500 രൂപയിൽ കൂടുതൽ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ
ഇന്ന് മിക്കവാറും ആളുകളും പ്രതിമാസ പ്ലാനുകളെക്കാൾ കൂടുതൽ തിരഞ്ഞെടുക്കുന്നത് കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ആയിരിക്കും. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കുന്നതിനും മറ്റും ഇത് സഹായിക്കും. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎൽ 500 രൂപയിൽ കൂടുതൽ വിലയുള്ള പ്ലാനുകളുടെ വലിയ നിര തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ അതിശയിപ്പിക്കുന്നതാണ്.

500 രൂപയിൽ കൂടുതൽ വിലയുണ്ടെങ്കിലും ബിഎസ്എൻഎൽ നൽകുന്ന ഈ പ്ലാനുകൾ ദീർഘകാല വാലിഡിറ്റി, അതിശയിപ്പിക്കുന്ന ഡാറ്റ ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം നൽകുന്ന പ്ലാനുകളാണ്. ബിഎസ്എൻഎല്ലിന്റെ 500 രൂപയിൽ കൂടുതൽ വിലയുള്ള മികച്ച പ്ലാനുകൾ നോക്കാം. 666 രൂപ മുതൽ 1999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള ആനുകൂല്യങ്ങൾക്ക് അനുസരിച്ച് ഇതിൽ നിന്നും പ്ലാനുകൾ തിരഞ്ഞെടുക്കാം.

ബിഎസ്എൻഎൽ 666 രൂപ പ്ലാൻ
ബിഎസ്എൻഎൽ 666 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 122 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും 100 സൗജന്യ എസ്എംഎസുകളും നൽകുന്നു. കൂടുതൽ വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ 699 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 500 രൂപയിൽ കൂടുതൽ വിലയുള്ള പ്ലാനുകളിൽ രണ്ടാമത്തെ പ്ലാനിന് 699 രൂപയാണ് വില. ദിവസവും 0.5 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകൾ പ്ലാനിലൂടെ ലഭിക്കും. 160 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസേന 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ റീചാർജ് ചെയ്ത് ആദ്യത്തെ 60 ദിവസത്തേക്ക് സൗജന്യ കോളർ ട്യൂൺ ആനുകൂല്യവും ലഭിക്കും. ഡാറ്റയെക്കാൾ കോളുകൾക്കും വാലിഡിറ്റിക്കും പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ 997 രൂപ പ്ലാൻ
ബിഎസ്എൻഎൽ 997 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് വരിക്കാർക്ക് നൽകുന്നത്. കൂടുതൽ ഡാറ്റ ആവശ്യമായി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ നൽകുന്ന പ്ലാൻ ലോക്ധൂൺ കണ്ടന്റ്, സൗജന്യ ട്യൂൺ, സോണി ലിവ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും നൽകുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം 180 ദിവസത്തേക്കാണ് ബിഎസ്എൻഎൽ നൽകുന്നത്.

ബിഎസ്എൻഎൽ എസ്ടിവി 1098
ബിഎസ്എൻഎൽ എസ്ടിവി1098 എന്ന പ്ലാനിന് പേര് സൂചിപ്പിക്കുന്നത് പോലെ 1098 രൂപ തന്നെയാണ് വില. ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിൽ യാതൊരു വിധ ഡാറ്റ ലിമിറ്റും ഇല്ലെന്നാണ് ശ്രദ്ധേയമായ കാര്യം. ഈ പ്ലാനിലൂടെ ദിവസവും 250 മിനുറ്റ് വോയിസ് കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 100 സൗജന്യ എസ്എംഎസുകളും അൺലിമിറ്റഡ് സോങ് ചേയിഞ്ചോട് കൂടിയ സൗജന്യ ട്യൂൺസും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. 75 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത വിധത്തിലുള്ള മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ 1,498 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുകളിൽ വില കുറഞ്ഞ പ്ലാനാണ് 1498 രൂപ പ്ലാൻ. സ്വകാര്യ കമ്പനികൾ നൽകുന്ന വാർഷിക പ്ലാനുകളെക്കാൾ പോലും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഡാറ്റയും കോളുകളും ഒരുപോലെ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ തന്നെയാണ് 1498 രൂപ വിലയുള്ള ഈ പ്ലാൻ.

ബിഎസ്എൻഎൽ 1699 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 1699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 300 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അൺലിമിറ്റഡ് സോംഗ് ചേഞ്ച് ഓപ്‌ഷനോടുകൂടിയ കോളർ ട്യൂൺസ് ആനുകല്യങ്ങളും പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദീർഘകാല പ്ലാനുകളിൽ മികച്ചതാണ് ഇത്.

ബിഎസ്എൻഎൽ എസ്ടിവി1999
ബിഎസ്എൻഎൽ എസ്ടിവി1999 എന്ന പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ 1999 രൂപ വിലയുള്ള പ്ലാനാണ്. വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ലോക്‌ധുൻ കണ്ടന്റ്, ഇറോസ് നൌ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ കോളർ ട്യൂൺ തുടങ്ങിയ മികച്ച ആനുകൂല്യങ്ങളും വരിക്കാർക്ക് നൽകുന്നുണ്ട്. ഈ ദീർഘകാല പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.


Click it and Unblock the Notifications








