Home
News

ദിവസവും 2 ജിബി വരെ ഡാറ്റയുമായി 2021ലെ ജിയോ ഫോൺ പ്രീപെയ്ഡ് പ്ലാനുകൾ

ഗ്രാമീണ മേഖലയിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി റിലയൻസ് ജിയോ പുതിയ ജിയോ ഫോണും 4ജി സ്മാർട്ട്‌ഫോണും പുറത്തിറക്കാനൊരുങ്ങുകയാണ്. ഫീച്ചർ ഫോണുകൾ വിപണിയിലെത്തിക്കുകയും ആ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പ്രത്യേകം പ്ലാനുകൾ നൽകുകയും ചെയ്യുന്ന ഒരേയൊരു ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ജിയോഫോൺ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ, വിഐ (വോഡഫോൺ-ഐഡിയ) എന്നിവയെക്കാൾ 25 ശതമാനം വിലകുറഞ്ഞതാണ്.

2021ലെ ജിയോ ഫോൺ ഓൾ-ഇൻ-വൺ പ്ലാനുകൾ

2021ലെ ജിയോ ഫോൺ ഓൾ-ഇൻ-വൺ പ്ലാനുകൾ

ജിയോ ഫോൺ ഉപയോക്താക്കൾക്കായി ഓൾ ഇൻ വൺ പ്ലാനുകൾ നൽകുന്നുണ്ട്. ഈ വിഭാഗത്തിൽ നാല് പ്ലാനുകളാണ് ജിയോ നൽകുന്നത്. ഈ പ്ലാനുകൾക്ക് 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇതിലുള്ള ആദ്യ പ്ലാനായ 75 രൂപ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്നു. അതായത് ഉപയോക്താക്കൾക്ക് ദിവസവും 0.1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ 50 മെസേജുകളും എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നു.

125 രൂപ പ്ലാൻ

ജിയോ ഫോണിന്റെ 125 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 0.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനുകൾക്കൊപ്പം 300 മെസേജുകളും അൺലിമിറ്റഡ് കോളിങും ലഭിക്കും. ജിയോ ന്യൂസ്, ജിയോ സിനിമ എന്നിവയടക്കമുള്ള എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നേടാം.

155 രൂപ

ജിയോ ഫോൺ പ്ലാനുകളുടെ പട്ടികയിലെ മൂന്നാമത്തെ പ്ലാനിന് 155 രൂപയാണ് വില. ഇത് ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. മെത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാൻ 100 മെസേജുകളും നൽകുന്നുണ്ട്. എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ 155 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

185 രൂപ പ്ലാൻ

ജിയോ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന 185 രൂപ വിലയുള്ള പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അതായത് ദിവസവും 2 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷൻ, ദിവസവും 100 മെസേജുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു.

 153 രൂപ പ്ലാൻ

ജിയോ ഫോൺ ഉപയോക്താൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ 153 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 മെസേജുകൾ എന്നിവയും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ ജിയോയുടെ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളെക്കാൾ ലാഭകരമാണ്.

Best Mobiles in India

English summary
Jio offers the best four all-in-one plans for phone users. Rates for these plans are Rs 75, Rs 125, Rs 155 and Rs 185.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X