എയർടെല്ലിന്റെ 129 രൂപ മുതൽ 499 രൂപ വരെ വിലയുള്ള 18 പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം സേവനദാതാക്കളായ എയർടെൽ ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. എയർടെല്ലിന്റെ 129 രൂപ മുതൽ 499 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 17 പ്ലാനുകളാണ് ഈ വിഭാഗത്തിൽ എയർടെല്ലിന് ഉള്ളത്. ഇതിൽ ഡാറ്റ വൌച്ചറുകളും മറ്റും ഉൾപ്പെടുത്തിയിട്ടില്ല. കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ മാത്രമാണ് ഇതിലുള്ളത്.

 

എയർടെൽ 129 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 129 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 129 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസ്, സീ5, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവ നൽകുന്ന ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

എയർടെൽ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 148 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 148 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ എയർടെൽ എക്സ്ട്രീം, ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസുകളും നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാൻ
 

എയർടെൽ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 149 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് 28 ദിവസം വാലിഡിറ്റി കാലയളവിലേക്ക് 2 ജിബി ഡാറ്റ വീതമാണ് നൽകുന്നത്. ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. വാലിഡിറ്റി കാലയളവിൽ വരിക്കാർക്ക് 300 എസ്എംഎസുകളും ലഭിക്കും.

എയർടെൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 197 രൂപ പ്രീപെയ്ഡ് പ്ലാൻ ഫസ്റ്റ് റീചാർജ് പ്ലാനാണ്. ഇത് വരിക്കാർക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ മൊത്തം 300 എസ്എംഎസുകളും ലഭിക്കും.

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ദിവസവും 1 ജിബി ഡാറ്റ, 100 എസ്എംഎസുകൾ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. സീ5, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയ്ക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

എയർടെൽ 219 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 219 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 219 രൂപ പ്രീപെയ്ഡ് പ്ലാൻ ഒര മാസം വാലിഡിറ്റി നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ്. 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്‌എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകൾ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ, എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്, ആന്റി വൈറസ് മൊബൈൽ പ്രോട്ടക്ഷൻ, ഹലോ ട്യൂൺസ് തുടങ്ങിയ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

എയർടെൽ 289 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 289 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 289 രൂപ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. എയർടെൽ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക് ആക്സസ്, ഷാ അക്കാദമിയുടെ വഴി ഒരു വർഷത്തെ സൗജന്യ ക്ലാസുകൾ എന്നിവയും ഇതിലൂടെ ലഭിക്കും.

എയർടെൽ 297 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 297 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 297 രൂപ ഫസ്റ്റ് റീചാർജ് പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ദിവസവും 1.5 ജിബി ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

എയർടെൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

298 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ലഭിക്കും.

എയർടെൽ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

349 രൂപ വിലയുള്ള എയർടെൽ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയും 100 മെസേജുകളും ലഭിക്കും. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ സൌജന്യ ആമസോൺ പ്രൈം ആക്സസും നൽകുന്നു. എയർടെൽ എക്സ്ട്രീം പ്രീമിയം ആക്‌സസ്, ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് സബ്ക്രിപ്ഷൻ, സൗജന്യ ഓൺലൈൻ കോഴ്സുകൾ എന്നിവയും ഇതിലൂടെ ലഭിക്കും.

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിങ്ക് മ്യൂസിക്ക്, എയർടെൽ എക്സ്സ്ട്രീം ആക്സസുകലും പ്ലാൻ നൽകുന്നു.

എയർടെൽ 448 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 448 രൂപ പ്രീപെയ്ഡ് പ്ലാൻ

രൂപ 448 പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റയും 100 സന്ദേശങ്ങളും 28 ദിവസത്തേക്ക് മാത്രം പരിധിയില്ലാത്ത കോളും വാഗ്ദാനം ചെയ്യുന്നു. പ്ലാനിൽ ഡിസ്നി+ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക് ആപ്ലിക്കേഷൻ, എയർടെൽ എക്സ്സ്ട്രീം ആക്സസ്, ഫ്രീ ഹലോ ട്യൂണുകൾ, ഷാ അക്കാദമിയിൽ നിന്നുള്ള ഓൺലൈൻ കോഴ്സ് എന്നിവയും ലഭിക്കും. ഫാസ്റ്റ് ടാഗിൽ 150 ക്യാഷ്ബാക്കും പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും.

എയർടെൽ 456 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 456 രൂപ പ്രീപെയ്ഡ് പ്ലാൻ

456 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ എർടെൽ 60 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തം 50 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 മെസേജുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം, എയർടെൽ എക്സ്ട്രീം, സൗജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 | 7 സർക്കിൾ, വിങ്ക് മ്യൂസിക്ക് എന്നിവയിലേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 497 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 497 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 497 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ ഫസ്റ്റ് റീചാർജ് പ്ലാൻ 56 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്.

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റ, ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് ഒരു വർഷത്തെ സബ്ക്രിപ്ഷൻ എന്നിവ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, 100 മെസേജുകൾ എന്നിവ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

Most Read Articles
Best Mobiles in India

English summary
India's second largest telecom service provider Airtel offers a number of prepaid plans. Here is the list of Airtel's prepaid plans from Rs 129 to Rs 499. Airtel has 17 plans in this category. This does not include data vouchers. It only has plans that offer calling and data benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X