Home
News

ജിയോ, എയർടെൽ, വിഐ എന്നിവയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

രാജ്യത്തെ ടെലിക്കോം വിപണിയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നത്. ജിയോ, എയർടെൽ, വിഐ എന്നീ മുൻനിര ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർധിപ്പിക്കുകയും പ്ലാനുകൾ അടിമുടി മാറ്റുകയും ചെയ്തു. കമ്പനികൾ 20 മുതൽ 25 ശതമാനം വരെയാണ് താരിഫ് നിരക്ക് ഉയർത്തിയത്. എങ്കിലും ഇപ്പോഴും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ 250 രൂപയിൽ താഴെയുള്ള വിലയിൽ പോലും മികച്ച പ്ലാനുകൾ ഈ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്.

റീചാർജ് പ്ലാനുകൾ

റീചാർജിനായി കൂടുതൽ തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്തതും എന്നാൽ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ആവശ്യമായ വരിക്കാർ തിരഞ്ഞെടുക്കുന്ന പ്ലാനുകളാണ് 250 രൂപയിൽ താഴെയുള്ള വിലയിൽ ലഭിക്കുന്നത്. ഈ പ്ലാനുകൾ കുറഞ്ഞ കാലയളവിലേക്ക് വാലിഡിറ്റിയും കുറച്ച് ഡാറ്റയും നൽകുന്നവയാണ്. പക്ഷേ അൺലിമിറ്റഡ് പ്ലാനുകളെല്ലാം പേര് സൂചിപ്പിക്കുന്നത് പോലെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിഐ, എയർടെൽ, വിഐ എന്നിവ നൽകുന്ന 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ നോക്കാം.

ജിയോയുടെ 250 രൂപയിൽ താഴെയുള്ള പ്ലാനുകൾ

ജിയോയുടെ 250 രൂപയിൽ താഴെയുള്ള പ്ലാനുകൾ

ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പാക്കുകളിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ നൽകുന്ന 250 രൂപയിൽ താഴെ വിലുള്ള ചില പ്ലാനുകൾ ഉണ്ട്. ഇതിൽ ആദ്യത്തെ പ്ലാൻ 149 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 20 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ദിവസവും 1 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ജിയോയുടെ അടുത്ത പ്ലാൻ 179 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 28 ദിവസം വാലിഡിറ്റി നൽകുന്ന 209 രൂപ പ്ലാനും ജിയോയ്ക്ക് ഉണ്ട്. ഈ പ്ലാനുകൾ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്.

119 രൂപ പ്ലാൻ

റിലയൻസ് ജിയോയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ പ്ലാനിന് 119 രൂപയാണ് വില. ഉപയോക്താക്കൾക്ക് 14 ദിവസത്തെ വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഓരോ ദിവസവും 100 എസ്എംഎസും നൽകുന്ന പ്ലാനാണ് ഇത്. 119 രൂപ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും 23 ദിവസത്തേക്ക് ലഭ്യമാക്കുന്ന 199 രൂപ പ്ലാനും ജിയോയ്ക്ക് ഉണ്ട്. 239 രൂപയ്ക്ക് ജിയോ 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു.

249 രൂപ പ്ലാൻ

250 രൂപയിൽ താഴെയുള്ള വിലയിൽ ദിവസവും 1 ജിബിയും 1.5 ജിബിയും മാത്രമല്ല ജിയോ നൽകുന്നത്. കൂടുതൽ ഡാറ്റ വേണ്ട ആളുകൾക്കായി ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനും ജിയോ ലഭ്യമാക്കുന്നുണ്ട്. 249 രൂപ വിലയുള്ള ഈ പ്ലാൻ 23 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ഓരോ ദിവസവും 100 എസ്എംഎസുകളും പ്രതിദിനം 2 ജിബി ഡാറ്റയും നൽകുന്നു. ഇതിനുപുറമെ, 250 രൂപയിൽ താഴെയുള്ള കുറച്ച് ഡാറ്റ പ്ലാനുകളും ഡാറ്റ വൗച്ചറുകളും ജിയോ നൽകുന്നുണ്ട്.

വിഐയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

വിഐയുടെ 250 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

വിഐ 250 രൂപയിൽ താഴെ വിലയിൽ മികച്ച ചില പ്ലാനുകൾ നൽകുന്നു. ഇതിൽ ആദ്യത്തെ പ്ലാനിന് 129 രൂപയാണ് വില. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും മൊത്തം 200 എംബി ഡാറ്റയുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിലൂടെ ഔട്ട്‌ഗോയിംഗ് മെസേജ് സൗകര്യം ലഭിക്കില്ല. വിഐയുടെ 149 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് സമാന കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം 1 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 179 രൂപയ്ക്ക് വിഐ അൺലിമിറ്റഡ് വോയിസ് കോളുകളും മൊത്തം 2 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് നൽകുന്നു.

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയയുടെ 199 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1 ജിബി ഡാറ്റയും നൽകുന്നു. ഓരോ ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാനിന്റെ വാലിഡിറ്റി 18 ദിവസമാണ്. ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഇതേ ആനുകൂല്യങ്ങൾ നൽകുന്ന 219 രൂപ പ്ലാനും വിഐയ്ക്ക് ഉണ്ട്. 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5 ജിബി ഡാറ്റയും ഓരോ ദിവസവും 100 എസ്എംഎസും നൽകുന്ന 249 രൂപയുടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് പ്ലാനാണ് ഈ വിഭാഗത്തിലെ വിഐയുടെ അവസാന പ്ലാൻ.
വോഡാഫോൺ ഐഡിയയുടെ 199 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1 ജിബി ഡാറ്റയും നൽകുന്നു. ഓരോ ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാനിന്റെ വാലിഡിറ്റി 18 ദിവസമാണ്. ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഇതേ ആനുകൂല്യങ്ങൾ നൽകുന്ന 219 രൂപ പ്ലാനും വിഐയ്ക്ക് ഉണ്ട്. 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5 ജിബി ഡാറ്റയും ഓരോ ദിവസവും 100 എസ്എംഎസും നൽകുന്ന 249 രൂപയുടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് പ്ലാനാണ് ഈ വിഭാഗത്തിലെ വിഐയുടെ അവസാന പ്ലാൻ.

എയർടെല്ലിന്റെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 250 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

ഭാരതി എയർടെൽ 250 രൂപയിൽ താഴെയുള്ള മൂന്ന് ട്രൂലി അൺലിമിറ്റഡ് വോയിസ് കോളിങ് പ്ലാനുകൾ മാത്രമേ നൽകുന്നുള്ളു. ഇതിൽ ആദ്യ പ്ലാനിന് 155 രൂപയാണ് വില. ഈ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും മൊത്തം 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 179 രൂപ വിലയുള്ള എയർടെല്ലിന്റെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസം വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസുകൾ, മൊത്തം 2 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

239 രൂപ പ്ലാൻ

250 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റ ഏറ്റവും അവസാനത്തെയും ഏറ്റവും മികച്ചതുമായ പ്ലാനിന് 239 രൂപയാണ് വില. ഈ പ്ലാൻ 24 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്നു. പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ഒരു ദിവസം 100 എസ്എംഎസുകളും ലഭിക്കും. എയർടെല്ലിന്റെ ഈ പ്ലാനുകളെല്ലാം ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്ക് സൗജന്യ ട്രയൽ ആക്‌സസും നൽകുന്നു.

Best Mobiles in India

English summary
Jio, Vi And Airtel are offering a lot of plans for less than Rs 250. Take a look at the unlimited plans of all the three telecom companies in this price segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X