വിഐയുടെ (വോഡാഫോൺ ഐഡിയ) മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

ടെലിക്കോം വിപണിയിൽ ജിയോ, എയർടെൽ എന്നീ ശക്തരായ എതിരാളികളോട് മത്സരിക്കുന്ന വിഐ ആകർഷകമായ പ്ലാനുകൾ കൊണ്ട് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ അവതരിപ്പിച്ചതോടെ എയർടെല്ലും കഴിഞ്ഞ ദിവസം തങ്ങളുടെ 399 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ എല്ലാ സർക്കിളികളിലും തിരികെ കൊണ്ടുവന്നിരുന്നു. ഈ അവസരത്തിൽ വിഐ തങ്ങളുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് നൽകുന്ന മികച്ച ചില പ്ലാനുകളാണ് നമ്മൾ പരിശോധിക്കുന്നത്.

 

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ മൊത്തം 40 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, 1 കണക്ഷന് ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം വി മൂവീസ്, ടിവി സബ്സ്ക്രിപ്ഷനുകൾ, സോമാറ്റോ, എംപിഎൽ ഡിസ്കൗണ്ടുകൾ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: വോഡഫോൺ ഐഡിയ ഇനിയും താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വോഡഫോൺ ഐഡിയ ഇനിയും താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കും; റിപ്പോർട്ട്

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ലഭിക്കും. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, 1 കണക്ഷന് ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനുകൾ സൊമാറ്റോ, എം‌പി‌എൽ ഡിസ്കൗണ്ടുകൾ, 1 വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ എന്നീ ആധിക ആനുകൂല്യങ്ങളും ലഭിക്കും.

598 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ
 

598 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 598 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 80 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ലഭിക്കും. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, 2 കണക്ഷനുകൾക്ക് ദിവസവും 100 എസ്എംഎസ്, വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനുകൾ, സൊമാറ്റോ, എം‌പി‌എൽ ഡിസ്കൗണ്ടുകൾ, 1 വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: 100 ജിബി ഡാറ്റയും 56 ദിവസം വാലിഡിറ്റിയുമായി വിഐയുടെ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: 100 ജിബി ഡാറ്റയും 56 ദിവസം വാലിഡിറ്റിയുമായി വിഐയുടെ പ്രീപെയ്ഡ് പ്ലാൻ

699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ, എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, 1 കണക്ഷന് ദിവസവും 100 എസ്എംഎസ്, വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷൻ, സൊമാറ്റോ, എം‌പി‌എൽ ഡിസ്കൗണ്ടുകൾ, 1 വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.

വിഐ 749 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ 749 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

749 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ വിഐ 120 ജിബി ഡാറ്റയാണ് നൽകുന്നത്. 200 ജിബി ഡാറ്റ റോൾഓവർ സൌകര്യവും എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, 3 കണക്ഷനുകൾക്ക് ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും, വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനുകളും സൊമാറ്റോ, എം‌പി‌എൽ ഡിസ്കൗണ്ടുകളും 1 വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങളാണ്.

കൂടുതൽ വായിക്കുക: പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയകൂടുതൽ വായിക്കുക: പേര് മാറ്റിയതിന് പിന്നാലെ പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡാഫോൺ ഐഡിയ

വിഐ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ വിഐ 200 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം 200 ജിബി ഡാറ്റ റോൾഓവർ സൌകര്യവും നൽകും. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകലും 5 കണക്ഷനുകൾക്ക് ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷൻ, സൊമാറ്റോ, എം‌പി‌എൽ ഡിസ്കൗണ്ടുകൾ, 1 വർഷത്തെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ എന്നിവയാണ് പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

1,099 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

1,099 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ 1,099 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ, എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, 1 കണക്ഷന് ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. വിഐ മൂവിസ്, ടിവി സബ്സ്ക്രിപ്ഷൻ, സൊമാറ്റോ, എം‌പി‌എൽ ഡിസ്കൌണ്ട്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, ഒരു വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ, എയർപോർട്ട് ലോഞ്ചിലേക്കുള്ള ആക്സസ്, ഒരു വർഷത്തിൽ നാല് തവണ യു‌എസ്‌എയിലേക്കും കാനഡയിലേക്കും ഐ‌എസ്‌ഡി കോളുകൾ എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.

കൂടുതൽ വായിക്കുക: ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റയുമായി വിഐ പ്രൊമോഷണൽ ഓഫർകൂടുതൽ വായിക്കുക: ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റയുമായി വിഐ പ്രൊമോഷണൽ ഓഫർ

Best Mobiles in India

Read more about:
English summary
We are looking at some of the best plans that Vi offers to their postpaid customers. These plans starts from rs 399.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X