എയർടെൽ, ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ഭാരതി എയർടെൽ, ബിഎസ്എൻഎൽ, റിലയൻസ് ജിയോ എന്നിവ ഇന്ത്യയിലെ മികച്ച ബ്രോഡ്ബാൻഡ് സേവന ദാതാക്കളാണ്. കോവിഡ് കാലത്ത് ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ ദശലക്ഷക്കണക്കിന് പുതിയ വരിക്കാരെയാണ് ഈ ബ്രോഡ്ബാന്റ് കമ്പനികൾ കൂട്ടിച്ചേർത്തത്. ഇന്ത്യയിൽ മികച്ച ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനൊപ്പം ആകർഷകമായ പ്ലാനുകളും ഈ കമ്പനികൾ നൽകുന്നുണ്ട്.

ബ്രോഡ്ബാന്റ് വിപണിയിൽ ഏറ്റവും ശക്തരായ ബിഎസ്എൻഎല്ലിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് ജിയോ ഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും നടത്തുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ താല്പര്യം തോന്നുന്ന ഈ മൂന്ന് കമ്പനികളുടെയും ചില പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 1000 രൂപയിൽ താഴെ മാത്രം വില വരുന്ന പ്ലാനുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഈ പ്ലാനുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ബിഎസ്എൻഎൽ 449 രൂപയ്ക്കും 999 രൂപയ്ക്കും ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. കുറഞ്ഞ വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാൻ മതി എന്നുള്ളവർക്ക് 449 രൂപയുടെ പ്ലാൻ മികച്ച തിരഞ്ഞെടുപ്പാണ്. ഇത് ഉപയോക്താക്കൾക്ക് ഒരുമാസം 3,300 ജിബി ഡാറ്റയാണ് നൽകുന്നത്. 30 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സൗജന്യ വോയ്‌സ് കോളിംഗ് കണക്ഷൻ (ലാൻഡ്‌ലൈൻ) ഈ പ്ലാനിലൂടെ ലഭിക്കും. 999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ 200 എംബിപിഎസ് വേഗതയും 3.3 ടിബി ഡാറ്റയും നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കുന്നു. സൗജന്യ വോയ്‌സ് കോളിങ് കണക്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ഭാരതി എയർടെല്ലും ഉപയോക്താക്കൾക്ക് 499 രൂപയുടെയും 999 രൂപയുടെയും ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. രണ്ട് പ്ലാനുകളും യഥാക്രമം 40 എംബിപിഎസ്, 200 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് നൽകുന്നത്. ഈ പ്ലാനുകൾ ഒരു മാസത്തേക്ക് 3,333 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി, മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് വേണമെങ്കിൽ റീഫണ്ടബിൾ എമൌണ്ടായ 1500 രൂപ അടച്ചുകൊണ്ട് സൗജന്യ എക്സ്ട്രീം ബോക്സ് തിരഞ്ഞെടുക്കാം. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് സൗജന്യ ലാൻഡ്‌ലൈൻ വോയ്‌സ് കോളിങ് നൽകുന്നു.

ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ജിയോ ഫൈബർ പ്രതിമാസം 399 രൂപയും 999 രൂപയും വില വരുന്ന മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് 30 എംബിപിഎസ്, 150 എംബിപിഎസ് വേഗതയാണ് നൽകുന്നത്. 30 എംബിപിഎസ് പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. എന്നാൽ 150 എംബിപിഎസ് പ്ലാൻ ഉപയോക്താക്കൾക്ക് ഒന്നിലധികം ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. രണ്ട് പ്ലാനുകളും 3.3ടിബി അഥവാ 3,300ജിബി ഡാറ്റയാണ് ഒരു മാസത്തേക്ക് നൽകുന്നത്. ഈ പ്ലാനുകളിലൂടെ സൗജന്യ വോയ്‌സ് കോളിങ് ആനുകൂല്യവും ലഭിക്കും. 999 രൂപ പ്ലാൻ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി, സീ 5 പ്രീമിയം, സോണിലൈവ് എന്നിവ ഉൾപ്പെടെ 15 ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.


Click it and Unblock the Notifications








