Home
News

1000 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ 4ജി പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്. സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഈ സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരം നൽകികൊണ്ട് വിപണിയിൽ സജീവമാണ് ബിഎസ്എൻഎൽ. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുമ്പോഴും ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ നൽകികൊണ്ട് വരിക്കാരെ ആകർഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ബിഎസ്എൻഎല്ലിന് എല്ലാ വില വിഭാഗത്തിലും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്.

പ്രിപെയ്ഡ്

ബിഎസ്എൻഎല്ലിന്റെ പ്രിപെയ്ഡ് പ്ലാനുകളെല്ലാം മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ വില കുറഞ്ഞവയോ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയോ ആണ്. ഇന്ത്യയിൽ എല്ലായിടത്തും 4ജി ഇല്ല എന്ന വെല്ലുവിളിയാണ് ബിഎസ്എൻഎല്ലിനെ തളർത്തുന്നത്. എന്നാൽ കേരളം ഉൾപ്പെടെ 4ജി ലഭ്യമായ ചുരുക്കം ചില സർക്കിളുകളിൽ ഉള്ള വരിക്കാർക്ക് ബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്ലാനുകൾ ആസ്വദിക്കാവുന്നതാണ്. ബിഎസ്എൻഎല്ലിന്റെ 1000 രൂപയിൽ താഴെ മാത്രം വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകൾ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

ബിഎസ്എൻഎൽ എസ്ടിവി 429

ബിഎസ്എൻഎൽ എസ്ടിവി 429

ബിഎസ്എൻഎൽ എസ്ടിവി429 പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലം 429 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്കായി ഇറോസ് നൌ സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് 81 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ബിഎസ്എൻഎൽ പ്ലാൻ 447

ബിഎസ്എൻഎൽ പ്ലാൻ 447

ബിഎസ്എൻഎല്ലിന്റെ 447 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് 60 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് 100 ജിബി ഡാറ്റയും വരിക്കാർക്ക് ലഭിക്കുന്നു. ഈ പ്ലാനിലൂടെ ദിവസവും 100 മെസേജുകൾ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൌ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും 447 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നു.

ബിഎസ്എൻഎൽ പ്ലാൻ 485

ബിഎസ്എൻഎൽ പ്ലാൻ 485

ബിഎസ്എൻഎൽ പ്ലാൻ 485 രൂപ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ റീചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 135 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്എൻഎൽ പ്ലാൻ 666

ബിഎസ്എൻഎൽ പ്ലാൻ 666

ബിഎസ്എൻഎൽ 666 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 സൗജന്യ എസ്എംഎസുകളും പ്ലാൻ നൽകുന്നു. 122 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 183 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

ബിഎസ്എൻഎൽ പ്ലാൻ 699

ബിഎസ്എൻഎൽ പ്ലാൻ 699

ബിഎസ്എൻഎൽ 699 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 80 കെബിപിഎസ് വേഗതയിൽ ദിവസവും 0.5GB ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ആദ്യത്തെ 60 ദിവസത്തേക്ക് സൗജന്യ കോളർ ട്യൂൺ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ പ്ലാൻ 997

ബിഎസ്എൻഎൽ പ്ലാൻ 997

ബിഎസ്എൻഎൽ പ്ലാൻ 997ലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. കൂടുതൽ ഡാറ്റ ആവശ്യമുള്ള വരിക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ പ്ലാനാണ് ഇത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ലോക്ദുൺ കണ്ടന്റ്, സൗജന്യ ട്യൂൺ, സോണി ലിവ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 180 ദിവസം വരെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്.

Best Mobiles in India

English summary
BSNL offers great prepaid plans. Take a look at the best prepaid plans of BSNL below Rs.1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X