500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
ശക്തായ മത്സരം നടക്കുന്ന ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ നാലാം സ്ഥനക്കാരാണ് ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികൾ ആധിപത്യം പുലർത്തുന്ന വിപണിയിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന കാര്യത്തിൽ ബിഎസ്എൻഎൽ മുന്നിൽ തന്നെയുണ്ട്. ആകർഷകമായ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിലൂടെ നൽകുന്നത്. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന പോരായ്മ നിലവിൽക്കുമ്പോൾ തന്നെ പ്ലാനുകളിൽ നൽകുന്ന ആനുകൂല്യങ്ങളിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ തുടരുകയാണ്. ബിഎസ്എൻഎല്ലിന്റെ 500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം.

ബിഎസ്എൻഎൽ എസ്ടിവി 319
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്ന 500 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ വിലയുള്ള ആദ്യത്തെ പ്ലാനാണ് എസ്ടിവി 319. ഈ പ്ലാനിലൂടെ 75 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 10ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. 75 ദിവസവും അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. കൂടുതൽ വാലിഡിറ്റിയും സൌജന്യ കോളിങും നൽകുന്ന പ്ലാൻ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. എല്ലാവർക്കും ഈ ഡാറ്റ മതിയാകണം എന്നില്ല.

ബിഎസ്എൻഎൽ 365 രൂപ പ്ലാൻ
ബിഎസ്എൻഎൽ 365 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. സൗജന്യ ട്യൂൺ, ലോക്ധൂൺ കണ്ടന്റ് തുടങ്ങിയ മറ്റ് നിരവധി ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 365 രൂപ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 120ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ എസ്ടിവി429
ബിഎസ്എൻഎൽ എസ്ടിവി 429 പ്ലാൻ കൂടുതൽ വാലിഡിറ്റിയും ദിവസവും 1ജിബി ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 1ജിബി ഡാറ്റയ്ക്കൊപ്പം 100 എസ്എംഎസുകളും ലഭിക്കുന്നു. 81 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. അധിക ആനുകൂല്യങ്ങളായി 429 രൂപ പ്ലാനിനൊപ്പം ഇറോസ് നൌ സബ്സ്ക്രിപ്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ അധിക ആനുകൂല്യവും വാലിഡിറ്റി കാലയളവിൽ ഉടനീളം ലഭിക്കും.

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 447 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ സാധാരണ പ്ലാനുകളിൽ കാണുന്ന ദിവസേനയുള്ള ഡാറ്റ ലിമിറ്റ് ഇല്ലാത്ത പ്ലാനാണ്. ഈ പ്ലാൻ 60 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ ഉപയോഗിക്കാൻ 100 ജിബി ഡാറ്റയും ബിഎസ്എൻഎൽ 447 രൂപ പ്ലാനിലൂടെ നൽകുന്നു. ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ബിഎസ്എൻഎൽ ട്യൂൺസ്, 60 ദിവസത്തേക്ക് ഇറോസ് നൌ സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 500 രൂപയിൽ താഴെ വിലയുള്ള അവസാനത്തെ പ്ലാനിന് 485 രൂപയാണ് വില. ഈ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു. റീചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകുന്നത്. മൊത്തത്തിൽ 135ജിബി ഡാറ്റയും ലഭിക്കും.


Click it and Unblock the Notifications








