Home
News

എയർടെൽ, വിഐ, ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ 1000 രൂപയിൽ താഴെ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ അടുത്തിടെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് വില വർധിപ്പിച്ചിരുന്നു. 20 മുതൽ 25 ശതമാനം വരെ വില വർധനവാണ് പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്. പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഇതുവരെ ടെലിക്കോം കമ്പനികൾ വില ഉയർത്തിയിട്ടില്ല. 1000 രൂപയിൽ താഴെയുള്ള വിലയിൽ തന്നെ ആകർഷകമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ മിക്കതും സ്ട്രീമിങ് ആനുകൂല്യങ്ങളും ആഡ് ഓൺ കണക്ഷനുകളും നൽകുന്നു.

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ 399 രൂപ മുതൽ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 399 രൂപയ്ക്ക് 40 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസുകളുമാണ് വരിക്കാർക്ക് ലഭിക്കുന്നത്. ഇതൊരു ബേസിക്ക് പ്ലാൻ ആണ്. എയർടെൽ എക്സ്ട്രീം ആക്സസ് അല്ലാതെ മറ്റ് സ്ട്രീമിങ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കുകയില്ല. എയർടെല്ലിന്റെ 499 രൂപ, 749 രൂപ, 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാൻ ആക്സസ് നൽകുന്നു.

499 രൂപ പ്ലാൻ

499 രൂപ വിലയുള്ള പ്ലാൻ 75 ജിബി ഡാറ്റയും 749 രൂപ പ്ലാൻ 125 ജിബി ഡാറ്റയും 999 രൂപ പ്ലാൻ 150 ജിബി ഡാറ്റയുമാണ് വരിക്കാർക്ക് നൽകുന്നത്. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. പ്രൈം വീഡിയോ, എയർടെൽ എക്‌സ്‌ട്രീം, ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയിലേക്കുള്ള ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ആഡ്-ഓൺ കണക്ഷനുകളൊന്നും നൽകുന്നില്ല. 749 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ രണ്ട് സൗജന്യ ഫാമിലി ആഡ്-ഓൺ പ്ലാനുകളും 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ മൂന്ന് ഫാമിലി ആഡ്-ഓൺ പ്ലാനുകളും നൽകുന്നു.

ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ 199 രൂപ മുതലുള്ള വിലയ്ക്ക് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 75 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യവും അൺലിമിറ്റഡ് കോളുകളും 25 ജിബി ഡാറ്റയും നൽകുന്ന പ്ലാൻ ആണ്. ബിഎസ്എൻഎല്ലിന്റെ അടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാനിന് 399 രൂപയാണ് വില. ഈ പ്ലാൻ 70 ജിബി ഡാറ്റയും 210 ജിബി വരെ റോൾഓവറും അൺലിമിറ്റഡ് കോളുകളും നൽകുന്നു. ഈ പ്ലാനുകൾ ഫാമിലി കണക്ഷനുകൾ നൽകുന്നില്ല. അടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാനിന് 525 രൂപയാണ് വില. ഈ പ്ലാനിലൂടെ 85 ജിബി ഡാറ്റയും 255 ജിബി വരെ റോൾഓവർ ഡാറ്റയും ലഭിക്കും. ഈ പ്ലാൻ ഒരു ഫാമിലി സിം നൽകുന്നു.

798 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 798 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ 150 ജിബി വരെ ഡാറ്റ റോൾഓവറും 50 ജിബി ഡാറ്റയുമാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം രണ്ട് ഫാമിലി കണക്ഷനുകളിലേക്കും പ്ലാൻ ആക്‌സസ് നൽകുന്നു. ബിഎസ്എൻഎല്ലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ദിവസവും 100 എസ്എംഎസുകൾ നൽകുന്നതാണ്. 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 225 ജിബി വരെ ഡാറ്റ റോൾഓവറും 75 ജിബി ഡാറ്റയും നൽകുന്നു. ഈ പ്ലാൻ 3 ഫാമിലി കണക്ഷനുകളിലേക്ക് ആക്‌സസും നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങും ഇതിലൂടെ ലഭിക്കും.

ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ജിയോയുടെ 1000 രൂപയിൽ താഴെയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്ക് 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ എന്നിങ്ങനെയാണ് വില. 399 രൂപ വിലയുള്ള ജിയോ പ്ലാൻ 75 ജിബി ഡാറ്റയാണ് വരിക്കാർക്ക് നൽകുന്നത്. 599 രൂപ പ്ലാനിലൂടെ 100 ജിബി ഡാറ്റയും 799 രൂപ പ്ലാനിലൂടെ 150 ജിബി ഡാറ്റയും ലഭിക്കു. 999 രൂപ വിലയുള്ള പ്ലാൻ 200 ജിബി ഡാറ്റയാണ് വരിക്കാർക്ക് നൽകുന്നത്. 599 രൂപയുടെ പ്ലാൻ ഒരു ആഡ്-ഓൺ ഫാമിലി കണക്ഷനിലേക്കും 799 രൂപയുടെ പ്ലാൻ 2 ഫാമിലി ആഡ്-ഓൺ കണക്ഷനുകളിലേക്കും ആക്സസ് നൽകുന്നു.

ആഡ് ഓൺ ഫാമിലി കണക്ഷൻ

399 രൂപ പ്ലാനിലൂടെ ആഡ് ഓൺ ഫാമിലി കണക്ഷൻ ലഭിക്കില്ല. 999 രൂപയുടെ ആഡ്-ഓൺ പ്ലാൻ മൂന്ന് ഫാമിലി ആഡ്-ഓൺ കണക്ഷനുകളിലേക്കും ആക്‌സസ് നൽകുന്നു. ഈ പ്ലാനുകൾ എല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യലും ദിവസവും 100 എസ്എംഎസുകളും ഡാറ്റ റോൾഓവർ ആനുകൂല്യങ്ങളും നൽകുന്നു. നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി എന്നിവയിലേക്ക് ആക്‌സസും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു.

വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വോഡാഫോൺ ഐഡിയ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി തിരഞ്ഞെടുക്കാനുള്ല പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. വിഐയുടെ വ്യക്തിഗത പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ 399 രൂപ മുതലുള്ള വിലയിൽ ആരംഭിക്കുന്നു. വിഐ സിനിമ, ടിവി തുടങ്ങിയവയ്ക്ക് പുറമെ മറ്റ് സ്ട്രീമിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കും. 499 രൂപയും 699 രൂപയും വിലയുള്ള വ്യക്തിഗത പ്ലാനുകളും വിഐ നൽകുന്നുണ്ട്. 499 രൂപ പ്ലാൻ 75 ജിബി ഡാറ്റയും 699 രൂപ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയുമാണ് നൽകുന്നത്.

ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലേക്ക് ആക്‌സസ് ലഭിക്കണമെങ്കിൽ 699 രൂപ, 999 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 699 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ രണ്ട് കണക്ഷനുകളും 80 ജിബി ഡാറ്റയും നൽകുന്നു. പ്രൈമറി കണക്ഷന് 40 ജിബിയും സെക്കൻഡറി കണക്ഷന് 40 ജിബിയുമാണ് ഇതിലൂടെ ലഭിക്കുന്നത്. 999 രൂപ ഫാമിലി പ്ലാനിലൂടെ മൂന്ന് കണക്ഷനുകളും 220 ജിബി ഡാറ്റയും ലഭിക്കുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
Take a look at the best postpaid plans of Jio, Airtel, Vi and BSNL priced below Rs.1000. All of these plans offer great benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X