കുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ
നമ്മുടെ ഡാറ്റ ഉപഭോഗം കഴിഞ്ഞ കുറച്ച് കാലമായി വർധിച്ച് വരികയാണ്. ഗെയിമിങ്, സ്ട്രീമിങ് തുടങ്ങിയവയ്ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയോ ചെയ്യുമ്പോൾ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ദിവസവും 1ജിബിയോ 2ജിബിയോ ഡാറ്റ തികയാതെ വരും. 3ജിബി ഡാറ്റ ദിവസവും നൽകുന്ന പ്ലാനുകളുടെ പ്രസക്തിയും ഇത്തരം അവസരങ്ങളിലാണ്. ഡാറ്റ തീരുമെന്ന പേടിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ.

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയെല്ലാം ദിവസവും 3ജിബി ഡാറ്റ ആനുകൂല്യമുള്ള മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ റീചാർജിനായി 500 രൂപയിൽ താഴെ മാത്രം ചിലവഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം ആളുകൾക്കായി 500 രൂപയിൽ താഴെ വിലയുള്ള ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകളും ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം ഡാറ്റ ആനുകൂല്യത്തിന് പുറമേ കോളിങ്, അധിക ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നുണ്ട്.

ജിയോ 349 രൂപ പ്ലാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയുടെ 500 രൂപയിൽ താഴെ വിലയും ദിവസവും 3ജിബി ഡാറ്റയുമുള്ള രണ്ട് പ്ലാനുകളിൽ ആദ്യത്തേത് 349 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും ലഭിക്കുന്ന 3 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പായ്ക്കിലൂടെ ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

ജിയോ 499 രൂപ പ്ലാൻ
ഡിസ്നി+ ഹോട്ട്സ്റ്റാർ തങ്ങളുടെ സബ്ക്രിപ്ഷൻ പ്ലാനുകൾ പുതുക്കിയതിന് പിന്നാലെ ജിയോ ഈ ഒടിടി ആനുകൂല്യം നൽകുന്ന പ്ലാനുകളിൽ മാറ്റം വരുത്തി. 499 രൂപ വിലയുള്ള പ്ലാൻ ഇത്തരത്തിൽ പുതുതായി അവതരിപ്പിച്ചതാണ്. ഈ പ്ലാൻ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നൽകുന്നു. ഇതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിക്കുമായി 6 ജിബി ഡാറ്റ അധികമായും നൽകുന്നുണ്ട്. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് ഒരു കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും നൽകുന്നു.

എയർടെൽ 398 രൂപ പ്ലാൻ
എയർടെല്ലിന്റെ 398 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ എക്സ്ട്രീം പ്രീമിയത്തിന്റെ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് സൗജന്യ ഹലോട്യൂൺസും ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഈ പ്ലാനിൽ മറ്റ് സ്ട്രീമിംഗ് ആനുകൂല്യങ്ങളൊന്നും ഇല്ല.

499 രൂപ വിലയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കൾക്ക് ദിവസവും 3ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യവും ആമസോൺ പ്രൈം മൊബൈൽ ആക്സസും നൽകുന്നു. ജിയോയുടെ 499 രൂപ പ്ലാൻ ആമസോൺ ആക്സസ് നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത് കൂടാതെ എയർടെൽ പ്ലാനിലൂടെ അപ്പോളോ 24 /7, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

വിഐ 501 രൂപ പ്രീപെയ്ഡ് പ്ലാൻ
വോഡാഫോൺ ഐഡിയയുടെ ദിവസവും 3ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനിന് 501 രൂപ വിലയുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് 3ജിബി ഡാറ്റ ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യ സബ്ക്രിപ്ഷനും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 16 ജിബി അധിക ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 1 വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഹൈ-സ്പീഡ് നൈറ്റ് ടൈം ഇന്റർനെറ്റ്, വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യം, വിഐ മൂവീസ്, ടിവി തുടങ്ങിയവയിലേക്ക് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വിഐയ്ക്ക് ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന ചില പ്ലാനുകൾ ഉണ്ട്. ഇവ ദിവസവും 2ജിബി ഡാറ്റയ്ക്കൊപ്പം 2ജിബി അധിക ഡാറ്റ നൽകുന്നു.

ബിഎസ്എൻഎൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ മികച്ച പ്ലാനുകൾ തന്നെ പുറത്തിറക്കാൻ ശ്രദ്ധിക്കുന്നുണ്ട്. 398 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഓപ്പറേറ്റർ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന് മറ്റ് ടെലിക്കോം കമ്പനികൾ നൽകാത്ത രീതിയിലുള്ള ദിവസവും 5ജിബി ഡാറ്റ നൽകുന്ന മറ്റൊരു പ്ലാനും ഉണ്ട്.


Click it and Unblock the Notifications








