19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

|

ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം കമ്പനികൾ പ്രതിമാസ അടിസ്ഥാനത്തിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് 30 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാനാണ് ബിഎസ്എൻഎൽ നൽകുന്നത്. നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമില്ലെങ്കിൽ ബിഎസ്എൻഎൽ പ്ലാനുകൾ പരിഗണിക്കുന്നത് നല്ലതായിരിക്കും. ബിഎസ്എൻഎൽ പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും നോക്കാം.

 

ബിഎസ്എൻഎൽ 19 രൂപ പ്ലാൻ

ബിഎസ്എൻഎൽ 19 രൂപ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ബിഎസ്എൻഎൽ 19 രൂപ പ്ലാൻ. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും മിനിറ്റിന് 20 പൈസ നിരക്കിൽ കോളുകൾ വിളിക്കാവുന്നതാണ്. ഈ പ്ലാൻ ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ നൽകുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇൻകമിങ് കോളുകൾ ലഭിക്കാനും സർവ്വീസ് വാലിഡിറ്റി ലഭിക്കാനുമായി പ്ലാനുകൾ വേണ്ട ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ

ബിഎസ്എൻഎൽ 75 രൂപ പ്ലാൻ
 

ബിഎസ്എൻഎൽ 75 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 75 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 200 മിനിറ്റ് വരെ ലോക്കൽ നാഷണൽ കോളുകളും 30 ദിവസത്തേക്ക് 2 ജിബി മൊബൈൽ ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ ഡാറ്റ എല്ലാ ആളുകൾക്കും പ്രയോജനപ്പെടണം എന്നില്ല എന്നാൽ അത്യാവശ്യത്തിനുള്ള കോളുകളും ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് മികച്ച ചോയിസാണ് ഈ പ്ലാൻ. ഈ പ്ലാനിലൂടെ നിങ്ങൾക്ക് എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് കോളുകൾക്ക് വേണ്ടി ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ പ്ലാൻ മികച്ചതായിരിക്കും. ഈ പ്ലാനിലൂടെ നിങ്ങൾക്ക് വ്യക്തിഗത കോളർ ട്യൂണുകൾ സൗജന്യമായി ലഭിക്കും.

ബിഎസ്എൻഎൽ 147 രൂപ പ്ലാൻ

ബിഎസ്എൻഎൽ 147 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 147 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് നാഷണൽ ലോക്കൽ കോളുകൾ കോളുകൾ സൗജന്യമായി നൽകുന്നു. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ ട്യൂണുകളും ലഭിക്കും. ഇത് കൂടാതെ നിങ്ങൾക്ക് 30 ദിവസത്തേക്ക് 10 ജിബി മൊബൈൽ ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. ബിഎസ്എൻഎൽ 75 രൂപ പ്ലാൻ പോലെ 147 രൂപ പ്ലാനിലൂടെും എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. കുറച്ച് ഡാറ്റയും കൂടുതൽ കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻ

ബിഎസ്എൻഎൽ 247 രൂപ പ്ലാൻ

ബിഎസ്എൻഎൽ 247 രൂപ പ്ലാൻ

ബിഎസ്എൻഎൽ 247 രൂപ പ്ലാൻ ഒരു മാസത്തേക്ക് 50 ജിബി അൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത്. ഡാറ്റ കൂടുതലായി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി ഇറോസ് നൌ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും ലഭിക്കുന്നു. മൊത്തത്തിൽ ലഭിക്കുന്ന 50 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

ബിഎസ്എൻഎൽ 299 രൂപ പ്ലാൻ

ബിഎസ്എൻഎൽ 299 രൂപ പ്ലാൻ

ബിഎസ്എൻഎൽ 299 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 90 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 100 ഔട്ട്‌ഗോയിംഗ് എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി വരെ അൺലിമിറ്റഡ് മൊബൈൽ ഡാറ്റയാണ് ലഭിക്കുന്നത്. വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നീ കാര്യങ്ങൾക്കെല്ലാമായി ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർ

ബിഎസ്എൻഎൽ 4ജി കേരളത്തിൽ

ബിഎസ്എൻഎൽ 4ജി കേരളത്തിൽ

കഴിഞ്ഞ ദിവസം കേരളത്തിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത വന്നിരുന്നു. കേരളത്തിലെ നാല് ജില്ലകളിലും ആദ്യ ഘട്ടത്തിൽ തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമാകും എന്നതായിരുന്നു ആ വാർത്ത. 800 ടവറുകളാണ് ഇതിനായി 4ജിയിലേക്ക് മാറ്റുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ടവറുകൾ 4ജിയിലേക്ക് മാറ്റുന്നത്. ആഗസ്റ്റ് 15ന് ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷദ്വീപിലെ മിനിക്കോയിലും ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നുണ്ട്. പാൻ ഇന്ത്യ തലത്തിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന ആദ്യ ഘട്ടത്തിൽ തന്നെ കേരളത്തിലെ നാല് ജില്ലകളിലും 4ജി ലഭിക്കും. നിലവിൽ 3ജി സ്പെക്ട്രത്തിൽ മാറ്റം വരുത്തിയാണ് കേരളത്തിൽ 4ജി ലഭ്യമാക്കിയിരിക്കുന്നത്.

ടവറുകൾ 4ജിയിലേക്ക്

തിരുവനന്തപുരം ജില്ലയിലെ 296 ടവറുകളാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറ്റുന്നത്. എറണാകുളം ജില്ലയിൽ 275 ടവറുകൾ 4ജിയിലേക്ക് മാറ്റും. കോഴിക്കോട് ജില്ലയിൽ മെത്തം 125 ടവറുകളാണ് 4ജിയാക്കുന്നത്. കണ്ണൂർ ജില്ലയിൽ 100 ടവറുകളും 4ജിയിലേക്ക് മാറും. ഈ നാല് ജില്ലകളിലും ഏതാണ്ട് പൂർണമായും 4ജി നെറ്റ്വർക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിക്കോയിയിലെ നാല് ടവറുകൾ ബിഎസ്എൻഎൽ 4ജിക്കായി പുതുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടിസിഎസിന് രാജ്യത്തെ 6000 ടവറുകൾ 4ജിയാക്കാനുള്ള കരാർ 550 കോടി രൂപയ്ക്ക് ബിഎസ്എൻഎൽ നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലെ നാല് ജില്ലകളിലായി 800 ടവറുകൾ 4ജിയിലേക്ക് മാറ്റുന്നത്.

നൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാംനൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

Best Mobiles in India

English summary
BSNL offers the best prepaid plans with a validity of 30 days. These plans start from Rs.19

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X