ജി ഡാറ്റാ വിഭാഗത്തിൽ നാല് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. 199 രൂപ, 399 രൂപ, 598 രൂപ, 2,498 രൂപ എന്നിങ്ങനെയാണ് ഈ പായ്ക്കുകളുടെ വില. ഈ പായ്ക്കുകൾ യഥാക്രമം 28 ദിവസം, 56 ദിവസം, 365 ദിവസം വാലിഡിറ്റി നൽകുന്നു. ദിവസവും 1 ജിബി, 1.5 ജിബി, 2 ജിബി എന്നിങ്ങനെ ഡാറ്റയും ഈ പ്ലാനുകളിലൂടെ ലഭിക്കും. ഈ പാക്കുകളെല്ലാം വാലിഡിറ്റി കാലയളവിൽ അൺലിമിറ്റഡ് കോളിംഗ്, 100 മെസേജുകൾ, എയർടെൽ താങ്ക്സ് ആപ്പ് ആമസോൺ പ്രൈം വീഡിയോ ആക്സസ് എന്നിവയും നൽകുന്നുണ്ട്.

റിലയൻസ് ജിയോ 4ജി ഡാറ്റ പ്ലാനുകൾ
എയർടെൽ 4ജി ഡാറ്റാ പ്ലാനുകളേക്കാൾ വിലയേറിയതാണ് റിലയൻസ് ജിയോ പ്ലാനുകൾ. ഈ പായ്ക്കുകൾക്ക് 199 രൂപ, 555 രൂപ, 599 രൂപ, 2,399 രൂപ എന്നിങ്ങനെയാണ് വില. ഈ പായ്ക്കുകൾ ദിവസവും 100 മെസേജുകൾ, ജിയോ ആപ്ലിക്കേഷനുകളിലേക്ക് ആക്സസ്, 28 ദിവസം, 84 ദിവസം, 365 ദിവസം വാലിഡിറ്റി എന്നിവ നൽകുന്നു. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പായ്ക്കുകൾ ദിവസവും 1.5 ജിബി, 2 ജിബി ഡാറ്റയാണ് നൽകുന്നത്.

വോഡഫോൺ-ഐഡിയ 4ജി ഡാറ്റ പ്ലാനുകൾ
വോഡഫോൺ-ഐഡിയയും നാല് മികച്ച പായ്ക്കുകളാണ് ഉപയോക്താക്തൾക്ക് വാഗ്ദാനം ചെയ്യുന്നത്. 149 രൂപ, 449 രൂപ, 801 രൂപ, 2,399 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. ദിവസവും 100 മെസജുകളും പ്ലാനുകൾ നൽകുന്നുണ്ട്. ഈ ആനുകൂല്യങ്ങൾക്ക് പുറമെ 3 ജിബി ഡാറ്റ, 4 ജിബി ഡാറ്റ, 1.5 ജിബി ഡാറ്റ എന്നിവയും ഈ പ്ലാനുകൾ നൽകുന്നു. ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി ആക്സസും, സീ5 സബ്സ്ക്രിപ്ഷനും വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യവും ഇവ നൽകുന്നുണ്ട്.


Click it and Unblock the Notifications








